Get Updates
Get notified of breaking news, exclusive insights, and must-see stories!

Hair Care- മുട്ടറ്റം കരുത്തുള്ള മുടി, എണ്ണയൊന്നും വേണ്ട..ഇതൊന്ന് പ്രയോഗിക്കൂ, സിമ്പിളാണ്..അറിയാം

കരുത്തുറ്റ, ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇതിനായി വിപണിയിൽ കാണുന്ന വില കൂടിയ ഉത്പന്നങ്ങൾ പരീക്ഷിക്കുന്ന കാര്യത്തിലും നമ്മളാരും തന്നെ ഒട്ടും പുറകിലായിരിക്കില്ല. എന്നാൽ ഇവകൊണ്ടൊന്നും ചിലപ്പോൾ വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. പലപ്പോഴും ആരോഗ്യമുള്ള മുടിക്ക് ഏറ്റവും ഉത്തമം നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ ലഭിക്കുന്ന ചേരുവുകളുമായിരിക്കും. അത്തരത്തിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില മാസ്കുകൾ പരിചയപ്പെടാം.

മുട്ട, ഒലീവ് ഓയിൽ ഹെയർ മാസ്ക്-മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടഞ്ഞ് മുടി സമൃദ്ധമായി വളരാൻ ഇത് സഹായിക്കും. ഒലീവ് ഓയിൽ ആകട്ടെ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് തലയോട്ടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. മാസ്ക് തയ്യാറാക്കാനായി ആദ്യം രണ്ട് മുട്ടയെടുക്കാം. ഇത് നന്നായി ഉടച്ചെടുത്തതിന് ശേഷം അതിലേക്ക് ഒലീവ് ഓയിൽ ചേർത്ത് കൊടുക്കാം. തുടർന്ന് യോജിപ്പിച്ച് തലയിൽ തേക്കാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

 hairnew

തേങ്ങാപ്പാലും കറ്റാർവാഴയും ചേർത്ത മാസ്ക്-തേങ്ങാപ്പാൽ മുടി വളർച്ചയും മുടിയുടെ കനവും വർധിപ്പിക്കാൻ സഹായിക്കുന്നു. തേങ്ങാപ്പാലിൽ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിക്ക് ഈർപ്പം നൽകാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. മാസ്ക് തയ്യാറാക്കേണ്ടത്-തേങ്ങാപ്പാലിൽ രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ ചേർത്ത് യോജിപ്പിച്ചെടുത്ത് തലയിൽ തേക്കാം. 45 മിനിറ്റോളം മസാജ് ചെയ്ത് കൊടുക്കാം.അതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ ഒരുതവണ ഈ മാസ്ക് ഉപയോഗിക്കാം.

പഴം, തേൻ ഹെയർ മാസ്ക്- കേൾക്കുമ്പോൾ ആദ്യമൊന്ന് അത്ഭുതം തോന്നുമെങ്കിലും മുടിയുടെ കരുത്തിന് ഏറ്റവും മികച്ച മാസ്കുകളിൽ ഒന്നാണ് ഇത്. പൊട്ടാസ്യം, വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പന്നമാണ് പഴം. ഇവ രോമകൂപങ്ങളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. തേനുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ വരണ്ട മുടി പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും. പഴം നന്നായി ഉടച്ചെടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്ത് കുഴമ്പുരൂപത്തിലാക്കിയെടുത്താണ് തലയിൽ പുരട്ടേണ്ടത്. 30 മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.

അവക്കാഡോയും തൈരും- മുടിയിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയുന്ന പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. വിറ്റാമിൻ ബി, ഇ എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.ഇത് തലയോട്ടിയെയും മുടിയെ വേരുകളിൽ നിന്നും ശക്തിപ്പെടുത്തുന്നു. തൈരിൽ പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുണ്ട് . ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നു.

മാസ്ക് തയ്യാറാക്കുന്നത് നോക്കാം-ഒരു പഴുത്ത അവക്കാഡോ പഴം നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് അരക്കപ്പ് തൈര് ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കാം. 30 മിനിറ്റോളം തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരു ദിവസം മാസ്ക് ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+