Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിച്ചെണ്ണയല്ല, തേങ്ങാപ്പാൽ കൊണ്ടൊരു പ്രയോഗം, മുടി സ്വിച്ചിട്ട പോലെ വളരും; കൊഴിച്ചിലും നിൽക്കും

മുടിക്ക് വെളിച്ചെണ്ണയോളം ആരോഗ്യപ്രദമായൊരു എണ്ണ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. എണ്മ മാത്രമല്ല തേങ്ങാപ്പാലിനും മുടിയിൽ മാജിക്ക് തീർക്കാൻ സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷകങ്ങൾ എന്നിവയെല്ലാം മുടിക്ക് വളരെ അധികം ഗുണപ്രദമാണ്. ഇവയുടെ മറ്റ് ഗുണങ്ങൾ നോക്കാം

തേങ്ങാപ്പാലിന്റെ ഗുണങ്ങൾ

തേങ്ങാപ്പാലിൽ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കും. മുടിക്കും തലയോട്ടിയ്ക്കും ഇത് ഗുണകരമാണ്. മാത്രമല്ല വരണ്ട മുടിക്കെതിരേയും ഇത് പ്രവർത്തിക്കും. അതിനല്ല നല്ല കണ്ടീഷ്ണറായും ഇവ ഉപയോഗിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന സി ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ ഉത്തമമാണ്.

coconutmilkt-

മുടി വളരാനും മികച്ചത്

തേങ്ങാപാലിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡിന് മുടിക്ക് ഉള്ളിലേക്ക് തുളച്ചുകയറാനുള്ള ശേഷയുണ്ട്. അവശ്യ വിറ്റാമിനുകളും ധാതുക്കളും സംയോജിപ്പിച്ച് മുടി വളരാനും ഇവ സഹായിക്കും. വിറ്റാമിൻ ബിയും തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ കേടുപാടുകൾ അകറ്റും. ലോറിക് ആസിഡിന്റെ സാന്നിധ്യം തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.

തലയോട്ടയെ സംരക്ഷിക്കും

തേങ്ങാപ്പാലിിൽ വിറ്റാമിൻ ഇ ധാരാളമുണ്ട്. ഇവ മുടിയിൽ കേടുപാട് വരുത്തന്ന സാഹചര്യത്തെ ഒഴിവാക്കി മുടിയുടെ ആരോഗ്യം സംരക്ഷിക്കും. ഫ്രീ റാഡിക്കലുകളെ തടയാനും മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തീർക്കാനും ഇവക്ക് കഴിയും.

താരനെ തുരത്തും

തലയോട്ടിയെ മിനുസവും മൃദുവും ആക്കാനുള്ള കഴിവ് തേങ്ങാപ്പാലിന് ഉണ്ട്.മാത്രമല്ല ആന്റി മൈക്രോബയൽ ഗുണങ്ങളും ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെ തലയെ താരനെ തുരത്തി തലയോട്ടി മിനുസമാക്കികയും വരണ്ട ചർമ്മത്തെ ഇല്ലാതാക്കുകയും ചെയ്യും.

ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

ഇതിനായി കാൽകപ്പ് തേങ്ങാപ്പാൽ എടുക്കാം. ചെറുതായൊന്ന് ചൂടാക്കാം. ഈ തേങ്ങാപ്പാൽ ഉപയോഗിച്ച് തലയോട്ടി ചെറുതായൊന്ന് മസാജ് ചെയ്ത് കൊടുക്കാം. തലയുടെ എല്ലാ ഭാഗങ്ങളിലും മസാജ് ചെയ്തെന്ന് ഉറപ്പാക്കണം. മുടിയുടെ അറ്റത്തും ഇവ തേക്കുന്നത് നല്ലതാണ്. നന്നായി തേച്ച് വെച്ചതിന് ശേഷം ഒരു ഷവർ കാപ്പ് ഉപയോഗിച്ച് തല മൂടി വെക്കാം. ഏകദേശം ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം കേട്ടോ. മുടിയുടെ ഘടനയിലെ മാറ്റവും മുടിയുടെ തിളക്കവുമെല്ലാം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും.

തേങ്ങ ഹെയർ മാസ്കും ഉപയോഗിക്കാം

മാസ്ക് തയ്യാറാക്കാനായി അരക്കപ്പ് തേങ്ങാപ്പാൽ, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവയാണ് ആവശ്യം. ഇവ നന്നായി യോജിപ്പിച്ചെടുത്തതിന് ശേഷം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് കൊടുക്കാം. ഏകദേശം 35 -40 മിനിറ്റ് കഴിഞ്ഞ് ഇളംചൂടുവെളളം ഉപയോഗിച്ച് കഴുകിക്കളയാം.

തേങ്ങാപ്പാലും കറ്റാർവാഴയും

അരക്കപ്പ് തേങ്ങാപ്പാൽ, രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവയാണ് ആവശ്യം. നന്നായി യോജിപ്പിച്ച് ചേർത്ത് 30 മിനിറ്റോളംേ തലയിൽ തേച്ച് വെച്ച് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+