കൈയ്യിൽ ഒതുങ്ങാത്ത അത്രയും കട്ടിയിൽ മുടി; ഇതാണ് ആ രഹസ്യം , ഉപയോഗിച്ച് നോക്കൂ
പനങ്കുല പോലെ മുടി വളരാൻ മുടി നിറയെ എണ്ണ തേക്കണമെന്നാണ് പഴമക്കാർ പറയാറുള്ളത്. നല്ല കാച്ചിയ എണ്ണ മുടി നിറയെ തേച്ച് പിടിപ്പിച്ച് തലയോട്ടി നന്നായി മസാജ് ചെയ്ത് കൊടുത്താൽ പിന്നെ മുടി വളർന്നില്ലെങ്കിലെ അത്ഭുതമുള്ളൂവെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ എല്ലാ എണ്ണകളും മുടി വളരാൻ സഹായിക്കുമോ? ഇല്ലെന്നാണ് ഉത്തരം. മുടി വളരുന്നതിനും താരൻ കളയുന്നതിനും മുടി കൊഴിച്ചൽ തടയുന്നതിനുമെല്ലാം വ്യത്യസ്ത എണ്ണകൾ ഉപയോഗിക്കേണ്ടതുണ്ട്.
ഇന്ന് മുടി വളരുന്നതിന് ഏറ്റവും എണ്ണകളിൽ ഒന്നായ സൂര്യകാന്തി എണ്ണയെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത്. മുടി തഴച്ച് വളരാൻ എങ്ങനെ ഈ ഉപയോഗിക്കണമെന്ന് നോക്കാം.

മുടിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് സൂര്യകാന്തി എണ്ണ.ഇതിൽ ധാരാളം വിറ്റാമിനുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ മുടി നരക്കുന്നത് തടയുകയും തലയോട്ടി ആരോഗ്യത്തോടെ നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല കരുത്തുറ്റ മുടി വളരാനും ഇത് സഹായിക്കുന്നു.
മുടിയിൽ ഈർപ്പം നിലനിർത്താനും മുടിയുടെ സ്വാഭവിക ഘടന നിലനിർത്താനും എണ്ണ മികച്ചതാണ്. മുടി വളർച്ചയെ തടയുന്ന അറ്റം പിളരുന്നത് പോലുള്ള പ്രശ്നങ്ങൾക്കും ഇവ മികച്ചതാണ്. സൂര്യകാന്തി എണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ രോമകൂപങ്ങളെ ആഴത്തിൽ പോഷിപ്പിച്ച് സ്വാഭാവിക മുടി വളർച്ച വേഗത്തിലാക്കുന്നു.
മുടിയ്ക്ക് നീളമണ്ട്, പക്ഷേ കട്ടിയില്ലെന്ന് ചിലർ പരാതി പറയാറുണ്ട്. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് തീർച്ചയായും സൂര്യകാന്തി എണ്ണ ഒരു അനുഗ്രഹമായിരിക്കും. ആവണക്ക് എണ്ണ, കടുക് എണ്ണ പോലുള്ള കട്ടിയുള്ള എണ്ണകൾ എന്നിവ തേച്ചതിന് ശേഷം നന്നായി ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞാലും അവയുടെ കൊഴുപ്പ് തലയിൽ നിന്നും പോകണമെന്നില്ല. എന്നാൽ സൂര്യകാന്തി എണ്ണ വ്യത്യസ്ത അനുഭവമായിരിക്കും നൽകുക. മുടി മിനുസമാകാനും ഇത് സഹായിക്കുന്നു.
ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
കണ്ടീഷ്ണർ ആയി ഉപയോഗിക്കാം-രണ്ടോ മൂന്നോ ടേബിൾ സ്പൂൺ സൂര്യകാന്തി എണ്ണ എടുത്ത് അൽപം ചൂടാക്കിയ ശേഷം ഒരു കോട്ടൺ ഉപയോഗിച്ച് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കാം. അതിന് ശേഷം നന്നായി മസാജ് ചെയ്ത് കൊടുക്കാം. ഏകദേശം 40 മുതൽ 60 മിനിറ്റ് വരെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും
അതേസമയം സൂര്യകാന്തി എണ്ണ ഉപയോഗിക്കുമ്പോൾ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർക്ക് എണ്ണ അലർജി ഉണ്ടാക്കാൻ കാരണമായേക്കും. അതിനാൽ ആദ്യം ചർമ്മത്തിൽ എണ്ണ ഉപയോഗിച്ച് നോക്കാം. ചെറിയ നീറ്റൽ പോലുള്ള പ്രശ്നം അനുഭവപ്പെട്ടാൽ ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ഉപയോഗിക്കാം












Click it and Unblock the Notifications