കറിവേപ്പില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, മുടിയൊക്കെ ഇനി താനെ വളരും
ആരോഗ്യമുള്ള മുടി ലഭിക്കണമെങ്കിൽ അത്രയും തന്നെ കൃത്യമായ പരിചരണം മുടിക്ക് ഉറപ്പാക്കേണ്ടതുണ്ട്. അകത്ത് നിന്നും പുറത്ത് നിന്നും മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കണം.വില കൂടിയ ഹെയർ ഉത്പന്നങ്ങൾ തന്നെ ഇതിനായി വേണമെന്നില്ല. നമ്മുടെ വീടുകളിൽ തന്നെ വളരെ എളുപ്പം ലഭിക്കുന്ന ചില ചേരുവകൾ മുടിക്ക് ഏറെ ഫലപ്രദമാണ്. അത്തരത്തിലൊന്നാണ് കറിവേപ്പില.
വിറ്റാമിൻ എ, ബി, സി, ഇ, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് കറിവേപ്പില. ഇവ നേരിട്ട് കഴിക്കുകയും അല്ലെങ്കിൽ എണ്ണകളിൽ ചേർത്ത് തലമുടിയിൽ ഉപയോഗിക്കുകയും ചെയ്യാം. കരിവേപ്പില എങ്ങനെ ഉപയോഗിക്കണം അവയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം

കറിവേപ്പിലയുടെ ഗുണങ്ങൾ
കറിവേപ്പില മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. ഇവയിൽ ആൻ്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യും. മുടി ആരോഗ്യകരമായി വളരാൻ ഇത് സഹായിക്കും. കൂടാതെ, കറിവേപ്പിലയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയിലെ അണുബാധ തടയുകയും ചെയ്യും.
അകാല നരയും അകറ്റുന്നു
കറിവേപ്പിലയിൽ മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയിൽ ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുകയും മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു.
കറിവേപ്പിലെ എങ്ങനെ ഉപയോഗിക്കാം
ഒന്നുകിൽ കറിവേപ്പില നേരിട്ട് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം. അതല്ലെങ്കിൽ കറിവേപ്പിലെ അരച്ച് പേസ്റ്റ് ആക്കി തലയോട്ടിയിൽ പുരട്ടാം. ഏകദേശം 30 മിനിറ്റോളം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അതിന് ശേഷം കഴുകി കളയാം.
വെളിച്ചെണ്ണയിൽ ചേർത്ത് തിളപ്പിച്ചും ഉപയോഗിക്കാം. ഇതിനായി എണ്ണ ചൂടാക്കി അതിലേക്ക് ഒരുപിടി കറിവേപ്പില ഇട്ട് കൊടുക്കാം. കറിവേപ്പില കറിത്ത നിറം ആകുന്നത് വരെ നന്നായി ചൂടാക്കിയെടുക്കാം. ഇതിന് ശേഷം തണുപ്പിക്കാൻ വെയ്ക്കാം. അരിച്ചെടുത്ത് തലയിൽ പുരട്ടാം. ആഴ്ചയിൽ രണ്ട് തവണ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
കറിവേപ്പിലയ്ക്കൊപ്പം മറ്റ് ആയുർവേദ ചേരുവകളായ നെല്ലിക്ക, ബ്രഹ്മി, കയ്യോന്നി, നീലാമ്മരി , ചെമ്പരത്തി എന്നിവയെല്ലാം ചേർത്ത് വെളിച്ചെണ്ണ തയ്യാറാക്കി ഉപയോഗിക്കാം. സമൃദ്ധമായി മുടിവളരാൻ ഇത് സഹായിക്കും. പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യം എണ്ണ ഉപയോഗിച്ചത് കൊണ്ട് മാത്രം മുടി വളർച്ച സാധ്യമാകില്ല. അതിന് ശരീരത്തിലേക്ക് പോഷകങ്ങൾ എത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന കൊളാജൻ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. മുടി കൊഴിച്ചിൽ അതിതീവ്രമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ആരോഗ്യവിദഗ്ധരെ സമീപിക്കുകയും വേണം. കാരണം സ്വയം ചികിത്സ സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ.












Click it and Unblock the Notifications