ഇനി മുടി കൊഴിയില്ല, പ്രയോഗിക്കാം ഈ കിടിലം ഹെയർ മാസ്ക്..ഒരാഴ്ച കൊണ്ട് ഫലം
മുടികൊഴിച്ചൽ പ്രശ്നങ്ങൾ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ നമ്മളിൽ മിക്കവരും നേരെ ഓടി ചെല്ലുക ബ്യൂട്ടി പാർലറുകളിലേക്കോ അല്ലെങ്കിൽ വിലകൂടിയ ഹെയർ പ്രൊഡക്ടുകൾ വിൽക്കുന്ന കടകളിലോ ആയിരിക്കാം.
എന്നാൽ വലിയ ചെലവില്ലാതെ വീട്ടിൽ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാലോ?? അതും മുട്ടയുപയോഗിച്ച് . ഇതാ ലളിതമായി തയ്യാറാക്കാൻ പറ്റിയ മുടികൊഴിച്ചൽ തടയാനുള്ള മുട്ട മാസ്കുകൾ പരിചയപ്പെടാം.

ഒലീവ് ഓയിലും മുട്ടയും-മുടികൊഴിച്ചിൽ തടയുന്നതിനും തലയോട്ടിയിലെ എണ്ണമയം നിലനിർത്തുന്നതിനും മുട്ട ഉപയോഗിച്ചുള്ള ഹെയർ മാസ്കുകൾ സഹായിക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും മുട്ട നല്ലതാണ്. ഒലീവ് ഓയിൽ മുടി മൃദുവാക്കാനും അധിക കണ്ടീഷനിംഗ് നൽകാനും ഉത്തമമാണ്.
ഇനി ആവശ്യമായ ചേരുവകൾ നോക്കാം-ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ. ആദ്യം മുട്ട നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഒലീവ് ഓയിൽ ഒഴിച്ച് കൊടുക്കാം. യോജിപ്പിച്ചതിന് ശേഷം തലയോട്ടിയിലും മുടിയിലും തേച്ച് കൊടുക്കാം. ഏകദേശം 20 മിനിറ്റോളം തേച്ച് പിടിപ്പിക്കാം- പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
മുട്ടയും അവക്കാഡോയും ചേർത്ത ഹെയർ മാസ്ക്-ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ എ, ഇ, ഡി, ബി6, അമിനോ ആസിഡുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് അവക്കാഡോ. ഇത് മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചൽ തടയുകയും ചെയ്യുന്നു.
ആവശ്യമായ ചേരുവകൾ-അര കഷ്ണം അവക്കാഡോ, ഒരു മുട്ടയുടെ മഞ്ഞ. ആദ്യം അവക്കാഡോ നന്നായി ഉടച്ചെടുക്കാം. അതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് യോജിപ്പിച്ചെടുത്ത് തലയിൽ കേക്കാം. 20 മിനിറ്റോളം ഈ മാസ്ക് തലയിൽ സൂക്ഷിക്കാം. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
നെല്ലിക്കയും മുട്ടയും ചേർത്ത മാസ്ക്- നെല്ലിക്ക രക്തചംക്രമണം വർധിപ്പിച്ച് മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു. മുടിയെ വേരുകളിൽ നിന്ന് തന്നെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്.
ആവശ്യമായ ചേരുവകൾ-അരക്കപ്പ് നെല്ലിക്കപ്പൊടി, രണ്ട് വലിയ മുട്ട. രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച ശേഷം തലയിൽ തേച്ച് പിടിപ്പിക്കാം. ഏകദേശം ഒരു മണിക്കൂറോളം ഇത് തലയിൽ തേച്ച് വെക്കാം. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം












Click it and Unblock the Notifications