Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് മുടിയും പനങ്കുല പോലെ വളരും; ആവണക്കെണ്ണ കൊണ്ടൊരു പ്രയോഗം ഇതാ

മികച്ചൊരു എണ്ണ കിട്ടിയാൽ തന്നെ മുടി പ്രശ്നങ്ങൾക്ക് പകുതി പരിഹാരമായെന്ന് വേണമെങ്കിൽ പറയാം. അങ്ങനെയൊരു എണ്ണ ഏതാണെന്നാണ് ചോദ്യമെങ്കിൽ ആവണക്ക് എണ്ണ എന്നായിരിക്കും ഉത്തരം. റിസിനോലെയിക് ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് ഈ എണ്ണയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. തലമുടിയിൽ ജലാംശം നിലനിർത്താനും ഇവ സഹായിക്കും. ഇതൊന്നും പോരാതെ നല്ല അസ്സലായി മുടി വളരുകയും ചെയ്യും.

റിസിനോലെയിക് ആസിഡിനെ കുറിച്ച് പറഞ്ഞല്ലോ, ഈ ആസിഡ് ചില്ലറക്കാരനല്ല. ഇവ തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കി ഓക്സിജനും മറ്റ് പോഷകങ്ങളും രോമകൂപങ്ങളിലെത്തിക്കും. അതുവഴി മുടി കൊഴിച്ചിൽ നിർത്തി മുടി സമൃദ്ധമായി വളരാൻ സഹായിക്കും. ആവണക്ക് എണ്ണയിൽ ഫാറ്റി ആസിഡുകളായ ഒമേഗ-6, ഒമേഗ-9 എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും മുടി വളർച്ചയ്ക്ക് സഹായിക്കും.

castor2-

മുടി മിനുസമാർന്നതാക്കുന്നു

വരണ്ട മുടിയുള്ളവരെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ആവണക്കെണ്ണ ഉപയോഗിക്കാം.
റിസിനോലെയിക് ആസിഡിന് മുടിയെ മിനുസമാക്കാനുളള കഴിവുണ്ട്.

മുടിക്ക് കട്ടി കൂട്ടുന്നു

ഒമേഗ-6, ഒമേഗ-9 എന്നിവ മുടിയുടെ കട്ടി കൂട്ടാൻ സഹായിക്കും. മാത്രമല്ല മുടി പൊട്ടുന്നത് തടയുകയും ചെയ്യും. മുടി പൊട്ടൽ നിസാരക്കാരനല്ല, ഇത് മുടിയുടെ ഭംഗി നഷ്ടപ്പെടുത്തും ഘടനയും. ഒടുക്കം മുടി കൊഴിഞ്ഞ് പോകാനും കാരണമാകും.

താരനെ തുരത്താം

ആവണക്ക് എണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ തുരത്തി തല ഫംഗസ് മുക്തമാക്കുന്നു. തലയോട്ടിലെ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങൾ പരിഹാരം കാണാം.

എങ്ങനെ ഉപയോഗിക്കാം

വരണ്ട മുടിക്ക്

ഒരേ അളവിൽ ആവണക്ക് എണ്ണയും വെളിച്ചെണ്ണയും ഒരുമിച്ച് ചേർത്ത് തലയിൽ പുരട്ടാം. ഈ രണ്ട് എണ്ണകളും മുടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കും. എണ്ണ തലയിൽ തേച്ച് പിടിച്ച് പിന്നീട് കഴുകിക്കളയാം

എണ്ണയുള്ള മുടി

കട്ടിയുള്ള എണ്ണയാണ് ആവണക്കെണ്ണ. അതിനാൽ എണ്ണമയമുള്ള മുടിയുള്ളവർ മറ്റേതെങ്കിലും എണ്ണയ്ക്കൊപ്പം ചേർത്ത് വേണം ആവണക്കെണ്ണ ഉപയോഗിക്കാൻ. ജോജോബ എണ്ണ ഇതിനായി ഉപയോഗിക്കാം. തേച്ച് പിടിപ്പിച്ചതിന് ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം

ചുരുളൻ മുടിക്ക്

ഓർഗാൻ ഓയിലിനൊപ്പം ചേർത്താണ് ഉപയോഗിക്കേണ്ടത്. 50:50 എന്ന അനുപാതത്തിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് കഴുകാം.

നേരിയ മുടി ഉള്ളവർക്ക്

കട്ടിയില്ലാത്ത നേരിയ മുടിയാണെങ്കിൽ ബദാം എണ്ണയും ചേർത്താണ് ഉപയോഗിക്കേണ്ടത്. ആവണക്കെണ്ണയെക്കാൾ കൂടുതൽ ബദാം ഓയിൽ എടുക്കാൻ ശ്രദ്ധിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+