Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടറ്റം നീണ്ട് നിൽക്കുന്ന മുടിയാണോ ആഗ്രഹം? ഈ എണ്ണകൾ ഉണ്ടാകുമ്പോൾ അതൊക്കെ എളുപ്പമല്ലേ;ഉപയോഗിക്കൂ ഇങ്ങനെ

ആരോഗ്യമുള്ള കരുത്തുറ്റ മുടിക്ക് ഏറ്റവും നല്ലത് പ്രകൃതിദത്ത എണ്ണകളാണ്. അതിൽ തന്നെ ഏത് എന്ന സംശയവും ചിലർക്ക് കാണും. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ആൻറി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ എണ്ണകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ എണ്ണകൾ സ്ഥിരം ഉപയോഗിക്കുന്നത് മുടിയുടെ സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും.അറിയാം

ആവണക്ക് എണ്ണ

പൊതുവെ ആവണക്ക് എണ്ണയോട് മലയാളികൾക്ക് പ്രിയം കുറവാണ്. എന്നാൽ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ മി എന്നിവയാൽ സമ്പുഷ്ടമായ ഈ എണ്ണ മുടിയുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇവ മുടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. വരണ്ട മുടി സോഫ്റ്റാകാൻ ഇവ സഹായിക്കും. മുടിയിൽ തേക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുടിയുടെ വേരിലല്ല, മുടിയിഴകളിലാണ് ഇവ തേച്ച് പിടിപ്പിക്കേണ്ടത് എന്നതാണ്.

hairgrowthnew

വെളിച്ചെണ്ണ

വെളിച്ചെണ്ണയെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മുടിയെ ആഴത്തിൽ പരിപോഷിപ്പിക്കാൻ ഇവ സഹായിക്കുന്നു. വെളിച്ചെണ്ണയിൽ ഉള്ള ലൂറിക് ആസിഡ് മുടിയിലെ പ്രോട്ടീൻ നഷ്ടം തടയും. വെളിച്ചെണ്ണ ഏകദേശം 30 മിനിറ്റോളം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. അതിന് ശേഷം മാത്രം തലമുടി കഴുകാം

ബദാം എണ്ണ

ബദാം എണ്ണയിൽ ധാരാളം മംഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കും. വിറ്റാമിൻ ഇ,ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണ കൈയ്യിലെടുത്ത് തലയോട്ടിയിലും മുടിയിഴകളിലുമെല്ലാം നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയാം

ഒലീവ് ഓയിൽ

വരണ്ട മുടിയുള്ളവരാണോ? എങ്കിൽ ധൈര്യമായി ഒലീവ് ഓയിൽ തിരഞ്ഞെടുക്കാം. മുടിയുടെ കേടുപാടുകളെ ഇല്ലാതാക്കാനും ഒലീവ് ഓയിൽ സഹായിക്കും. ഷാംപൂ ചെയ്യുന്നതിന് മുൻപ് ഇളം ചൂടാക്കി തലയിലും മുടിയിലും തേച്ച് കൊടുക്കാം. ഏകദേശം 15 മിനിറ്റോളം തേച്ച് വെച്ച് കഴുകിക്കളയാം.

ജൊജോബ ഓയിൽ

മുടിയുടെ അറ്റം വരണ്ട് പൊട്ടിപ്പോകുകയാണെങ്കിൽ ജൊജോബ എണ്ണ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. താരനെ തുരത്തി തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും ഇവ സഹായിക്കും. കനം കുറഞ്ഞ എണ്ണയാണിവ. അതിനാൽ ചർമ്മത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യും. മുടിയുടെ തിളക്കത്തിനും ഇവ നല്ലതാണ്. മുടിയുടെ അറ്റത്ത് നന്നായി തേച്ച് വെച്ച് കഴുകിക്കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+