മുടി കൊഴിച്ചിൽ തടയാൻ റോസ്മേരി എണ്ണയോ വെള്ളമോ നല്ലത്; ഇതാ ഉത്തരം, പണി കിട്ടുമോ?
മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് റോസ്മേരി. ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഇവ. രോമകൂപങ്ങളിലേക്കെത്തിച്ചെന്ന് മുടി വളർച്ച വേഗത്തിലാക്കാൻ ഇവ സഹായിക്കും. മാത്രമല്ല രക്തചംക്രമണം വേഗത്തിലാക്കുകയും ചെയ്യുന്നു. മുടി വളർച്ച വേഗത്തിലാക്കുന്നതിനോടൊപ്പം തന്നെ മുടിയുടെ ഘടന മെച്ചപ്പെടുത്താനും മുടിയുടെ കട്ടി കൂട്ടാനും ഇത് സഹായിക്കുമത്രേ.
റോസ്മേരി എണ്ണയാണോ റോസ്മേരി വെള്ളമാണോ നല്ലത്
റോസ്മേരി എണ്ണയായും വെള്ളമായുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇവയിലേതാണ് നല്ലത്? നിങ്ങളുടെ തലയോട്ടി വളരെ വരണ്ടതാണെങ്കിൽ റോസ്മേരി എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. അതല്ല എണ്ണമയം ഉള്ള തലയോട്ടിയുള്ളവർക്ക് ഉചിതം റോസ്മേരി വെള്ളമാണ്. വെള്ളം വളരെ പെട്ടെന്നും എപ്പോഴും ഉപയോഗിക്കാൻ സാധിക്കുമെങ്കിലും എണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലം നൽകുകയെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്.

ബാഹ്യപരിചരണം മാത്രം മതിയോ?
മുടിയെ പുറത്ത് നിന്ന് എത്രയൊക്കെ സംരക്ഷിച്ചാലും അകത്ത് സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ യാതൊരു മെച്ചവും ഉണ്ടാകില്ല. അതായത് മുടിക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളുമെല്ലാം ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. സമ്മർദ്ദമില്ലാതെ മതിയായ ഉറക്കവും ഉറപ്പാക്കേണ്ടതുണ്ട് കേട്ടോ. ഇതിനെല്ലാം ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശം കൂടി സ്വീകരിക്കാവുന്നതാണ്.
റോസ്മേരി എണ്ണ തേച്ചത് കൊണ്ട് മാത്രം മുടി വളരുമോ?
യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ എണ്ണ എല്ലാ ദിവസവും ഉപയോഗിക്കേണ്ടതുണ്ട്. അതായത് കുറഞ്ഞ് 4-5 മണിക്കൂറെങ്കിലും തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഇത്തരത്തിൽ മൂന്നോ നാലോ മാസം ഉപയോഗിച്ച് കഴിഞ്ഞാൽ മാത്രമേ ഇത് ഉപയോഗിച്ചത് കൊണ്ടുള്ള ഫലം മുടിയിൽ പ്രകടമാകു.
എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?
ഉണ്ട്. റോസ്മേരി എണ്ണയുടെ ഉപയോഗം താരന് കാരണമാകുമെന്ന മുന്നറിയിപ്പാണ് ചിലർ നൽകുന്നത്. ചിലർക്കാകട്ടെ ചൊറിച്ചിൽ പോലുള്ള അലർജികളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാൽ അലർജിയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോസ്മേരി ഉപയോഗിക്കാൻ പാടുള്ളൂ.
എല്ലാതരം മുടികൾക്കും റോസ്മേരി ഗുണപ്രദമോ
ഭാരം കുറയുമ്പോൾ, അല്ലെങ്കിൽ സമ്മർദ്ദം മൂലം കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുക്ക് മുടി കൊഴിച്ചിൽ ഉണ്ടായേക്കാം. ഈ സാഹചര്യങ്ങളിൾ റോസ്മേരി എണ്ണ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. അതേസമയം അലോപേഷ്യ പോലുള്ള അവസ്ഥ ഉണ്ടെങ്കിൽ റോസ്മേരി എണ്ണയെ ആശ്രയിച്ച് സമയം കളയരുത്. ഉടൻ തന്നെ ഒരു ഡർമറ്റോളജിസ്റ്റിനെ ആശ്രയിച്ച് പരിഹാരം കണ്ടെത്തേണ്ടതാണ്.
-
വീട്ടില്‍ നോക്കുന്നിടത്തെല്ലാം എട്ടുകാലി വലകളാണോ? അവയെ പൂര്‍ണമായി ഒഴിവാക്കാം: ഈ വഴികളിലൂടെ -
വേനല്‍ക്കാലത്ത് എന്നും മുടിയില്‍ ഷാംപൂ പുരട്ടണോ? ചുരുളന്‍ മുടിക്കും നീണ്ട മുടിക്കും സംരക്ഷണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications