തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടിയോ?; ഇത്രയും സിമ്പിളായി പരിഹരിക്കാം, ഇതൊന്ന് ചെയ്ത് നോക്കൂ
ശൈത്യത്തിൽ ചിലർക്ക് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാലാവസ്ഥയിലെ മാറ്റം അടക്കം ഇതിന് കാരണമാണ്. തണുപ്പ് കാലത്ത് തലയോട്ടിയിൽ ഈർപം നഷ്ടപ്പെടും. ഇത് മുടി പൊട്ടിപോകാൻ കാരണമാകും. വെയില് കുറവായതിനാൽ ശരീരത്തിൽ വിറ്റാമിൻ ഡി നഷ്ടമാകുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. വായുവിലെ ഈർപ്പത്തിന്റെ അഭാവം തലയോട്ടിയിലെ സ്വാഭാവിക എണ്ണകൾ ഇല്ലാതാക്കും, ഇത് തലയോട്ടി കൂടുതൽ വരണ്ട് പോകാനും തല ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും വഴിവെച്ചേക്കും. ഹോർമോൺ ഏറ്റക്കുറച്ചിലുകളും മുടികൊഴിച്ചിൽ വർധിപ്പിക്കും.
ശൈത്യകാലത്തെ മുടി കൊഴിച്ചിൽ എങ്ങനെ തിരിച്ചറിയാം
മുടി ചീകുമ്പോൾ മുടി കൊഴിഞ്ഞുപോകുന്നത് കൂടുതലാകും. മുടിയുടെ അറ്റം പൊട്ടുന്നതും വർധിക്കാം. മുടി വരണ്ട് പോകുക, തലയോട്ടി ചൊറിയുക ഇവയെല്ലാം ശൈത്യകാലത്തെ മുടികൊഴിച്ചിലിന്റെ ലക്ഷണങ്ങളാണ്.

എങ്ങനെ പരിഹരിക്കാം
തലയോട്ടി എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്താം. അതിനായി വെളിച്ചെണ്ണ, ആർഗൻ ഓയിൽ അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവ പോലുള്ളത് ഉപയോഗിക്കാം. ഇത് മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും മുടിയിഴകൾക്ക് കരുത്ത് പകരുകയും ചെയ്യും. ഇടക്കിടെ മുടി കഴുകുന്നത് ഒഴിവാക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകാം. അതിന് ശേഷം നേർത്ത സർഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കാം.
ചൂടുവെള്ളത്തിന് പകരം ഇളം ചൂടുവെള്ളത്തിൽ മുടി കഴുകാം. കാരണം ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടി കൂടുതൽ വരണ്ട് പോകാൻ കാരണമാകും. നല്ല കാറ്റുള്ള സമയത്ത് മുടി അഴിച്ചിടാതിരിക്കുക. ഈ സമയങ്ങളിൽ തൊപ്പിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് മുടി പൊതിഞ്ഞ് വെക്കാം.
ഭക്ഷണ കാര്യത്തിലും ശ്രദ്ധവേണം
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുള്ള സാൽമൺ, വാൽനട്ട്, ചിയ സീഡ് , ബയോട്ടിൻ സമ്പുഷ്ടവും സിങ്ക് ധാരാളവും അടങ്ങിയ മുട്ട, ബദാം, ചീര തുടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് മുടിയെ അകത്ത് നിന്ന് ശക്തിപ്പെടുത്തും. വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വെള്ളം കുറഞ്ഞാൽ അത് മുടി കൂടുതൽ വരണ്ട് പോകാൻ കാരണമാകും. വിറ്റാമിൻ ഡി സപ്ലിമെന്റുകളും ഡയറ്റിൽ ഉൾപ്പെടുത്താം.
അതുപോലെ തന്നെ നമ്മൾ സ്ഥിരമായി പിന്തുടരുന്ന ഹെയർമാസ്കുകളും ഉപയോഗിക്കാം. മുടിയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും കൃത്യമായ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications