മുടി വളരാനും കൊഴിച്ചിൽ തടയാനും ഇനി പണം പൊടിക്കേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കും ഈ സെറം
ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുടിയുടെ ആരോഗ്യം നിലനിർത്താൻ വിപണിയിലെ വില കൂടിയ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് എപ്പോഴും പ്രായോഗികമല്ല. പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിങ്ങളുടെ മുടിയെ സംരക്ഷിക്കാൻ സാധിക്കുന്നെങ്കിൽ അതല്ലെ ചെലവ് കുറവും എളുപ്പവും?
ഇന്ന് അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഹെയർ സെറം തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് വിശദീകരിക്കുന്നത്. ഇത് മുടി കൊഴിച്ചിൽ അവസാനിപ്പിച്ച് മുടിക്ക് ആരോഗ്യവും കരുത്തും പകരാൻ സഹായിക്കും.

കറ്റാർവാഴ, വെളിച്ചെണ്ണ, റോസ്മേരി എണ്ണ
മുടിക്ക് എത്രത്തോളം ആരോഗ്യപ്രദമാണ് കറ്റാർവാഴ എന്ന് പറയേണ്ട കാര്യമില്ല. ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി തലയോട്ടി ആരോഗ്യകരമായി നിൽക്കാൻ സഹായിക്കും. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ , ആന്റി ഓക്സിഡന്റുകൾ എന്നിവ തലയോട്ടിയെ പോഷിപ്പിക്കും. റോസ്മെരിയിൽ അടങ്ങിയിരിക്കുന്ന കാർനോസിക് ആസിഡ് മുടിക്ക് ആരോഗ്യം നൽകും. സെറം തയ്യാറാക്കാനായി കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി റോസ്മെരി ഓയിൽ ചേർത്ത് കൊടുക്കാം. ഇത് ഏറെക്കാലം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യത്തിന് തലയിൽ പുരട്ടിയാൽ മാത്രം മതിയാകും.
പനിനീരും ഗ്ലിസറിനും
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പനിനീര് തലയോട്ടിയിലെ അസ്വസ്ഥതകൾ ഇല്ലാതാക്കും. മാത്രമാല്ല മുടിയിൽ ഈർപ്പം നിലനിർത്താനും ഉത്തമമാണ്. തലയോട്ടിയിലെ പിഎച്ച് അളവ് നിയന്ത്രിക്കുന്നതിലൂടെ അമിതമായ എണ്ണയുടെ അളവ് നിയന്ത്രിക്കും. ഇത് കണ്ടീഷ്ണറായും പ്രവർത്തിക്കും. മുടിക്ക് കരുത്ത് പകരാനും തിളക്കവും മൃദുത്വവും നൽകാനും ഗ്ലിസറിൻ ധാരാളമാണ്. തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും ഇവ ഉപയോഗിക്കാം. സെറം തയ്യാറാക്കാനായി പനിനീരും ഗ്ലിസറിനും നന്നായി യോജിപ്പിച്ചെടുക്കാം. അതിനുശേഷം നന്നായി ഉണങ്ങിയ തലമുടിയിൽ ഇവ പുരട്ടാം.
അവക്കാഡോ, ബദാം ഓയിൽ, ലാവന്റർ ഓയിൽ
അവക്കാഡോയിൽ വിറ്റാമിനുകളായ എ, ഡി , ഇ, കൂടാതെ ബി 6 ഉം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം പോഷിപ്പിക്കും. മുടിക്ക് ആഴത്തിൽ മൃദുത്വം നൽകുന്നതിനോടൊപ്പം തന്നെ ഇവയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. മുടിയുടെ അറ്റം പിളരുന്നത് പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണും. ബദാം എണ്ണയിൽ വിറ്റാമിൻ ഇയും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ആരോഗ്യം നൽകി മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും. മുടിയുടെ ഘടനയും തിളക്കവും വർധിപ്പിക്കാനും നല്ലതാണ്.തലയോട്ടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നവയാണ് ലാവന്റർ ഓയിലും മാത്രമല്ല മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും.
ആദ്യം അവക്കാഡോ നന്നായി ഉടച്ചെടുക്കാം. അതിലേക്ക് അൽപം ബദാം ചേർത്ത് കൊടുക്കാം. ലാവന്റർ ഓയിൽ ചേർക്കുന്നത് സെറത്തിന് നല്ല ഗന്ധം നൽകാനും സഹായക്കും. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
തേനും യോഗേർട്ടും
രണ്ട് ടേബിൾ സ്പൂൺ യോഗേർട്ടിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കൊടുക്കാം. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ ഇത് തേച്ച് പിടിപ്പിക്കാം. അതിനുശേഷം കഴുകിക്കളയാം. തേനും യോഗേർട്ടും മുടി പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications