Get Updates
Get notified of breaking news, exclusive insights, and must-see stories!

Hair Care; ഏത് പ്രായത്തിലും മുട്ടറ്റം മുടി; പ്രയോഗിക്കാം ഈ ഹെയർ പാക്ക്..ഫലം വേഗത്തിൽ

കരുത്തോടെ തഴച്ചുവളരുന്ന മുടി ആഗ്രഹിക്കാത്തവർ കാണില്ല. ഇതിനായി ഏതറ്റം വരെയും പോകാനും നമ്മൾ തയ്യാറായിരിക്കും. പക്ഷേ, ഇതിന് ആവശ്യമായി വരുന്ന ചെലവും സമയവും ആലോചിക്കുമ്പോൾ തന്നെ പിന്തിരിയുന്നവരാണ് കൂടുതലും.എന്നാൽ ഈ പറയുന്ന വലിയ പണച്ചെലവോ ബുദ്ധിമുട്ടോ ഇല്ലാതെ പരിഹാരം കിട്ടുമെങ്കിലോ? ഒരു കൈ നോക്കാം എന്നല്ലേ.

ആയുർവ്വേദത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുള്ള നെല്ലിക്ക ആണ് മുടിയുടെ സംരക്ഷണത്തിനായി ഇന്ന് പരിചയപ്പെടുത്തുന്നത്. തല മുടി തിളങ്ങാനും തഴച്ചു വളരാനും താരൻ പോകുവാനുമെല്ലാം കിടിലൻ പ്രതിവിധിയാണ് നെല്ലിക്ക. എങ്ങനെയാണെന്നല്ലേ, നോക്കാം.

hair1-

തലയോട്ടിയിലെ വരൾച്ച ഇല്ലാതാക്കുന്നു-വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിന് നെല്ലിക്ക സഹായിക്കുന്നു. മാത്രല്ല തലയോട്ടിയിലെ വരൾച്ച ഇല്ലാതാക്കുന്നു. മുടിയെ വേരുകളിൽ നിന്ന് തന്നെ പോഷിപ്പിക്കാനും നെല്ലിക്ക ഉത്തമമാണ്.

നെല്ലിക്കയുടെ ഗുണങ്ങൾ-ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. നരച്ച മുടി , മുടി കൊഴിച്ചൽ എന്നിവ ഇല്ലാതാക്കുന്നു. നെല്ലിക്കയിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ രോമകൂപങ്ങളെ ശക്തിപ്പെടുത്തും. മാത്രമല്ല രക്തചംക്രമണം വർദ്ധിപ്പിക്കാനും അതുവഴി മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കുന്നു.

താരനെ തുരത്തുന്നു-തലയോട്ടി ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന പ്രധാന ആയുർവേദ ചേരുവയാണ് നെല്ലിക്ക. ഇതിന്റെ ആന്റി-ഇൻഫ്ലേമറ്ററി ഗുണങ്ങൾ തലയിലെ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടിക്ക് പോഷണം നൽകുന്നതിനോടൊപ്പം തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു.

2 ഹെയർ മാസ്കുകൾ പരിചയപ്പെടാം

നെല്ലിക്ക, തൈര് ഹെയർ മാസ്ക്- അരക്കപ്പ് തൈര്, രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി, ഒരു ടേബിൾ സ്പൂൺ വീതം ഉലുവ എന്നിവയാണ് മാസ്ക് തയ്യാറാക്കാൻ ആവശ്യം. ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കിയെടുക്കാം. അതിന് ശേഷം തലയിൽ നന്നായി തേച്ച് പിടിപ്പിക്കാം. 20 മിനിറ്റോളം തേച്ച് പിടിപ്പിച്ചതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

നെല്ലിക്ക-ചെമ്പരത്തി-വെളിച്ചെണ്ണ ഹെയർ പാക്ക്-ചെമ്പരത്തിയിൽ വൈറ്റമിൻ എ, ബി, സി, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിവിധ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉൽപ്പാദനം നിയന്ത്രിക്കാനും മുടിയെ പോഷിപ്പിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ പ്രോട്ടീൻ സമ്പുഷ്ടമാണ്. തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു. ഇവ രണ്ടും നെല്ലിക്കയ്ക്കൊപ്പം ചേരുമ്പോൾ മുടി വളർച്ച വേഗത്തിലാകുന്നു.

ആറ് ചെമ്പരത്തി പൂവ്, നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ നെല്ലിക്ക എന്നിവയെടുത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് നാല് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+