മുൾട്ടാണി മിട്ടിയും കറ്റാർവാഴയും തൈരും ചേർത്തൊരു ഹെയർ മാസ്ക്; മുടിയെ പിന്നെ കൈയ്യിലൊതുങ്ങില്ല, ഉപയോഗിക്കാം
മുഖകാന്തിക്ക് മുൾട്ടാണി മിട്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിക്കും അവ ഏറെ ഉത്തമമാണെന്ന് എത്രപേർക്ക് അറിയാം. മുൾട്ടാണി മിട്ടിയിലെ ധാതുക്കളായ സിലിക്ക, കാത്സ്യം, മഗ്നീഷ്യം എന്നിവ തലയോട്ടി വൃത്തിയായി നിലനിർത്താനും പിഎച്ച് സന്തുലമാക്കി താരനെ തുടരത്താനുമെല്ലാം സഹായിക്കും. ഇവ തലയോട്ടിക്ക് തണുപ്പ് പകരാനും അതോടൊപ്പം തലയോട്ടിയിലെ കൂടുതൽ എണ്ണമയത്തെ നിയന്ത്രിക്കുകയും ചെയ്യും. അതുവഴി ആരോഗ്യകരമായ മുടി നിലനിർത്താൻ സഹായിക്കും. ഇന്ന് മുൾട്ടാണി മിട്ടി കൊണ്ട് തയ്യാറാക്കുന്ന ഹെയർ മാസ്കുകളാണ് പരിചയപ്പെടുത്തുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.
മുൾട്ടാണി മിട്ടിയും പനിനീരും
മുൾട്ടാണി മിട്ടി തലയോട്ടിയിലെ മാലിന്യങ്ങളെ ഇല്ലാതാക്കുമ്പോൾ പനിനീര് ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ഉറപ്പാക്കി ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇവ രണ്ടും നന്നായി യോജിപ്പിച്ചെടത്ത് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുടി നന്നായി തിളങ്ങാൻ ഈ മാസ്ക് സഹായിക്കും.

മുൾട്ടാണി മിട്ടി, കറ്റാർവാഴ, ചെറുനാരങ്ങ
കറ്റാർവാഴ മുടി മൃദുവാകാൻ സഹായിക്കും. ചെറുനാരങ്ങ മുടിക്ക് തിളക്കം നൽകും. 20 മിനിറ്റ് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഇളം ചൂട് വെള്ളത്തിൽ കഴുകാം. വീര്യം കുറഞ്ഞ കണ്ടീഷ്ണർ ഉപയോഗിക്കാം
മുൾട്ടാണി മിട്ടിയും യോഗേർട്ടും
മുൾട്ടാണി മിട്ടി തലയോട്ടിയിലെ എണ്ണമയം കുറക്കും. യോഗേർട്ടിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് പുറം തൊലി മിനുസമാക്കാൻ സഹായിക്കും. മാസ്ക് ഏകദേശം 40 മിനിറ്റോളമാണ് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കേണ്ടത്. മുടി മൃദുലമാകാനും മുടിക്ക് തിളക്കം കിട്ടാനും ഈ മാസ്ക് സഹായിക്കും.
മുൾട്ടാണി മിട്ടിയും വെള്ളവും
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.മുടിയിലും തലയോട്ടിയിലും ഒരുേപലെ തേച്ച് പിടിപ്പിക്കണം. 15 മുതൽ 20 മിനിറ്റ് വരെ മാസ്ക് തലയിൽ തേച്ച് വെക്കാം. ഇത് തലയോട്ടിയിലെ അധിക എണ്ണ ഇല്ലാത്താക്കി തലയോട്ടി കൂടുതൽ വൃത്തിയായി നിലനിർത്താൻ ഇത് സഹായിക്കും.
മുൾട്ടാണി മിട്ടി, കുരുമുളക്, തൈര്
മുടിക്ക് പോഷണം നൽകാൻ ഈ മാസ്ക് ഉപയോഗിക്കാം. ചേരുവകൾ നന്നായി യോജിപ്പിച്ചെടുത്ത് 55 മിനിറ്റോളം തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ആരോഗ്യകരമായ തിളക്കമുള്ള മുടിക്ക് ഇവ സഹായിക്കും. മാസ്ക് ഉപയോഗിച്ചതിന് ശേഷം കണ്ടീഷ്ണർ ചെയ്യാൻ മറക്കരുത്.












Click it and Unblock the Notifications