പനങ്കുല പോലെ മുടി വേണമെന്നാണോ? അരി കഴുകിയ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ, മാജിക്ക് കാണാം
ആരോഗ്യമുള്ള മുടി എല്ലാവരുടേയും ആഗ്രഹമാണ്. പക്ഷെ എങ്ങനെ അത് സാധ്യമാകും, നല്ലവണ്ണം കഷ്ടപ്പെട്ട് മുടിയെ പരിചരിക്കണമെന്നാണ് ആദ്യ ഉത്തരം. പരിചരണം ആന്തരികമായും ബാഹ്യമായും ആവശ്യമാണ്.
മുടിയുടെ പുറം പരിചരണത്തിന് ഏറ്റവും ഉത്തമമായ അരി കുതിർത്ത വെള്ളത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും കാർബോഹ്രൈഡ്രേറ്റുകൾ നിറഞ്ഞ കഞ്ഞിവെള്ളം നിങ്ങളുടെ മുടിയിൽ മാജിക്ക് തീർക്കും. വിശദമായി നോക്കാം

അരി കുതിർത്ത വെള്ളത്തിൽ ഇനോസിറ്റോൾ എന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടുപാടുകൾ അകറ്റി മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. മാത്രമല്ല മുടിയുടെ പിഎച്ച് അളവിനോട് ചേർന്ന പിഎച്ച് ലെവലാണ് ഇവയ്ക്കുള്ളത്. മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. അരി കുതിർത്ത വെള്ളത്തിൽ വിറ്റാമിൻ ബി, ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടന മെച്ചപ്പെടുത്താും മുടിയെ പോഷിപ്പിക്കാും ഇവ നല്ലതാണ് . തലയോട്ടിയിലെ വീക്കം ഇല്ലാതാക്കാനും താരനെ അകറ്റാനും കഞ്ഞിവെള്ളം സഹായിക്കും.
ഇനോസിറ്റോൾ, അമിനോ ആസിഡുകൾ, പോഷകങ്ങൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡന്റുകൾ എന്നിവ അരി കുതിർത്ത വെള്ളത്തിൽ ധാരാളം ഉണ്ട്.ഇവയെല്ലാം മുടി വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും പൊട്ടുന്നത് തടയാനും ഇവ സഹായിക്കും. അതോടൊപ്പം തന്നെ മുടിക്ക് നീളവും ആരോഗ്യവും നൽകുകയും ചെയ്യും.
അരിവെള്ളം തയ്യാറാക്കുന്നത് ഇങ്ങനെ
ആദ്യം ഒരു കപ്പ് അരി എടുക്കാം. ഇത് വെള്ളം ഉപയോഗിച്ച് നന്നായി കഴുകി എടുക്കാം. അതിനുശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് മുപ്പത് മിനിറ്റോളം കുതിർത്ത് വെച്ച് ആ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കാം. ഇവ നേരിട്ട് തലയോട്ടിയിൽ മസാജ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.
അരിവെള്ളവും മറ്റ് ചേരുവകളും ചേർക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
നെല്ലിക്കയും അരി വെള്ളവും
നെല്ലിക്ക കഴിച്ചത് കൊണ്ട് മാത്രമേ ആരോഗ്യഗുണങ്ങൽ ലഭിക്കൂവെന്നത് തെറ്റിധാരണയാണ്. അതല്ലായതെയും നെല്ലിക്ക ഉപയോഗപ്പെടുത്താം. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുടിയുടെ രോമകൂപങ്ങളെ പോഷിപ്പിക്കുകയം മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും. മുടി കൊഴിച്ചിലും തടയും
ഉലുവ
പ്രോട്ടീൻ സമ്പുഷ്ടമായ ഉലുവ ചേർത്തും അരിവെള്ളം ഉപയോഗിക്കാം. ഉലുവ ചേർക്കുന്നത് മുടിക്ക് ശക്തിപകരും. മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ അതോടെ അവസാനിക്കും. അരിവെള്ളത്തിനൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് മുടി വളർച്ച കൂട്ടുകയും ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications