മുടി നരച്ചോ? നെല്ലിക്കയും കറിവേപ്പിലയും ചേർത്തൊരു എണ്ണയുണ്ടാക്കാം.. ഉപയോഗിക്കേണ്ടത് ഇങ്ങനെ
മുടി കൊഴിച്ചിൽ പോലെ തന്നെ നമ്മളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് അകാലനര. ഒന്നോ രണ്ടോ മുടി നരയ്ക്കുമ്പോൾ നമ്മൾ അങ്ങനെ ശ്രദ്ധിക്കില്ല. പക്ഷേ പിന്നീടായിരിക്കും നരയുടെ എണ്ണം കൂടുന്നത്. അകാലനര മാറ്റാൻ പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന എണ്ണയൊന്ന് ഉപയോഗിച്ച് നോക്കൂ.
നിങ്ങളുടെ പ്രശ്നത്തിന് തീർച്ചയായും പരിഹാരം ഉണ്ടാകുന്നതാണ്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാം. എങ്ങനെയാണ് ഈ എണ്ണ തയ്യാറാക്കേണ്ടതെന്നും, എങ്ങനെയാണ് മുടിയിൽ തേച്ച് കൊടുക്കേണ്ടതെന്നുമൊക്കെ വിശദമായി തന്നെ അറിയാം..

എല്ലാം മുടകളിലേക്കും നരയെത്തുന്നതിന് മുൻപ് പരിഹാരം കാണേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഈ എണ്ണം നിങ്ങളുടെ മുടി അകാലത്തിൽ നരയ്ക്കുന്നത് തടയുകയും നിങ്ങളുടെ മുടിക്ക് തിളക്കം നൽകുകയും ചെയ്യും. വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഈ എണ്ണയ്ക്ക് ആവശ്യമായ ചേരുവകളാണ് പറയുന്നത്.
മൂന്ന് മുതൽ നാല് നെല്ലിക്ക വരെ എടുക്കാം. നെല്ലിക്ക മുടിക്ക് ഏറെ ഗുണകരമായ ഒന്നാണെന്ന് അറിയാമല്ലോ. നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും വേണം. മുടവളർച്ചയ്ക്ക് വേണ്ടി നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന എണ്ണകളിൽ പ്രധാനപ്പെട്ടതാണ് ഈ വെളിച്ചെണ്ണ. കറിവേപ്പിലയാണ് ഈ എണ്ണയ്ക്ക് ആവശ്യമായ മറ്റൊരു എണ്ണ. കുറച്ച് കറിവേപ്പില എടുക്കാം.
ഇനി എങ്ങനെയാണ് എണ്ണ തയ്യാറാക്കേണ്ടതെന്ന് നോക്കാം...
വെളിച്ചെണ്ണയും കറിവേപ്പിലയും നെല്ലിക്കയും ഒരുമിച്ച് ചൂടാക്കാം. ഒരു 15 മിനിട്ട് ചൂടാക്കാം. അതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യാം. തണുക്കുന്നത് വരെ കാത്തിരിക്കാം. എണ്ണ അരിച്ചെടുത്ത് ഒരു ഗ്ലാസ് കുപ്പിയിൽ എടുത്ത് വെയ്ക്കാം..
ഉപയോഗിക്കേണ്ടത്:
ഒന്നിടവിട്ട ദിവസങ്ങളിൽ ഈ എണ്ണ മുടയിൽ തേച്ച് കൊടുക്കാം. എണ്ണ കൊണ്ട് നന്നായി മസാജ് ചെയ്യണം. ഒരു മണിക്കൂർ എണ്ണ തേച്ച് അങ്ങനെ തന്നെ വെയ്ക്കാം. അത്‌നി ശേഷം ഷാംപൂ ഇട്ട് മുടി കഴുകണം. കൃത്യമായി ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ അകാല നരയ്ക്ക്ക്ക് പരിഹാരമുണ്ടാകും. മുടിക്ക് കറുപ്പ് നിറം തിരിച്ച് ലഭിക്കും. തിളക്കവും ലഭിക്കും.












Click it and Unblock the Notifications