Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടികൊഴിച്ചിലും താരനും ഒറ്റയടിക്ക് മാറ്റാം; കറുവപ്പട്ടയുടെ ഒരു പവറേ..!

ഇന്നത്തെ കാലത്ത് പൊതുവെ എല്ലാവരും നേരിടുന്ന മുടി പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. എന്നാല്‍ പലരും ഇത് ലാഘവത്തോടെ അവഗണിക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. പലരും മുടി കൊഴിച്ചിലിന് വിലകൂടിയ ഹെയര്‍ ഓയിലുകളും ഷാംപൂകളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് നമ്മുടെ ഭക്ഷണക്രമത്തിന് നിര്‍ണായക പങ്കുണ്ട്.

മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും പലതരം ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. അവയെല്ലാം നമ്മുടെ അടുക്കളകളില്‍ യഥേഷ്ടം ലഭിക്കുന്നതാണ്. കറുവപ്പട്ട നമ്മുടെ എല്ലാവരുടേയും വീടുകളില്‍ ഉണ്ടായിരിക്കും. കറുവപ്പട്ടയെ ആരോഗ്യകരമായ സുഗന്ധവ്യഞ്ജനമായാണ് കണക്കാക്കുന്നത്. ഇത് പണ്ട് മുതലേ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. കറുവാപ്പട്ടയില്‍ ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-വൈറല്‍ ഗുണങ്ങള്‍ ഉണ്ട്.

hair care tips

ഒപ്പം ഇതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, അവ വിഷാംശം ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിയന്ത്രിക്കാനും സഹായിക്കുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും കറുവപ്പട്ട നല്ലതാണ് എന്ന് പലര്‍ക്കും അറിയില്ല. കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഒപ്പം ഇത് താരന്‍ ചികിത്സക്കും ഏറെ ഗുണം ചെയ്യും. ദിവസം 50 മുതല്‍ 100 വരെയുള്ള മുടി കൊഴിച്ചില്‍ സാധാരണമായി കണക്കാക്കപ്പെടുന്നു, എന്നാല്‍ എണ്ണം കൂടുമ്പോള്‍ അത് ആശങ്കാജനകമാണ്. അവിടെയാണ് കറുവപ്പട്ടയുടെ ഒരു ഡോസ് സഹായമായി വരുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ആയുര്‍വേദ ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന സിന്നമാല്‍ഡിഹൈഡ് എന്ന സംയുക്തം രോമകൂപങ്ങളിലെ രക്തചംക്രമണത്തെ സഹായിക്കുകയും മുടികൊഴിച്ചിലിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കറുവാപ്പട്ടയില്‍ മുടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രോസയാനിഡിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. കൂടാതെ, ഇത് ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടം കൂടിയാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രക്തവും ഓക്സിജന്റെ ഒഴുക്കും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ഈ ഗുണങ്ങള്‍ മുടിയില്‍ താരന്‍ ഉണ്ടാക്കുമെന്ന് അറിയപ്പെടുന്ന മലസീസിയ എന്ന ഫംഗസിനെതിരെ പ്രവര്‍ത്തിച്ചേക്കാം. മുടിയുടെ ആരോഗ്യത്തിന് കറുവപ്പട്ട നിങ്ങളുടെ ഭക്ഷണത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്നല്ലേ? നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഇത് ഉള്‍പ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഡിറ്റോക്‌സ് ടീ. കറുവപ്പട്ട ചായ ഉണ്ടാക്കാന്‍ എളുപ്പമാണ്, അതിന്റെ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+