മുടി കൊഴിച്ചിൽ സ്വിച്ചിട്ട പോലെ നിർത്താൻ വഴി തേടുകയാണോ?; ചിയ വിത്തിട്ട ഈ പാനീയം കുടിച്ച് നോക്കൂ
മുടി കൊഴിച്ചിൽ അസഹനീയമാണോ? എങ്കിൽ ചിയ വിത്തിട്ട പാനീയം ഒന്ന് കുടിച്ച് നോക്കൂ, പറയുന്നത് ഇൻഫ്ലുവൻസർ കൂടിയായ മാക്സിലോഫേഴ്ഷ്യൽ സ്പെഷ്യലിസ്റ്റ് ഡോ ക്രതിക മോഹനാണ്. മുടി കൊഴിച്ചിൽ തടയാൻ ക്രതിക കഴിച്ച ചിയ സീഡ് പാനീയമാണ് അവർ പങ്കുവെച്ചത്. വിശദമായി വായിക്കാം
ചിയ വിത്തുകൾ പൊതുവെ തടി കുറക്കാനുള്ള ഡയറ്റിൽ നമ്മൾ ഉൾപ്പെടുത്താറുണ്ട്. ചിയ വിത്തുകൾ മുടിയ്ക്കും നല്ലതാണെന്ന് പറയുകയാണ് ക്രതിക. വെറും 10 ഗ്രാം ചിയ വിത്തിൽ 10 ഗ്രാം ഫൈബർ, 4 ഗ്രാം പ്രോട്ടീൻ, ഗണ്യമായ അളവിൽ കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ചിയയിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമുണ്ട്. ഇത് തലയോട്ടിയിലെ വീക്കം കുറക്കുകയും ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. അതുവഴി തലയോട്ടി ആരോഗ്യകരമായി നിലനിർത്തി മുടി വളർച്ചയ്ക്ക് സഹായിക്കും. ചിയയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് പോലെയുള്ള പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ചെയ്യും.

സിങ്ക് രോമകൂപങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കും. ആരോഗ്യകരമായ എണ്ണ ഉൽപാദനം പ്രോത്സാഹിപ്പിക്കും. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ മുടിയുടെ വേരുകളിലേക്ക് പോഷകങ്ങൾ എത്താനും സഹായിക്കുന്ന ഇരുമ്പും ചിയ വിത്തുകളിൽ ധാരാളം ഉണ്ട്. സസ്യാധിഷ്ഠിത പ്രോട്ടീനാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത് മുടിയുടെ ഘടനയെയും ശക്തിപ്പെടുത്താനും ഉത്തമമാണ്.
ചിയ വിത്തുകൾ അതിരാവിലെ കഴിക്കുന്നതാണ് ഉത്തമെന്നാണ് ക്രതിക പറയുന്നു. ഒന്നുകിൽ സ്മൂത്തിയിൽ ചേർത്തോ അല്ലെങ്കിൽ യോഗേർട്ട്, ഓട്മീൽ, അതുമല്ലെങ്കിൽ വെള്ളത്തിൽ ചേർത്ത് കഴിക്കുകയോ ചെയ്യാം. അതേസമയം തലേന്ന് രാത്രി കുതിർത്ത് വെക്കാൻ മറക്കരുതെന്നും ക്രതിക ഓർമ്മിപ്പിക്കുന്നു. ചിയ വിത്തുകൾ കഴിച്ചത് കൊണ്ട് മാത്രം മുടി കൊഴിച്ചിൽ നിർത്താനാകുമെന്ന് കരുതരുതെന്നും ക്രതിക ഓർമ്മിപ്പിക്കുന്നു. എന്തുകൊണ്ടാണ് മുടി കൊഴിയുന്നതെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. അതിന് അതിന് അനുസരിച്ചുള്ള പരിഹാരവും തേടണമെന്നും അവർ പറയുന്നു.
ആരോഗ്യകരമായ മുടിക്ക് ആവശ്യമായ അളവിൽ വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തണമെന്നാണ് ഡയറ്റീഷ്യൻമാർ ഓർമ്മിപ്പിക്കുന്നത്. ഇരുമ്പ് അടങ്ങിയ ചീര പോലുള്ള ഭക്ഷണങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. അതുപോലെ തന്നെ ബാഹ്യപരിചരണവും മുടിക്ക് ഉറപ്പാക്കണം.












Click it and Unblock the Notifications