മുടി കൊഴിച്ചലിന് 7 ദിവസം കൊണ്ട് പരിഹാരം; നെല്ലിക്കയും കറിവേപ്പിലയും ചേർത്തൊരു പ്രയോഗം
മുടികൊഴിച്ചലിന് നെല്ലിക്കയോളം ഗുണമുള്ള മറ്റൊന്നും ആയുർവേദത്തിലല്ല. തലയോട്ടിയുടേയും മുടിയുടേയും എല്ലാ പ്രശ്നങ്ങളും മാറ്റി മുടി ആരോഗ്യത്തോടേയും കരുത്തോടെയും വളരാൻ നെല്ലിക്ക സഹായിക്കുന്നു. എന്നാൽ കൃത്യമായ രീതിയിൽ ഉപയോഗിക്കണമെന്ന് മാത്രം. മുടിയിൽ അത്ഭുതങ്ങൾ തീർക്കാൻ ചില 'നെല്ലിക്ക പ്രയോഗങ്ങൾ' ഇന്ന് പരിചയപ്പെടാം
ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. മുടി കൊഴിച്ചൽ തടഞ്ഞ് മുടി വളർച്ച വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു. മാത്രമല്ല നെല്ലിക്കയിലെ വിറ്റാമിൻ സി താരൻ ഇല്ലാതാക്കാൻ സഹായിക്കുന്നു. അകാല നര തടയുന്നതിനുള്ള മികച്ച വീട്ടുവൈദ്യം കൂടിയാണ് നെല്ലിക്ക.

ഇനി എങ്ങനെ നെല്ലുക്ക ഉപയോഗിക്കാമെന്ന് നോക്കാം
1.നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള ഹെയർ ഓയിൽ
മുടികൊഴിച്ചലാണ് നിങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമെങ്കിൽ നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള എണ്ണയാണ് ഉത്തമം. മുടിയെ വേരിൽ നിന്ന് തന്നെ ബലപ്പെടുത്തി ഇടതൂർന്ന കരുത്തുറ്റ മുടി വളരാൻ ഇത് സഹായിക്കും. ഉണങ്ങിയ നെല്ലിക്കയാണ് ഈ എണ്ണ തയ്യാറാക്കാൻ ആവശ്യം. ഇവ ആയുർവേദ കടകളിൽ ലഭ്യമാകും. ഒരു കൈ നിറയെ കറിവേപ്പിലയും എടുക്കാം. ഇവ രണ്ടും എണ്ണയിൽ ചേർത്ത് നന്നായി ചൂടാക്കി കാച്ചിയെടുക്കാം. അതിന് ശേഷം തണുക്കാൻ വെച്ച് അരിച്ചെടുത്ത് തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.
നെല്ലിക്കയ്ക്കും കറിവേപ്പിലയ്ക്കുമൊപ്പം ചെമ്പരത്തി, കറ്റാർവാഴ, കയ്യൂന്നി, മൈലാഞ്ചി, നീലമര തുടങ്ങിയ ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്നതും മുടി വളരാൻ സഹായിക്കും
2. നെല്ലിക്കയും കരിവേപ്പിലയും ചേർത്തുള്ള ഹെയർ മാസ്ക്
മുടി പൊട്ടി പോകുന്നത് തടയാൻ ഈ ഹെയർമാസ്ക് നല്ലതാണ്. മാത്രമല്ല മുടിയിലേക്ക് ഇറങ്ങി ചെന്ന് മുടി ഇഴകൾക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും ഈ മാസ്ക് സഹായിക്കുന്നു. മാസ്ക് തയ്യാറാക്കാനായി നെല്ലിക്കയ്ക്കും കറിവേപ്പിലയ്ക്കുമൊപ്പം അൽപ്പം തൈരും ചേർത്ത് കൊടുത്ത് നന്നായി കുഴമ്പു പരിപത്തിൽ അരച്ചെടുക്കാം. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയാം
3. നെല്ലിക്ക-കറിവേപ്പില മിശ്രിതം
മുടി വളരാൻ ഏറ്റവും മികച്ചതാണ് ഇത്. തയ്യാറാക്കാനായി ആദ്യം അൽപം വെള്ളമെടുത്ത് അതിലേക്ക് കറിവേപ്പില ഇട്ട് ചൂടാക്കി എടുക്കാം. അതിന് ശേഷം അൽപം നെല്ലിപ്പൊടി ചേർത്ത് കൊടുക്കാം. ഈ വെള്ളം തണുപ്പിക്കാം. ഷാംപൂ ചെയ്തതിന് ശേഷം മുടി ഈ വെള്ളം ഉപയോഗിച്ച് കഴുകിക്കൊടുക്കാം.
രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും ഉത്തമമാണ് നെല്ലിക്ക കറിവേപ്പില ഹെയർ ടോണിക്. ഇത് മുടി വീണ്ടും വളരുന്നത് പ്രോത്സാഹിപ്പിക്കുന്നു. ടോണിക് തയ്യാറാക്കാനായി നെല്ലിക്കയും കറിവേപ്പിലയും വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കാം. ആറ്റിക്കുറുക്കിയെടുത്ത ഈ വെള്ളമാണ് തലയിൽ തേക്കേണ്ടത്.












Click it and Unblock the Notifications