മുടി കൊഴിച്ചിൽ കുറയാനും മുടി വളരാനും ഈ ജ്യൂസ് കുടിച്ചാൽ മതിയെന്നേ; ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ
നീളമുള്ള ആരോഗ്യമുള്ള മുടി ലഭിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിൽ എത്തണം. അതിന് ഏറ്റവും ഉചിതമായവയാണ് പഴങ്ങൾ. മുടി വളരാൻ പഴങ്ങൾ ജ്യൂസായും നേരിട്ടുമെല്ലാം കഴിക്കാം. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ജ്യൂസുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
കാരറ്റ് ജ്യൂസ്
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിങ്ങനെ മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളാൽ സമ്പുഷ്ടമാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ ശരീരത്തിലെത്തിലെത്തുമ്പോൾ വിറ്റാമിൻ എ ആയി മാറും. ഇവ കോശങ്ങളുടേയും രോമകൂപങ്ങളുടേയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആരോഗ്യകരമായ തലയോട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ആന്റി ഓക്സിഡന്റാണ് വിറ്റാമിൻ ഇ. അതിനാൽ കാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

കാരറ്റ് ജ്യൂസ് ഇങ്ങനെ തയ്യാറാക്കാം
കാരറ്റ് തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാം. ഇതിലേക്ക് അൽപം വെള്ളവും ചെറുനാരങ്ങ നീരും പുതിയ ഇലയും ഒരു നുള്ള് ഉപ്പും ചേർത്ത് അടിച്ചെടുക്കാം. അരിച്ചെടുത്ത് ഉപയോഗിക്കാം.
ചീര
വിറ്റാമിൻ എ, സി, കൂടാതെ ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം ഉണ്ട്. രക്തത്തിലെ പ്രധാന ഘടകമായ ഇരുമ്പാണ് പോഷകങ്ങൾ ശരീരത്തിലേക്ക് എത്താൻ സഹായിക്കുന്നത്. വിറ്റാമിൻ എ രോമകൂപങ്ങൾ ആരോഗ്യകരമായി നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. വിറ്റാമിൻ സി മുടി വളർച്ച വേഗത്തിലാക്കും
ചീര ജ്യൂസ് തയ്യാറാക്കാം
10-15 ചീരയെടുക്കാം. ഇതിലേക്ക് അൽപ്പം വെള്ളം ചേർത്ത് അടിച്ചെടുക്കാം. കക്കിരിക്കയും 3-4 പുതിനയും ചേർത്ത് കൊടുക്കാം
കക്കിരി ജ്യൂസ്
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കക്കിരി. ഇവ കഴിക്കുന്നത് തലയോട്ടിക്ക് പോഷണവും ഈർപ്പവും നൽകാൻ സഹായിക്കുന്നു. അതുവഴി മുടി വളർച്ച ഉത്തേജിപ്പിക്കുന്നു. കക്കിരിയിൽ വിറ്റാമിൻ എ ധാരാളം ഉണ്ട്. ഇത് തലയോട്ടിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന സെബം ഉത്പാദിപ്പിക്കുന്നു. മുടിക്ക് ശക്തി പകരാനും മുടിയുടെ ഇലാസ്തികത വർധിപ്പിക്കാനും ഇത് സഹായിക്കും.
ജ്യൂസ് തയ്യാറാക്കുന്നതിനായി നന്നായി തൊലി കളഞ്ഞ ഒരു കക്കിരി എടുക്കാം. അതിലേക്ക് അൽപം ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുത്ത് കുടിക്കാം.
ബീട്ട്റൂട്ട്
ഇരുമ്പും ആന്റി ഓക്സിഡന്റും ഇവയിൽ ധാരാളം ഉണ്ട്. ഇവ രക്തചംക്രമണം വേഗത്തിലാക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. മുടി കൊഴിച്ചിൽ നിർത്തണമെങ്കിൽ അതിനാൽ ധൈര്യമായി തന്നെ ബീട്ട്റൂട്ട് ജ്യൂസ് കുടിച്ചോളൂ.
തയ്യാറാക്കുന്നതിനായി നാലോ അഞ്ചോ കഷ്ണം ബീട്ട്റൂട്ട് കഷ്ണം എടുക്കാം. ഇതിലേക്ക് അൽപം ചെറുനാരങ്ങ നീരും പുതിന ഇലയും ചേർത്ത് അടിച്ചെടുക്കാം. സമയം പോലെ അരിച്ചെടുത്ത് കുടിക്കാം.












Click it and Unblock the Notifications