ഈ ആയുർവേദ രഹസ്യത്തിൽ മാറാത്ത മുടി കൊഴിച്ചിൽ ഇല്ല; മുടി തഴച്ച് വളരുകയും ചെയ്യും
മലിനീകരണം, ടെൻഷൻ, മറ്റ് ജീവിതശൈലി മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകും. ഇത്തരം സമയങ്ങൾ നമ്മളിൽ പലരും ആദ്യം ഓടുക വിലകൂടിയ ഹെയർ കെയർ ഉത്പന്നങ്ങളുടെ പിന്നാലെയായിരിക്കും. ഫലമോ മുടി കൊഴിച്ചിലിനൊപ്പം മറ്റ് പാർശ്വഫലങ്ങളും അനുഭവിക്കേണ്ടി വരും. ഇതൊന്നും ഇല്ലാതെ മുടി കൊഴിച്ചിൽ തടയണമെങ്കിൽ ഒറ്റവഴിയേ ഉള്ളൂ, ആയുർവേദം. അത്തരത്തിൽ മുടികൊഴിച്ചിൽ തയാൻ സഹായിക്കുന്ന ചില ഔഷധ സസ്യങ്ങളും ഫലങ്ങളുമെല്ലാം പരിചയപ്പെടാം
നെല്ലിക്ക
വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടി ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യും. നെല്ലിക്കയിൽ അവശ്യ ഫാറ്റി ആസിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം ഇടങ്ങിയിട്ടുണ്ട്. ഇത് താരനെ ചെറുക്കാനും തലയോട്ടിയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് രക്തചംക്രമണം വേഗത്തിലാക്കുകയും രേമകൂപങ്ങൾ ശക്തിപ്പെടുത്തി മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.

കയ്യോന്നി
മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നതുമായ ഫ്ളേവനോയിഡുകൾ,ഫൈറ്റോസ്റ്റെറോളുകൾ പോലുള്ള നിരവധി ഘടകങ്ങൾ കയ്യോന്നിയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ വേരുകളിൽ രക്തചംക്രമണം വർധിപ്പിച്ച് സാധാരണ മുടി കൊഴിച്ചിൽ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ കയ്യോന്നിയുടെ ആൻ്റിമൈക്രോബയൽ, ആൻ്റി ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയിലെ താരനേയും നിയന്ത്രിക്കുന്നു.
ഉലുവ
മുടി കൊഴിച്ചിൽ തടയാൻ പണ്ട് മുതൽ ഉപയോഗിച്ചുവരുന്ന ചേരുവയാണ് ഉലുവ. ഇരുമ്പ്, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവ ഉലുവയിൽ ധാരാളമായി അടങ്ങിയട്ടുണ്ട്.ഉലുവയിലെ നിക്കോട്ടിനിക് ആസിഡ് താരൻ, മുടി കൊഴിച്ചിൽ എന്നിവ തടയാൻ സഹായിക്കും.ഉലുവയിൽ വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, സാപ്പോണിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്ത് പൊടിച്ച് ഉപയോഗിക്കാം.
ബ്രഹ്മി
അഴുക്കുകളേയും താരനേയും തുരത്തി തലയോട്ടി ആരോഗ്യകരമായി നിലനിർത്താൻ ബ്രഹ്മി സഹായിക്കും. അതുവഴി മുടി തഴച്ച് വളരും. ആൽക്കലോയിഡുകളും ട്രൈറ്റർപെനോയിഡ് സാപ്പോണിനുകളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇവ മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളർച്ച വേഗത്തിലാക്കും.












Click it and Unblock the Notifications