Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനും പേനുമാണോ നിങ്ങളുടെ പ്രശ്‌നം; വെളിച്ചെണ്ണയും കര്‍പ്പൂരവും എടുത്തോളൂ, ഉടനടി ഫലമറിയാം

മുടികൊഴിച്ചില്‍ അടക്കമുള്ള മുടി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്തവര്‍ ഇന്നത്തെ കാലത്ത് വിരളമായിരിക്കും. മോശം മുടി സംരക്ഷണം, സമ്മര്‍ദ്ദം, ഉറക്കക്കുറവ്, മാറിയ ജീവിതശൈലി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് കൂടാതെ താരനും മുടി കൊഴിച്ചിലിന് കാരണമാകും. പൊതുവെ എല്ലാവരും മുടി സംരക്ഷണത്തിനായി പ്രകൃതിദത്ത പരിഹാരങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇത്തരത്തില്‍ ഏറ്റവും സാധാരണമായ ഒരു പ്രകൃതിദത്ത പരിഹാരമാണ് വെളിച്ചെണ്ണ. കുളിക്കുന്നതിന് മുന്‍പായി തലയില്‍ വെളിച്ചെണ്ണയിടുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. വെളിച്ചെണ്ണ തലയോട്ടിയും മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഇതിലേക്ക് കര്‍പ്പൂരം ചേര്‍ക്കുന്നത് ഇരട്ടി ഫലം നല്‍കും എന്ന് പലര്‍ക്കും അറിയില്ല.

hair care tips

വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്‍ക്കുന്നത് അണുബാധകള്‍, അറ്റം പിളരല്‍, വരണ്ട തലയോട്ടി, താരന്‍, പ്രകോപനം എന്നിവയില്‍ നിന്ന് മോചനം നല്‍കും. കര്‍പ്പൂരം പ്രകൃതിദത്തമായ ഒരു വസ്തുവാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും മുടിക്കും നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. പരിസ്ഥിതിയിലും അന്തരീക്ഷത്തിലുമുള്ള മലിനീകരണം നമ്മുടെ മുടി വളര്‍ച്ചയെ സ്തംഭിപ്പിക്കുന്നു.

പക്ഷേ, ഈ രണ്ട് പ്രകൃതിദത്ത ഘടകങ്ങള്‍ കലര്‍ത്തുന്നത് നമ്മുടെ മുടിയ്ക്ക് ഗുണപരമാകും. വെളിച്ചെണ്ണയും കര്‍പ്പൂരവും ചേര്‍ത്തുള്ള മിശ്രിതം ആഴ്ചയില്‍ രണ്ട് തവണ തലയോട്ടിയില്‍ തേച്ചാല്‍ കട്ടിയുള്ളതും തിളങ്ങുന്നതുമായ മുടി ലഭിക്കും. തലയില്‍ തേച്ച് പത്ത് മിനിറ്റിലധികം മസാജ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. ഇത് തലയോട്ടിയിലെ രക്തചംക്രമണത്തിനും ഏറെ നല്ലതാണ്.

അങ്ങനെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ വേരുകളിലും അഗ്രത്തിലും കൂടുതല്‍ പോഷണം നല്‍കുകയും ചെയ്യുന്നു. അതുവഴി അറ്റം പിളരുന്നതിനെയും തടയുന്നു. മുടി കൊഴിച്ചിലില്‍ നിന്ന് രക്ഷ നേടാനും വെളിച്ചെണ്ണയും കര്‍പ്പൂരവും ചേര്‍ന്ന ഈ മിശ്രിതം നിങ്ങളെ സഹായിക്കും. കര്‍പ്പൂരത്തിന് രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ കഴിയും. മുടികൊഴിച്ചില്‍ ചികിത്സയുടെ ആദ്യ ഘട്ടമാണിത്.

ഇത് മുടിയെ ശക്തിപ്പെടുത്തുകയും രോമകൂപങ്ങള്‍ക്ക് സുപ്രധാന പോഷണം നല്‍കുകയും ചെയ്യുന്നു. കര്‍പ്പൂരത്തിന്റെ രണ്ട് ഗുളികകള്‍ ചതച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി 10-15 സെക്കന്‍ഡ് ചൂടാക്കുക. കര്‍പ്പൂരപ്പൊടി വെളിച്ചെണ്ണയില്‍ ലയിപ്പിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഏകദേശം 30 മിനിറ്റ് മുടിയില്‍ മൃദുവായി മസാജ് ചെയ്യുക, തുടര്‍ന്ന് നല്ല ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് താരനെതിരായ ശക്തമായ പ്രതിവിധിയാണ്.

കര്‍പ്പൂരത്തിന്റെ ശക്തമായ മണം തലയിലെ പേനിനെയും തുരത്തും. കര്‍പ്പൂരത്തിന് പരാന്നഭോജികളെ നന്നായി തുരത്താനും വെളിച്ചെണ്ണയില്‍ കലര്‍ത്തുമ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയും. ഓറിക് ആസിഡിന്റെ സാന്നിധ്യം കാരണം ഇത് തല പേന്‍ നീക്കം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+