Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയും വളരും താരനും പമ്പ കടക്കും; ഗ്രാമ്പൂ വെളളം കൊണ്ടൊരു പ്രയോഗം..അറിയാം മാജിക്

അഴകും ആരോഗ്യവുമുള്ള മുടിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് നമ്മളിൽ പലരും. അങ്ങനെയെങ്കിൽ വില പിടിപ്പുള്ള ഹെയർ ഉത്പന്നങ്ങൾക്ക് പുറകിൽ പോകാതെ വീട്ടിൽ തന്നെയുള്ള പൊടിക്കൈകൾ ഉപയോഗിച്ചകൂടെ. ഇനി മുതൽ ഗ്രാമ്പൂ ഒന്ന് ഉപയോഗിച്ച് നോക്കൂ. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഇവ.

ഗ്രാമ്പൂ ചേർത്ത വെള്ളം മുടിയ്ക്ക് ഉപയോഗിക്കുന്നത് താരനെ തുരത്താനും മുടിയെ രോമകൂപങ്ങളിൽ നിന്ന് തന്നെ ശക്തിപ്പെടുത്താനും സഹായിക്കും. മുടി വളരാനും തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഗ്രാമ്പൂ ധൈര്യമായി ഉപയോഗിക്കാം. ഗ്രാമ്പൂ വെള്ളത്തിന് ആന്റ് ഓക്ലിഡന്ൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇണ്ട്. ഇവയുടെ ഉപയോഗം രക്തചംക്രമണം വേഗത്തിലാക്കാനും സഹായിക്കും. ഗ്രാമ്പൂ വെള്ളം ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും. ഇനി എങ്ങനെ ഗ്രാമ്പൂ മുടിയിൽ ഉപയോഗിക്കാമെന്ന് നോക്കാം.

hair growth and Dandruff removal

ഗ്രാമ്പൂ വെള്ളം ഉപയോഗിച്ച് തല കഴുകാം

ഇതിനായി അഞ്ചോ ആറോ ഗ്രാമ്പൂ ഇട്ട് അൽപം വെള്ളം തിളപ്പിച്ചെടുക്കാം. അരിച്ചെടുത്തതിന് ശേഷം കുറഞ്ഞത് 4 മണിക്കൂറെങ്കിലും തണുക്കാൻ വെയ്ക്കാം. രാത്രി മുഴുവൻ വെച്ച് രാവിലെ ഇത് ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത്. ആദ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കുളിക്കാം. അതിന് ശേഷം ഈ വെള്ളം കൊണ്ട് തലകഴുകാം. നന്നായി മസാജ് ചെയ്തിന് ശേഷം കഴുകിക്കളയാം. മുടി വളരാൻ ഇത് സഹായിക്കും.

ഗ്രാമ്പൂ വെള്ളവും തേനും

മുടിയ്ക്ക് മികച്ച കണ്ടീഷ്ണറാണ് ഇത്. ഗ്രാമ്പൂവിലുള്ള ആന്റി ഓക്സിഡന്റുകൾ മുടി വളർച്ച പ്രോത്സാഹിപ്പിക്കും. തേൻ മുടി കൂടുതൽ മിനുസമുള്ളതും മൃദുവാക്കാനും നല്ലതാണ്. ഇത് തയ്യാറാക്കാനായി കാൽ കപ്പ് ഗ്രാമ്പൂ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ തേൻ ചേർത്ത് കൊടുക്കാം. മുടി ഷാംപൂ ചേർത്ത് കഴുകിയതിന് ശേഷം ഹെയർ മാസ്ക് ഉപയോഗിക്കാം. 10 മുതൽ 15 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം

ഗ്രാമ്പൂവും ടീ ട്രീ ഓയിലും

മുടി വളരാൻ സഹായിക്കുന്ന ഹെയർ മാസ്ക് ആണിത്. ഗ്രാമ്പൂവിലെ ആന്റി ഓക്സിഡന്റുകൾ രോമകൂപങ്ങളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളരാൻ സഹായിക്കുകയും ചെയ്യും. അതേസമയം ടീ ട്രീ ഓയിലിന് ആന്റി ഫംഗൽ ഗുണങ്ങൾ ഉണ്ട്. ഇത് തലയോട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കും. തയ്യാറാക്കാനായി കാൽ കപ്പ് ഗ്രാമ്പൂ വെള്ളത്തിലേക്ക് ആറോ ഏഴോ തുള്ളി ടീ ട്രീ ഓയിൽ തേച്ച് കൊടുക്കാം. നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി വളർച്ച വേഗത്തിലാക്കുന്നതിനൊപ്പം തന്നെ താരൻ ഇല്ലാതാക്കാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+