മുടി കൊഴിച്ചിൽ അല്ലേ നിങ്ങളുടെ പ്രശ്നം? ഇതാ ഈ പാനീയങ്ങൾ അതിരാവിലെ കുടിക്കൂ,പരിഹാരം കാണാം
മുടി കൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ആദ്യം ശ്രദ്ധ നൽകേണ്ടത് നിങ്ങളുടെ ഡയറ്റിലാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങൾ ശരീരത്തിൽ എത്തിയില്ലെങ്കിൽ തീർച്ചയായും മുടി കൊഴിയും. മുടിക്ക് കരുത്ത് പകരുന്ന പോഷകങ്ങൾ അടങ്ങിയ പാനീയത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇവ അതിരാവിലെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ അവസാനിപ്പിച്ച് മുടി വേഗത്തിൽ വളരാനും തിളങ്ങാനും ഇവ സഹായിക്കും.
പെരുഞ്ചീരക വെള്ളം
ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ, പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ പാനീയം. ഇവ അതിരാവിലെ കുടിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി പുതിയ മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കും. തലയോട്ടി ആരോഗ്യകരമായി നിർത്തുന്നതിനോടൊപ്പം തന്നെ മുടിയുടെ ഘടന നിലനിർത്തി മുടിക്ക് തിളക്കം നൽകുകയും ചെയ്യും. തലേന്ന് രാത്രി പെരുംജീരകം വെള്ളത്തിൽ കുതിർത്ത് വെക്കാം. അതിന് ശേഷം രാവിലെ കുടിക്കാം.

നെല്ലിക്ക ജ്യൂസ്
മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ഇവയിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രാവിലെ കുടിക്കുന്നത് ശരീരത്തിലെ കൊളാജൻ ഉത്പാദനത്തെ സഹായിക്കും. രോമകൂപങ്ങൾ ശക്തിപ്പെടുത്തി മുടി വളർച്ച വേഗത്തിലുമാക്കും. ഇവയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ തലയോട്ടിയിൽ നിന്നും താരനെ തുരത്താനും സഹായിക്കുന്നു.
കാരറ്റ് ജ്യൂസ്
തലയോട്ടിയലെ രക്തചംക്രമണം വേഗത്തിലാക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ് ജ്യൂസ്. ഇവ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റ് ഗുണങഅങൾ മുടി പൊട്ടുന്നത് തയുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യും.
ഇഞ്ചി വെള്ളം
മുടി വളർച്ച വേഗത്തിലാക്കാൻ അതിരാവിലെ ഇഞ്ചിവെള്ളം കുടിക്കാം. തലയോട്ടിയുടെ ആരോഗ്യത്തിന് ഇഞ്ചി സഹായിക്കുന്നു. മുടിക്ക് നീളവും തിളക്കവും ഘടനയും നൽകാനും ഇഞ്ചി വെള്ളം നല്ലതാണ്. രോമകൂപങ്ങൾ ശക്തിപ്പെടുത്തി മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും.
കറ്റാർവാഴ ജ്യൂസ്
വിറ്റാമിൻ എ, സി, ഇ, എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ഇത് തലയോട്ടി ആരോഗ്യത്തോടെ നിലനിർത്തുന്നു. രോമകൂപങ്ങൾക്ക് ശക്തിപരരുകയും അതുവഴി മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരനെ തുരത്തി തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കും. ഒരു ദിവസം അരക്കപ്പ് കറ്റാർവാഴ ജെൽ കുടിക്കാം. ഇത് മുടിയുടെ ഘടനയും തിളക്കവും വർധിപ്പിക്കുകയും ചെയ്യും.












Click it and Unblock the Notifications