Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീര മുതൽ തൈര് വരെ; ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, മുടി ഇടതൂർന്ന് വളരും

മുടി വളരാൻ വേണ്ടി പല എണ്ണകളും മുടയിൽ പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ എന്നാൽ ഈ ഭക്ഷണ സാധനങ്ങൾ കഴിക്കാൻ‌ ആരംഭിച്ചോളൂ. നിങ്ങളുടെ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന 5 ഭക്ഷണ സാധനങ്ങളാണ് ഇനി പറയുന്നത്.

പയർ : ഒട്ടുമിക്ക വീടുകളിലും പയർ വർ​ഗങ്ങൾ കൊണ്ടുള്ള വിഭവം ഇല്ലാത്ത ദിവസം ഉണ്ടാവില്ല. ചെറുപയറോ വൻ പയറോ തുവരപരിപ്പോ അങ്ങനെ എന്തെങ്കിലുമാകാം, ഈ പയർ വർ​ഗത്തിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, ചുവന്ന രക്താണുക്കളുടെ സാന്നിധ്യം തലയോട്ടിയിലെ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിറ്റാമിൻ എ ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ്. മുടിയുടെ കട്ടിയ്ക്കും സെബം ഉൽപാദനത്തിനും വിറ്റാമിൻ എ ആവശ്യമാണ്.. ഇത് നിങ്ങളുടെ മുടിയെ ആരോഗ്യകരവും സ്വാഭാവികമായും ഈർപ്പമുള്ളതും ആയി മാറ്റുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്താനുള്ള ഒരു മാർഗമാണ് പച്ചക്കറി കട്ട്‌ലറ്റുകൾ ഉണ്ടാക്കി കഴിക്കുന്നത്. അല്ലെങ്കിൽ വഴറ്റുക.

കാരറ്റ്: കാരറ്റ് നിങ്ങളുടെ കണ്ണുകൾക്ക് മാത്രമല്ല, നിങ്ങളുടെ മുടിക്കും വിറ്റാമിൻ എയുടെ നല്ല ഉറവിടമാണ്. അവ മുടിക്ക് വളരെ പോഷകഗുണമുള്ളവയാണ്, മാത്രമല്ല നിങ്ങളുടെ മുടി വേരുകൾ മുതൽ ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് മുടി കൊഴിച്ചിലിനുള്ള നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിന് മികച്ച കൂട്ടിച്ചേർക്കലായി മാറുന്നു.

തൈര്: തൈരിൽ പ്രോട്ടീനും പ്രോബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയയാണ് പ്രോബയോട്ടിക്സ്. ഭക്ഷണത്തിനൊപ്പം തൈര് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ചീര: മുടികൊഴിച്ചിൽ തടയാൻ ചീര അനിവാര്യമായ ഭക്ഷണമാണ്. കാരണം അതിൽ ധാരാളം വിറ്റാമിനുകളും പോഷകങ്ങളായ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടി വളർച്ചയ്ക്ക് ആവശ്യമാണ്.

ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ചീര എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവും. എങ്കിലും നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തത് വളരെ നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+