താരനും തല ചൊറിച്ചിലും ഇനി നിങ്ങളെ അലട്ടില്ല; മഞ്ഞളിലുണ്ടല്ലോ പരിഹാരം
നമ്മുടെ എല്ലാം അടുക്കളകളിലെ ഒരു പ്രധാന ഘടകമാണ് മഞ്ഞള്‍. രുചി വൈഭവത്തിനപ്പുറം ആരോഗ്യപരമായ ഗുണങ്ങള്‍ക്കും ഏറെ പേര് കേട്ടതാണ് ഇത്. ആയുര്‍വേദത്തില്‍ മഞ്ഞളിന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ചര്‍മ്മസംരക്ഷണത്തില്‍ പൊതുവെ നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തിന് മഞ്ഞള്‍ ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ മുടി സംരക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം അധികമാര്‍ക്കും പരിചയമുണ്ടായിരിക്കില്ല. താരന്‍, തലയോട്ടിയിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു സംയുക്തം കൂടിയാണ് മഞ്ഞള്‍. മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്.

അതിനാല്‍ തന്നെ തലയോട്ടിയിലെ താരന്‍ പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പായിരിക്കും മഞ്ഞള്‍ എന്നതില്‍ സംശയമില്ല. വീക്കം കുറയ്ക്കുകയും ബാക്ടീരിയ, ഫംഗസ് എന്നിവക്കെതിരെ പോരാടുകയും ചെയ്യുന്നതിലൂടെ, മഞ്ഞള്‍ തലയോട്ടിയിലെ തൊലി അടരുന്നത് കുറയ്ക്കാനും സഹായിക്കും. ഇത്തരത്തില്‍ നിരവധി ഗുണങ്ങളാണ് മുടി സംരക്ഷണത്തില്‍ മഞ്ഞള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
തലയോട്ടിയിലെ സംരക്ഷണത്തിന് മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ മഞ്ഞളിനെ കൂടി ഭാഗമാക്കുന്നത് ലളിതമാണ്. അതിനായി മഞ്ഞള്‍ പൊടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ ചേര്‍ത്ത് നിങ്ങള്‍ക്ക് ഒരു മഞ്ഞള്‍ പേസ്റ്റ് ഉണ്ടാക്കാം. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. ഏകദേശം 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഇതിന്റെ പതിവ് ഉപയോഗം തലയോട്ടിയുടെയും മുടിയിഴകളുടേയും ആരോഗ്യത്തിലും താരന്‍ കുറയ്ക്കുന്നതിലും കാര്യമായ പുരോഗതി ഉണ്ടാക്കും. മഞ്ഞളിലെ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ താരന്‍, തലയോട്ടിയിലെ മറ്റ് അവസ്ഥകള്‍ എന്നിവയെ ഫലപ്രദമായി ചികിത്സിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം നിങ്ങളുടെ തലയോട്ടിയില്‍ മഞ്ഞള്‍ നേരിട്ട് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും.
ഇത് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കും. ഗുരുതരമല്ലാത്ത മുടി പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഈ പ്രതിവിധി പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ നിരന്തരവും ഗുരുതരമായ തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് സ്വയം ചികിത്സയേക്കാള്‍ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ സമീപിച്ച് വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. എല്ലാവരുടേയും മുടിയുടെ ആരോഗ്യം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനാലാണിത്.












Click it and Unblock the Notifications