Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര എണ്ണ തേച്ചിട്ടും മുടി വളരുന്നില്ലേ? വീട്ടിൽ തയ്യാറാക്കാവുന്ന ഈ 5 പാനീയങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

എത്രയൊക്കെ എണ്ണയും സിറവും മാസ്കും ഇട്ടിട്ടും മുടി വിചാരിക്കുന്നത് പോലെ വളരുന്നില്ലേ. എങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം പുറത്ത് എന്തൊക്കെ ഉപയോഗിക്കുന്നു എന്നതിൽ മാത്രമല്ല കാര്യം, നിങ്ങൾ എന്തൊക്കെ ഭക്ഷണം കഴിക്കുന്നുണ്ട് എന്നതും മുടി വളർച്ചയിൽ നിർണായകമാണ്.

നിങ്ങളുടെ തലമുടി വളർച്ചയെ പോഷിപ്പിക്കുന്ന അഞ്ച് തരം ഇന്ത്യൻ പാനീയങ്ങൾ പരിചയപ്പെടാം. രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ആരോഗ്യമുള്ളതും നീണ്ടതുമായ മുടി ലഭിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും വലിയ പങ്കുണ്ട്.

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പാനീയങ്ങൾ. ബയോട്ടിൻ, ഇരുമ്പ്, സിങ്ക്, കൊളാജൻ തുടങ്ങിയ പോഷകങ്ങൾ ഇവയിൽ ധാരാളമായി കാണപ്പെടുന്നു. ഇവ ആരോഗ്യകരമായ കോശ ഉത്പാദനത്തെ പിന്തുണയ്ക്കുകയും മുടിയുടെ വേരുകൾക്ക് ശക്തി നൽകുകയും ചെയ്യും.

hair growth

സവാള നീര്

സവാള നീരിൽ സൾഫർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ, ബി 6 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, സവാളയ്ക്ക് ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് മുടി നേർത്തതാകുന്നത് തടയുകയും വേരുകളെ ശക്തിപ്പെടുത്തുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നു.

ഇലകളുടെ ജ്യൂസ്

ചീര പോലുള്ള ഇലക്കറികളിൽ ഇരുമ്പ്, സെലിനിയം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു. ഇരുമ്പ് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. നാരങ്ങ, സെലറി, വെള്ളരി എന്നിവയോടുകൂടിയ ഇലക്കറികളുടെ നീര് മുടി വേരുകൾക്ക് പോഷണം നൽകുകയും മുടിക്ക് നല്ല കനം നൽകുകയും ചെയ്യും.

മധുരക്കിഴങ്ങ്, കാരറ്റ് ജ്യൂസ്

ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ ഈ പാനീയം മുടിയുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് തലയോട്ടിയിലെ കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും സെബം ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ അടങ്ങിയ ഈ മിശ്രിതം മുടി വളർച്ചയെ നിയന്ത്രിക്കുകയും ഉയർന്ന നിലവാരമുള്ള മുടി ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഗ്രീൻ ടീ

കാറ്റെച്ചിനുകൾ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ തലയോട്ടിയെയും മുടി വേരുകളെയും ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് കോശങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കുകയും മുടി ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് തിളക്കമുള്ളതും മൃദലവുമായ മുടി ലഭിക്കാൻ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാലൈനുകൾ രക്തയോട്ടം വർദ്ധിപ്പിക്കുകയും തലയോട്ടിയിലേക്കുള്ള ഓക്സിജൻ പ്രവാഹം കൂട്ടുകയും ചെയ്യുന്നു. ഇത് മുടി വേരുകൾക്ക് കൂടുതൽ പോഷണം നൽകുകയും മുടി വളർച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ സി, സിങ്ക്, പൊട്ടാസ്യം എന്നിവയും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ കുറവ് പരിഹരിച്ച് മുടി ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ദിവസേനപതിവാക്കി മാറ്റുന്നത് മുടിവളർച്ചക്ക് സഹായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+