Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാം, അതും വീട്ടിലിരുന്ന് കൊണ്ട്..!

ഇന്നത്തെ കാലത്ത് പൊതുവെ എല്ലാവരും നേരിടുന്ന ഒരു ചര്‍മ്മ-മുടി പ്രശ്‌നമാണ് താരന്‍. ശിരോചര്‍മ്മത്തില്‍ രൂപപ്പെടുന്ന വെളുത്ത അടരുകള്‍ മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. താരനില്‍ നിന്ന് മുക്തി നേടാനുള്ള ഫലപ്രദമായ പരിഹാരം തേടി അലയാത്തവരായി ആരുമുണ്ടാകില്ല. അത്തരക്കാര്‍ക്ക് സന്തോഷം പകരുന്ന കാര്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

താരന്‍ ഇല്ലാതാക്കാന്‍ നിരവധി പരിഹാരങ്ങള്‍ ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് വേഗത്തില്‍ പ്രാപ്യമായതും ചെലവ് കുറഞ്ഞതുമായ ഒരു വീട്ടുവൈദ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലും പറമ്പിലുമെല്ലാം സുലഭമായി ലഭിക്കുന്ന ആര്യവേപ്പ് ഉപയോഗിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ്. കാലങ്ങളായി ആയുര്‍വേദ മരുന്നിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് വേപ്പ്.

hair care tips

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, ചര്‍മ്മം, മുടി എന്നിവയുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നു. താരനെ കളയാന്‍ വേണ്ടി ആര്യവേപ്പ് കൊണ്ട് ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രമായ മൂന്ന് മാര്‍ഗങ്ങളെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

വേപ്പില വെള്ളം

35-40 വേപ്പില, ഒന്നര ലിറ്റര്‍ വെള്ളം എന്നിവ മാത്രമാണ് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഈ വെള്ളത്തിലേക്ക് വേപ്പിലയിട്ട് ഒരു രാത്രി മുഴുവന്‍ അങ്ങനെ വെക്കുക. രാവിലെ ഈ വെള്ളത്തില്‍ മുടി കഴുകുക. ഇത് ഉപയോഗിച്ചാല്‍ താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതയും കുറയും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുക,

വേപ്പ് ഹെയര്‍ മാസ്‌ക്

30-40 വേപ്പില, ഒരു ലിറ്റര്‍ വെള്ളം, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിന് ആവശ്യം. വെള്ളം തിളപ്പിച്ച് അതിലേക്ക് വേപ്പില ചേര്‍ക്കുക. ഇത് ഒരു രാത്രി മുഴുവന്‍ ഇങ്ങനെ വെക്കുക. രാവിലെ വെള്ളത്തില്‍ നിന്ന് ഇലകള്‍ അരിച്ചെടുത്ത ശേഷം ഇലകള്‍ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റില്‍ തേന്‍ ചേര്‍ത്ത് ഈ മാസ്‌ക് നിങ്ങളുടെ വേരുകളിലും മുടിയിലും പുരട്ടുക. 25-30 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ താരന്‍ പെട്ടെന്ന് തന്നെ കുറയും.

വേപ്പും വെളിച്ചെണ്ണയും

അര കപ്പ് വെളിച്ചെണ്ണ, 10 വേപ്പില, അര ടീസ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവയാണ് ഇതിന് വേണ്ടത്. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് വേപ്പില ചേര്‍ക്കുക. 10-15 മിനിറ്റ് തിളച്ച ശേഷം തീയില്‍ നിന്ന് മാറ്റി വെക്കുക. എണ്ണ തണുത്തതിന് ശേഷം ആവണക്കെണ്ണയും നാരങ്ങാനീരും ചേര്‍ക്കുക. ഈ മിശ്രിതം ഒരു കുപ്പിയില്‍ സൂക്ഷിച്ച് ആഴ്ചയില്‍ 2 തവണയെങ്കിലും പുരട്ടുക. കഴുകുന്നതിന് മുമ്പ് ഒരു മണിക്കൂറെങ്കിലും തലയില്‍ വെക്കാന്‍ മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+