Get Updates
Get notified of breaking news, exclusive insights, and must-see stories!

അതൊന്നും വിശ്വസിക്കല്ലേ..പനങ്കുല തോൽക്കും മുടിക്ക് ചെയ്യേണ്ടത് ഇത്രമാത്രം

ഇടതൂർന്ന കട്ടിയുള്ള മുടി ഇഷ്ടമല്ലാത്തവർ ഉണ്ടോ അല്ലേ? എന്നാൽ അങ്ങനെ ആരോഗ്യമുള്ള മുടി ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. അതിന് എന്ത് ചെയ്യണമെന്നാണോ? ഒരുപക്ഷേ വിപണിയിൽ ലഭിക്കുന്ന കേശ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിച്ചത് കൊണ്ട് മാത്രം മുടി പനങ്കുല പോലെ വളരുമെന്നൊക്കെ പലരും നിങ്ങളെ ഉപദേശിച്ചിരിക്കാമെങ്കിലും അതല്ല വസ്തുത. മുടി വേഗത്തിലും കട്ടിയിലും വളരണമെങ്കിൽ നിങ്ങളുടെ ദൈനംദിന മുടി സംരക്ഷണ രീതി മെച്ചപ്പെടുത്തുകയും പ്രകൃതിദത്തമായ ചില കാര്യങ്ങൾ മുടിയിൽ പ്രയോഗിക്കുകയും വേണം. പരിശോധിക്കാം

 hair-

1.തലയോട്ടി നന്നായി മസാജ് ചെയ്ത് കൊടുക്കാം

തലയോട്ടി മസാജ് ചെയ്യുന്നത് നിങ്ങളുടെ സമ്മർദ്ദം കുറക്കാൻ മാത്രമല്ല തലയിലെ രക്തചക്രമണം വേഗത്തിലാക്കുകയും അതുവഴി മുടി വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

2. ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

വിപണിയിൽ കിട്ടുന്ന എല്ലാ ഷാംപുവും വാങ്ങി തലയിൽ ഉപയോഗിക്കരുത്. മുടിയെ അറിഞ്ഞ് വേണം ഷാംപൂ തിരഞ്ഞെടുക്കാൻ. വരണ്ട മുടിയുള്ളവർ മോയ്സ്ചറൈസിംഗ് അല്ലെങ്കിൽ ജലാംശം നൽകുന്ന ഷാംപൂ തിരഞ്ഞെടുക്കണം. സാധാരണ മുടിയ്ക്ക് വീര്യം കുറഞ്ഞ ഷാംപൂകൾ ഉപയോഗിക്കാം.

3.കൃത്യമായ ഭക്ഷണക്രമം പാലിക്കാം

ശരിയായ പോഷകാഹാരം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാം. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം മുടി വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്നു.

4. മുടിക്ക് അമിതമായ ചൂട് നൽകുന്നത് ഒഴിവാക്കുക

ചൂടാകുമ്പോൾ മുടി നിർജലീകരണം ഉണ്ടാകുകയും മുടി പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യുന്നു.ആരോഗ്യം നിലനിർത്തുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ നഷ്ടമാകുന്നതിനും ഇത് വഴിവെക്കും.

5.തലയോട്ടി വൃത്തിയായി സൂക്ഷിക്കാം

വൃത്തിയുള്ളതും ആരോഗ്യകരവുമായ തലയോട്ടി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. എന്നു കരുതി എല്ലാ ദിവസവും മുടി കഴുകണമെന്ന് നിർബന്ധമില്ല. എണ്ണമയമുള്ള മുടിയുള്ളവരാണെങ്കിൽ ഷാംപൂ ഉപയോഗിച്ച് ദിവസേന മുടി കഴുകാം. വരണ്ട ചർമ്മം ഉള്ളവരാണെങ്കിൽ ആഴ്ചയിൽ രണ്ട് തവണ കഴുകാം.

മുടി വേഗത്തിൽ വളരാൻ പരീക്ഷിക്കാം

ഉള്ളി നീര്-നേരിട്ട് തലയിൽ പുരട്ടാം. ഉള്ളിയിലെ സൾഫേറ്റ് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യും.

കറ്റാർവാഴ-കറ്റാർവാഴയിലെ ഫാറ്റി ആസിഡ് താരൻ ഇല്ലാതാക്കാൻ സഹായിക്കുന്നു. മാത്രമല്ല മുടി മൃദുവാകാനും സഹായിക്കുന്നു.

ആപ്പിൾ സിഡാർ വിനഗർ-ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിച്ച് തല കഴുകാം.പിഎച്ച് സ്ഥിരത നിലനിർത്താൻ ഇത് സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+