മുടി കൊഴിച്ചിൽ പിടിച്ചുകെട്ടാം; കറ്റാർവാഴ കൊണ്ടൊരു പ്രയോഗം..ഒട്ടും പൈസ ചെലവില്ല
മുടി പ്രശ്നങ്ങൾക്ക് വളരെ മുൻപ് തന്നെ ഉപയോഗിച്ച് വരുന്ന ഔഷധച്ചെടിയാണ് കറ്റാർവഴ. പോഷക സമൃദ്ധമായ കറ്റാർവാഴ താരൻ മുതൽ മുടികൊഴിച്ചിൽ വരെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം ആണ്. എന്നാൽ വെറുത ഉപയോഗിച്ചത് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ഇല്ല. മുടികൊഴിച്ചിൽ അകറ്റാൻ എങ്ങനെയാണ് കറ്റാർവാഴ ഉപയോഗിക്കേണ്ടതെന്നാണ് ഇന്ന് പറയുന്നത്. വിശദമായി അറിയാം.
എന്തുകൊണ്ട് മുടികൊഴിച്ചിൽ
മുടി കൊഴിച്ചിലിന് പരിഹാരം കാണും മുൻപ് എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് എന്ന് കൂടി അറിയേണ്ടതുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, പോഷകങ്ങളുടെ കുറവ്, സമ്മർദ്ദം, വായുമലിനീകരണം പോലുള്ളവയെല്ലാം മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. കറ്റാർവാഴയിൽ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെയെല്ലാം നേരിടാൻ അതുകൊണ്ട് തന്നെ കറ്റാർവാഴയ്ക്ക് എഴുപ്പം സാധിക്കും.

കറ്റാർവാഴയുടെ പോഷക ഗുണങ്ങൾ അറിയാം
ഇവയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു, കൂടാതെ മുടി തിളക്കത്തോടെ വളരാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് മുടി വളർച്ചയ്ക്കും മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം സൃഷ്ടിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ മൃതകോശങ്ങളെ നീക്കം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കറ്റാർവാഴയിലെ പ്രോട്ടിയോലിറ്റിക് എൻസൈമുകൾ മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിച്ച് മുടിയെ ശക്തിപ്പെടുത്തും.
കറ്റാർവാഴ എങ്ങനെ ഉപയോഗിക്കാം
കറ്റാർവാഴ ജെൽ നേരിട്ട് തലയോട്ടിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം. ഇതിനായി ഒരു കറ്റാർവാഴ തണ്ടെടുത്ത് അതിലെ ജെൽ എടുത്ത് തലയോട്ടിയിൽ തേക്കാം. ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് മികച്ച ഫലം നൽകും
കറ്റാർവാഴയും വെളിച്ചെണ്ണയും ചേർത്ത ഹെയർ മാസ്ക്
വെളിച്ചെണ്ണ മുടി മൃദുവാകാൻ സഹായിക്കും, കറ്റാർവാഴ മുടി കൂടുതൽ ശക്തമാകാനും. മാസ്ക് തയ്യാറാക്കുന്നതിനായി 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. ഈ രണ്ട് ചേരുവകളും ആദ്യം നന്നായി യോജിപ്പിച്ചെടുക്കാം. അതിന് ശേഷം ചെറുതായി ചൂടാക്കിയെടുക്കാം. ഇളം ചൂടോടെ തലയോട്ടിയിലും മുടിയും നന്നായി തേച്ച് പിടിപ്പിക്കാം. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരുതവണ തേക്കുന്നതാണ് ഉചിതം.
കറ്റാർവാഴയും തേനും
രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവയാണ് വേണ്ടത്. നന്നായി യോജിപ്പിച്ചെടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഏകദേശം 30 മിനിറ്റോളം തേച്ച് വെച്ച് ഇളം ചൂടുവെള്ളത്തിൽ മുടി കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒന്ന് വെച്ച് ചെയ്യുന്നതാണ് നല്ലത്.












Click it and Unblock the Notifications