മുടി കൊഴിയില്ല, പൊട്ടില്ല, വരണ്ട് പോകില്ല; പൈസ ചിലവില്ലാതെ മുടിയും വളർത്താം
മുടിയെ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അവ കൊഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. ആന്തരിക പരിചരണത്തോടൊപ്പം തന്നെ ബാഹ്യ പരിചരണവും മുടിക്ക് ആവശ്യമാണ്. ഇന്ന് മുടി വളരാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ ആണ് പറയുന്നത്. വിശദമായി തന്നെ നോക്കാം
ഹോട്ട് ഓയിൽ മസാജ്
സ്ഥിരമായി ഹോട്ടൽ ഓയിൽ മസാജ് ചെയ്യുന്നത് മുടിയിൽ അത്ഭുതങ്ങൾ ഉണ്ടാക്കും. വെളിച്ചെണ്ണ, ബദാം എണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവയിൽ ഏതെങ്കിലും തലയിൽ ഉപയോഗിക്കാം. തേക്കുന്നത് മുൻപ് എണ്ണ അൽപമൊന്ന് ചൂടാക്കണം, അതിനുശേഷം തലയോട്ടിയിൽ നന്നായൊന്ന് മസാജ് ചെയ്ത് കൊടുക്കാം. ഇത് രക്തചംക്രമണം ഉയർത്തുന്നതിനോടൊപ്പം തന്നെ രോമകൂപങ്ങൾ പോഷിക്കാനും അതുവഴി മുടി കൊഴിച്ചൽ കുറക്കാനും സഹായിക്കും.

കറ്റാർവാഴ
കറ്റാർവാഴ സ്ഥിരമായി ചർമ്മത്തിന് ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ കറ്റാർവാഴ മുടിക്കും വളരെ ഉത്തമമാണ്. ഇവയിലെ എൻസൈമുകൾ തലയോട്ടിയിലെ പിഎച്ച് അളവിനെ സന്തുലിതമാക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും. 30 മിനിറ്റോളം തേച്ചുവെച്ചതിന് ശേഷം കഴുകിക്കളയാം.
മുട്ട മാസ്ക്
മുട്ടയിൽ ധാരാളം പ്രോട്ടീന് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. മുട്ട നേരിട്ട് തലയിൽ തേക്കാവുന്നതാണ്. ഏകദേശം 20 മുതൽ 30 മിനിറ്റിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഈ ഹെയർമാസ്ക് മുടിയെ ശക്തിപ്പെടുത്തുകയും അതോടൊപ്പം തന്നെ മുടി പൊട്ടുന്നത് തടയുകയും ചെയ്യും.
ഉള്ളിനീര്
ഉള്ളിനീര് മുടിയിൽ ദുർഗന്ധത്തിന് കാരണമാകുമോയെന്ന സംശയമൊക്കെ നിങ്ങൾക്കുണ്ടാകും. എന്നാൽ ഉള്ളിയുടെ ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ടതില്ല. ഉള്ളിയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും. ഉള്ളി നീര് തലയോട്ടിയിൽ തേച്ചതിന് ശേഷം 15 മുതൽ 30 മിനിറ്റ് വരെ വെക്കാം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഉലുവ
ഉലുവ തലേദിവസം കുതിർത്ത് വെക്കാം. അടുത്ത ദിവസം രാവിലെ ഇത് നന്നായി അരച്ചെടുത്തതിന് ശേഷം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അതിനുളേശം 35 മുതൽ 40 മിനിറ്റ് വരെ കഴിഞ്ഞ് കഴുകി കളയാം. ഉലുവയിൽ പ്രോട്ടീനും നിക്കോട്ടെനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തി മുടി പൊട്ടുന്നത് തടയും.
ചെമ്പരത്തി
പ്രകൃതിദത്ത കണ്ടീഷ്ണർ കൂടിയാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂ പോലെ തന്നെ ഇവയുടെ ഇലകളും മുടിക്ക് ആരോഗ്യപ്രദമാണ്. ഇത് മുടിയുടെ രോമകൂപങ്ങളേയും ശക്തിപ്പെടുത്തുന്നു. തലയിൽ പുരുട്ടുന്നതിന് മുൻപ് ഇലയും പൂവുമെല്ലാം നന്നായി ചതച്ചെടുക്കാം. 45 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.
ഗ്രീൻ ടി
ഗ്രീൻ ടി വെറും എന്നത് വെറും പാനീയം മാത്രമല്ല, ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാൻ നിങ്ങളെ സഹായിക്കും. ആദ്യം അൽപം ഗ്രീൻ ടീ തിളപ്പിച്ചെടുക്കാം. അതിനുശേഷം തണുപ്പിക്കാൻ വെക്കാം. മുടി ഷാംപൂ ഉപയോഗിച്ച് കുളിച്ചതിന് ശേഷം അവസാനം ഗ്രീൻ ടീ കൊണ്ട് തലകഴുകാം.
തേനും യോഗേർട്ടും
മുടിക്ക് മികച്ച കണ്ടീഷ്ണറായി ഇവ പ്രവർത്തിക്കും. രണ്ടും തുല്യ അളവിൽ യോജിപ്പിച്ച് മുടിയിൽ തേക്കാം. അതിനുശേഷം 30 മിനിറ്റോളം തേച്ച് വെച്ച് കഴുകിക്കളയാം. ഇത് തലയോട്ടിക്ക് മിുസവും മുടിയിഴകൾക്ക് ശക്തിയും ആരോഗ്യവും ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications