മുടി വളരുന്നേയില്ലെന്നാണോ സങ്കടം? വെളിച്ചെണ്ണ മാസ്ക് ഉള്ളപ്പോൾ എന്തിന് വിഷമിക്കണം; ഇങ്ങനെ ഉപയോഗിക്കൂ
വെളിച്ചെണ്ണയോളം മുടിക്ക് ഉത്തമമായ എന്താണ് ഉള്ളതല്ലേ. തലയോട്ടിയെ പോഷിപ്പിച്ച് മുടി വളരാൻ സഹായിക്കുന്ന ഘടകങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വിറ്റാമിൻ ഇ, കെ , ഫാറ്റി ആസിഡുകൾ എന്നിവ. ഇവയുടെ ആന്റി ഫംഗൽ , ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ തുരത്താനും ആരോഗ്യകരമായ മുടി വളരാനും സഹായിക്കും. ഇന്ന് മുടി വളരാൻ സഹായിക്കുന്ന ചില വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം.
വെളിച്ചെണ്ണയും തേനും
തേൻ തലയോട്ടിയെ മൃദുവായി നിലനിർത്താൻ സഹായിക്കുന്നു. ഇവയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുന്നു.
മാസ്ക് തയ്യാറാക്കാനായി ഒരു സ്പൂൺ തേനും ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കാം. ഇവ നന്നായി യോജിപ്പിച്ചതിന് ശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്യാം. മുടിയിലും ഈ മാസ്ക് തേച്ച് പിടപ്പിക്കാം. ഏകദേശം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

വെളിച്ചെണ്ണയും ചെറുനാരങ്ങ നീരും
നാരങ്ങാനീരിലെ സിട്രിക് ആസിഡ് എക്സ്ഫോളിയൻ്റായി പ്രവർത്തിച്ച് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. കൂടാതെ ഇവയുടെ ആന്റി മൈക്രോബയൽ ഗുണങ്ങൾ താരനെ തുരത്താനും സഹായിക്കുന്നു.
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിലേക്ക് അൽപം ചെറുനാരങ്ങ നീര് ചേർക്കാം. യോജിപ്പിച്ചെടുത്തതിന് ശേഷം തലയോട്ടിയിൽ 20 മുതൽ 30 മിനിറ്റ് വരെ തേച്ച് പിടിപ്പിക്കാം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
വെളിച്ചെണ്ണയും ടീ ട്രീ ഓയിലും
ടീ ട്രീ ഓയിൽ ബാക്ടീരിയ, ഫംഗസ് എന്നിവയെ ചെറുക്കാൻ സഹായിക്കും.താരൻ പോലുള്ള തലയോട്ടിയിലെ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനും ഇത് ഉത്തമമാണ്.
ഈ മാസ്ക് തയ്യാറാക്കാനായി ആദ്യം അഞ്ച് തുള്ളി ടീ ട്രീ ഓയിൽ എടുക്കാം. മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയാണ് ആവശ്യം. അരമണിക്കൂറോളം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും താരൻ പ്രശ്നങ്ങൾ ഇല്ലാതാക്കനും ഇത് സഹായിക്കും.
വെളിച്ചെണ്ണയും അവക്കാഡോയും
തടി കുറക്കാൻ എന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ് അവക്കാഡോ. അവോക്കാഡോകളിൽ എ, ഡി, ഇ, ബി6 തുടങ്ങിയ അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ഇവിയിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ മുടിയിഴകളെ ശക്തിപ്പെടുത്തും. മാസ്ക് തയ്യാറാക്കാനായി മൂന്ന് ടേബിൾ സ്പൂൺ എണ്മയിൽ അര കഷ്ണം അവക്കാഡോ ഉടച്ചെടുത്ത് നന്നായി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ തേച്ച് വെച്ച് 45 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications