Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ?മുടി കൊഴിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ; ഇപ്പോൾ നിർത്തിയാൽ മൊട്ടയാകാതിരിക്കാം

നല്ല വെള്ളം ഉപയോഗിക്കുന്നില്ല, മുടി ഷാംപൂ ചെയ്യുന്നില്ല, ബാഹ്യപരിചരണം ഉറപ്പാക്കുന്നില്ല എന്നതൊക്കെയാണെന്ന് മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങൾ എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ ഇത് മാത്രമാണോ യഥാർത്ഥത്തിൽ മുടി കൊഴിയാൻ കാരണം? തീർച്ചയായും അല്ല. മുടിക്ക് പുറത്ത് നിന്ന് മാത്രമല്ല അകത്ത് നിന്നും സംരക്ഷണം നൽകണം. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണവും മുടിയുടെ ആരോഗ്യം നിലനിർത്താൻ പ്രധാനമാണെന്ന് സാരം.

പോഷകങ്ങൾ, ധാതുക്കൾ വിറ്റാമിനുകൾ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ മുടിക്ക് ദോഷം ചെയ്യുകയും ചെയ്യും. അതേത് ഭക്ഷണമെന്നാണോ? ഒരുപക്ഷെ നിങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ തന്നെ പണി തന്നേക്കാം. മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

hair

അമിതമായി പഞ്ചസാര കഴിക്കുന്നവരാണെങ്കിൽ നിങ്ങൾ വലിയ വിലകൊടുക്കേണ്ടി വരും. കാരണം അമിതമായ പഞ്ചസാരയുടെ ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. അതുവഴി മുടി വളർച്ചയെ ബാധിക്കുകയും ചെയ്യും. അതിനാൽ ഇനി മുതൽ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കാം. കാരണം ഈ ഭക്ഷണങ്ങളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുന്ന അനാരോഗ്യകരമായ കൊഴുപ്പുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ദോഷം ചെയ്യും.

പാലുത്പന്നങ്ങൾ കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരാണ് നമ്മൾ. അത് നല്ലത് തന്നെ, എന്നാൽ ചിലരിൽ ഇത് മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. കാരണം ചിലർക്ക് പാലുത്പന്നങ്ങൾ കഴിക്കുന്നത് കോശോജ്വലനത്തിന് കാരണമാകും. ഇത് തലയോട്ടിയെ ബാധിക്കുകയും മുടി കൊഴിയാൻ കാരണനാകുകയും ചെയ്യും.

ഗ്ലൈസമിക് സൂചിക ഉയർന്ന ഭക്ഷണങ്ങൾ

വൈറ്റ് ബ്രെഡ്, പേസ്ട്രി തുടങ്ങിയ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളും മുടിക്ക് വില്ലൻമാരാണ്. ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും രോമകൂപങ്ങൾ കേടുവരാൻ കാരണമാകുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്.

അതുപോലെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം എന്നതാണ്. വറുത്ത ഭക്ഷണങ്ങൾ ശരീരത്തിന് എന്ന പോലെ തന്നെ മുടിയ്ക്കും ദോഷകരമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റുകൾ തലയോട്ടിയിലെ സുഷിരങ്ങൾ അടയ്‌ക്കുകയും ശരിയായ മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇവ ഒഴിവാക്കുന്നത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

കഫീനോട് നോ പറയാം

കഫീൻ അമിതമായി ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. അതുവഴി ശരീരത്തിൽ പോഷകങ്ങൾ എത്തുന്നത് കുറയുകയും ചെയ്യും. അതിനാൽ നിയന്ത്രിതമായ അളവിൽ മാത്രം ഇവ കഴിക്കാം.

ഇനി ഇതൊക്കെ കഴിക്കാതെയും ചിലർക്ക് അമിതമായി മുടി കൊഴിഞ്ഞേക്കാം. ഒരുപക്ഷെ പോഷകങ്ങളുടെ കുറവായിരിക്കാം ഇതിന് കാരണം. ചിലർക്ക് പാരമ്പര്യ പ്രശ്നങ്ങളും ഉണ്ടാകും. ഇതേകുറിച്ച് ആലോചിച്ച് സമ്മർദ്ദം കൂട്ടി മുടി കൊഴിച്ചിൽ കൂട്ടാതെ നേരെ ആരോഗ്യവിദഗ്ധരുടെ അടുത്തേക്ക് പോകുന്നതായിരിക്കും ഉത്തമ പരിഹാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+