Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി വളരാനും ചർമ്മത്തിൽ പ്രായം കാണാതിരിക്കാനും പുളി മതി; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ, ഫലം കാണും

പുളി കൊണ്ട് മുടിക്കും ചർമ്മത്തിനും ഒരേപോലെ ​ഗുണമുണ്ട്. മുടിയും ചർമ്മവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് പുളി ഒരു മികച്ച പരിഹാരമാണ്. പുളിയുടെ നീരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെയും ചർമ്മത്തിൻ്റെയും പല പ്രശ്നങ്ങൾ‌ക്കും പരിഹാരമാണ്. പുളി, ഫേസ്ഫറസ്, അമിനോ ആസിഡുകൾ മ​ഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ധാരളമായി ഇതിലുണ്ട്.

പുളിയുടെ സൗന്ദര്യ ഗുണങ്ങൾ:

ആരോ​ഗ്യമുള്ള ചർമ്മം: പുളിയുടെ കുരുവിൽ നിന്നുള്ള ഹൈലൂറോണിക് ആസിഡ് ചർമ്മത്തിന്റെ ഈർപ്പവും പോഷണവും നിലനിർത്തും. ഇത് നിങ്ങളുടെ ചർമ്മത്തിന് ​ഗുണം ചെയ്യും.

ആന്റി - ഇൻഫ്ലമേറ്ററി: പുളിയുടെ ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ എക്സിമ പോലുള്ള ചർമ്മ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കും.

hair

വെയിലിൽ നിന്നും സംരക്ഷണം: വൈറ്റമിൻ സി, ഫ്ലേവനോയ്ഡുകൾ, ആന്റി ഓക്സിഡന്റുകൾ, ആൽഫ ഹൈ ഡ്രോക്‌സിൽ ആസിഡുകൾ തുടങ്ങിയ വിവിധ പോഷകങ്ങൾ അൾട്രാവയലറ്റ് രശ്മികൾ എക്സ്പോഷർ ചെയ്യുന്നത് മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തെ തടയാൻ സഹായിക്കുന്നു.

ആന്റി ഏ‍ജിം​ഗ്: പുളിയുടെ ജലാംശം ചർമ്മത്തിന് ഇലാസ്തികത നൽകാൻ സഹായിക്കുന്നു. അതിനാൽ ചർമ്മത്തിന് പ്രായം തോന്നുകയേ ഇല്ല. ചർമ്മത്തിലെ ചുളുവുകളും വരകളും നീക്കം ചെയ്യുന്നു.

മുടി സംരക്ഷണത്തിന്:

കരുത്തൂറ്റ മുടി: പുളി മുടിയെ ശക്തമാക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. പുളി, നീര് എന്നിവ മുടിക്കും ചർമ്മത്തിനും പല വിധത്തിൽ ​ഗുണം ചെയ്യുന്നു. പുളി കഴിക്കാം എങ്കിലും മറ്റ് പല രീതിയിലും പുളി നമുക്ക് ഉപയോ​ഗിക്കാം.

തിളങ്ങുന്ന ചർമ്മത്തിന് ഫെയ്സ് മാസ്ക്:

പുളിയുടെ പൾപ്പ്, ചന്ദനപ്പൊടി, റോസ് വാട്ടർ, തൈര് മുൾട്ടാണി മിട്ടി എന്നിവ ഉപയോ​ഗിച്ച് ഫേസ്മാസ്ക്ക് ഉണ്ടാക്കാം. മുഖത്ത് പുരട്ടാൻ കഴിയുന്ന തരത്തിൽ മിനുസമായ പേസ്റ്റ് വേണം ഉണ്ടാക്കാൻ. ഈ ചേരുവരൾ എല്ലാം ഒരുമിച്ച് മിക്സ് ചെയ്യുക. ഏകദേശം 20 മിനിറ്റിന് ശേഷം ഫേസ് മാസ്ക്ക് ഉണങ്ങുമ്പോൾ ചെറുചൂട് വെള്ളത്തിൽ കഴുകുക.

ഹെയർ മാസ്ക്: മുടി കൊഴിച്ചിൽ തടയാനും മുടിക്ക് ബലം നൽകാനും പുളിനീര് ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത് അരിച്ചെടുക്കുക. ഈ ദ്രാവകം മുടിയിൽ തേയ്ക്കാം. പുളിയുടെ ഒട്ടിപ്പിടിക്കൽ പോകാൻ ഷാംപൂ ചെയ്യണം. പുളി ഉപയോ​ഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്ത ശേഷം 15 മിനിറ്റ് വെച്ചശേഷം കഴുകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+