Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിൽ സ്വിച്ചിട്ടപ്പോലെ നിർത്തും, ഈ സ്മൂത്തികൾ കഴിച്ച് നോക്കൂ; ഫലം അപ്പോൾ കാണാം

ആരോഗ്യകരമായ മുടിക്ക് ശരിയായ പരിപാലനും അതാവശ്യമാണ്. പുറത്തെ പരിചരണത്തോടൊപ്പം തന്നെ അകത്ത് നിന്നുള്ള പരിചണവും ഉറപ്പാക്കേണ്ടതുണ്ട്. അതായത് മുടിയുടെ ആരോഗ്യവും കരുത്തും നിലനിർത്തുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് സാരം. ഇന്ന് അത്തരത്തിൽ മുടിയ്ക്ക് കരുത്ത് പകരാൻ സഹായിക്കുന്ന സ്മൂത്തികളെ കുറിച്ചാണ് പറയുന്നത്. സ്മൂത്തി തയ്യാറാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന ചേരുവകളെ കുറിച്ച് വിശദമായി നോക്കാം

വാഴപ്പഴം

പൊട്ടാസ്യം സമ്പുഷ്ടമായ വാഴപ്പഴം മുടി വളരാൻ വളരെ ഉത്തമമാണ്. പൊട്ടാസ്യം മുടിക്ക് കരുത്ത് പകരുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും. കൂടാതെ, വാഴപ്പഴത്തിൽ പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി മൃദുലമാകാൻ സഹായിക്കുന്നു.വാഴപ്പഴത്തിൽ സിലിക്ക അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ശക്തിപ്പെടുത്തുകയും കട്ടി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

hairsmoothie2-

ഇലക്കറികൾ ധൈര്യമായി തിരഞ്ഞെടുക്കൂ

മുടി കൊഴിയാനുള്ള പ്രധാന കാരണം ശരീരത്തിലെ ഇരുമ്പിന്റെ അപര്യാപ്തതയാണ്. ചീരയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മാത്രമല്ല ചീരയിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിക്ക് ഈർപ്പം നൽകുന്ന എണ്ണമയമുള്ള പദാർത്ഥമായ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

സരസ ഫലങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളും മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കുന്നു. മുടിയുടെ ശക്തി വർധിപ്പിക്കുന്നതിന് കൊളാജൻ ആവശ്യമാണ്. സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സസി കൊളാജൻ ഉത്പാദനത്തിന് സഹായിക്കും.

സിട്രസ് ഫലങ്ങൾ

ഓറഞ്ചും നാരങ്ങയും പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.സസ്യാഹാരങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് ഈ വിറ്റാമിൻ നിർണായകമാണ്

വിത്തുകളും അണ്ടിപ്പരിപ്പുകളും

അണ്ടിപ്പരിപ്പ്, ബദാം, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ തലയ്ക്ക് ഈർപ്പം നൽകുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രേമകൂപങ്ങൾ ശക്തിപ്പെടുത്തുന്നു.
ഫ്ളാക്സ് സീഡുകൾ പോലുള്ള വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

അവക്കാഡോയും ഉത്തമം

അവശ്യ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് അവക്കാഡോ. മാത്രമല്ല ഇവയിൽ വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്.
ഇത് മുടിയുടെ ഇലാസ്തികതയും തിളക്കവും മെച്ചപ്പെടുത്തും.

പ്രോട്ടീൻ ഉറവിടങ്ങൾ

മുടിയുടെ ഘടനയ്ക്ക് ആവശ്യമായ പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് ഗ്രീക്ക് യോഗേർട്ട്. ബയോട്ടിൻ, പ്രോട്ടീൻ എന്നിവയ്ക്കായി സ്മൂത്തികളിൽ മുട്ടയും ചേർക്കാവുന്നത്. ഈ രണ്ട് ചേരുവകളും മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ജലാംശം വർധിപ്പിക്കാൻ തേങ്ങാവെള്ളം

തേങ്ങാവെള്ളം കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തും അതുവഴി മുടി വളർച്ച വേഗത്തിലാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+