മുടി വളരാൻ വെറും 12 ആഴ്ചകൾ മാത്രം മതിയോ? ഇത് മുരിങ്ങയിലയുടെ മാജിക്, മുടി തഴച്ച് വളരും
മുടിയുടെ ആരോഗ്യത്തിന് മുരിങ്ങയിലയുടെ പ്രാധാന്യം പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. വെളിച്ചെണ്ണയോ ആർഗൻ ഓയിലോ ഉപയോഗിക്കുന്നവർക്കിടയിൽ മുരിങ്ങ ഒരു പ്രകൃതിദത്ത പരിഹാരമാണ്. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ആരോഗ്യം നൽകുകയും വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കേവലം മുടിയിൽ തേക്കുന്നതിന് പകരം മുരിങ്ങപ്പൊടി കഴിക്കുന്നത് 12 ആഴ്ചകൾക്കുള്ളിൽ മുടി വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മുരിങ്ങ നേരിട്ട് തലയിൽ തേയ്ക്കുന്നതിന് പകരം അതിന്റെ പൊടി കഴിക്കുന്നത് സ്വാഭാവികമായ മുടി വളർച്ച 12 ആഴ്ചകൾക്കുള്ളിൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തലുകൾ. നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ് മുരിങ്ങയില്ല. ഇത് വീക്കം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മുടി വളർച്ചയ്ക്കും ചർമ്മത്തിന്റെ തിളക്കത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
മുരിങ്ങയുടെ ഇലകളിലും വിത്തുകളിലും തലയോട്ടിക്കും മുടിക്കും ഗുണകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് മുടിയിഴകൾക്ക് ഈർപ്പം നൽകുകയും ബലപ്പെടുത്തുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുടി വളർച്ചയെ എങ്ങനെയാണ് മുരിങ്ങ പ്രോത്സാഹിപ്പിക്കുന്നത്?
മുടിയിഴകളുടെ പ്രധാന നിർമ്മാണ ബ്ലോക്കുകളായ ആർജിനിൻ, മെഥിയോണിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകൾ മുരിങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ നീളമുള്ളതും ബലമുള്ളതും ആരോഗ്യകരവുമാക്കുന്നു. മുടിയിൽ ഈർപ്പം നിലനിർത്താൻ മുരിങ്ങ സഹായിക്കുന്നു, ഇത് തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണമാണിത്. കൂടാതെ, ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി വളർച്ചയുടെ വേഗത കൂട്ടുകയും ചെയ്യുന്നു.
മുരിങ്ങപ്പൊടി ദിവസവും എങ്ങനെ കഴിക്കാം?
തൈര് ചേർത്ത് മുരിങ്ങ ഹെയർ മാസ്ക് ഉണ്ടാക്കാം, അല്ലെങ്കിൽ വെളിച്ചെണ്ണയിൽ മുരിങ്ങ ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കാം. എന്നാൽ, ഏറ്റവും ഫലപ്രദമായ മാർഗ്ഗം മുരിങ്ങപ്പൊടി നേരിട്ട് കഴിക്കുന്നതാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ മുരിങ്ങപ്പൊടി ചേർത്ത് രാവിലെ പ്രാതലിന് മുൻപ് കഴിക്കുന്നത് ശീലമാക്കുക. പതിവായി ഇത് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ഇതിനിടയിൽ, മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഹെയർ ഓയിലോ ഹെയർ മാസ്കോ ഉപയോഗിക്കുന്നത് നല്ലതാണ്.
മുടി വളർച്ചയ്ക്ക് പുറമെ മുരിങ്ങയിലയ്ക്ക് മറ്റ് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഒരു സൂപ്പർഫുഡ് കൂടിയാണിത്. ആന്റിഓക്സിഡന്റുകൾ നിറഞ്ഞ മുരിങ്ങ, കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളോട് പോരാടാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കരളിനെ സംരക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു
ദിവസവും ഒരു ടീസ്പൂൺ മുരിങ്ങയിലപ്പൊടി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഉണർവ് നൽകുകയും മുടിക്ക് നല്ല തിളക്കം നൽകുകയും ചെയ്യും. ഇത് ഒരു പ്രകൃതിദത്തമായ അനുഗ്രഹം മാത്രമല്ല, മുടിയുടെ സൗന്ദര്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന ഒരു ഉത്പന്നം കൂടിയാണ്. വരണ്ടതും മങ്ങിയതുമായ മുടിയിഴകൾക്ക് ഇത് ബലവും വളർച്ചയും ഈർപ്പവും നൽകുന്നു. അതിനാൽ, ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്?












Click it and Unblock the Notifications