Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് കാച്ചിയ എണ്ണ; ഏത് വളരാത്ത മുടിയും വളരും, തയ്യാറാക്കാം

മുടിയുടെ ആരോഗ്യത്തിന് എണ്ണ ഉപയോഗിക്കുന്ന പതിവ് മലയാളികൾക്ക് ഉണ്ട്. പലപ്പോഴും വെളിച്ചെണ്ണയാണ് നമ്മളിൽ പലരും ഉപയോഗിക്കാറുള്ളത്. വെളിച്ചെണ്ണയോ അല്ലെങ്കിൽ മുറ്റുള്ള എണ്ണകളോ മാത്രം നേരിട്ട് തലയിൽ തേക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവയ്ക്കൊപ്പം മറ്റ് ആരോഗ്യപ്രദമായ ചേരുവകൾ ചേർത്ത് തിളപ്പിച്ച് തേക്കുന്നത്. ഇത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില കാച്ചിയ എണ്ണകളെ കുറിച്ചും അവയ്ക്ക് വേണ്ട ചേരുവകളെ കുറിച്ചുമൊക്കെയാണ് ഇന്ന് പറയുന്നത്. വിശദമായി നോക്കാം

വെളിച്ചെണ്ണയും കറിവേപ്പിലയും

മുടിയേയും തലയോട്ടിയേയും ഒരുപോലെ പോഷിപ്പിക്കാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും. കറിയേപ്പിലയാണെങ്കിൽ ഇവയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. കൂടാതെ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ച വേഗത്തിലാകാൻ സഹായിക്കും. എണ്ണ തയ്യാറാക്കുന്നതിനായി ആദ്യം ഒരു കപ്പ് വെളിച്ചെണ്ണയും കൈനിറയെ കറിവേപ്പിലയും എടുക്കാം. ഇത് നന്നായി തിളപ്പിച്ചെടുക്കാം. കറിവേപ്പില കറുപ്പ് നിറത്തിലാകുന്നത് വരെ ചൂടാക്കിയെടുക്കാം. തണുത്തതിന് ശേഷം അരിച്ചെടുത്ത് തലയിൽ തേക്കാം.

hair2-174

ഒലീവ് ഓയിലും കരിഞ്ചീരകവും

കരിഞ്ചീരകത്തിൽ വിറ്റാമിനുകൾ അടങഅങിയിട്ടുണ്ട്. കൂടാതെ സിങ്ക്, അയൺ, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാരാളം ഉണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. ഒലീവ് ഓയിൽ മുടിക്ക് ആഴത്തിൽ ഈർപ്പം നൽകുകയും തിളക്കം കൂട്ടുകയും ചെയ്യും. കൂടാതെ മുടി പൊട്ടുന്നത് തടയും. എണ്ണ തയ്യാറാക്കാൻ ഒരു ടേബിൾ സ്പൂൺ കരിഞ്ചീരകപ്പൊടി ഒരു കുപ്പി ഒലീവ് എണ്ണയിൽ ചേർക്കാം. തലയിൽ പുരട്ടുന്നതിന് മുൻപ് നന്നായി ചൂടാക്കാം.

ലാവന്റർ ഓയിലും ഉള്ളിയും

മുടിക്ക് ആരോഗ്യപ്രദമാണ് ഉള്ളി. ഇവയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങളും തടയും. ഉള്ളിയും ലാവന്ററും ഒരുമിച്ച് ചേർക്കുന്നത് ആന്റി ബാക്ടീരിയൽ ഗുണങ്ങളും പ്രധാനം ചെയ്യും. എണ്ണ തയ്യാറാക്കാനായി അൽപം ഉള്ളിയുടെ നീര് എടുത്ത് ഓയിലിൽ യോജിപ്പിച്ചെടുക്കാം. നന്നായി തലയോട്ടിയിൽ മസാജ് ചെയ്ത് കൊടുത്താൽ മുടി തഴച്ച് വളരും.

ഉലുവയും ബദാം എണ്ണയും

ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ തണ്ടുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. എണ്ണ തയ്യാറാക്കുന്നതിനായി ഉലവ നന്നായി അരച്ചെടുക്കാം. ഇത് എണ്ണയിൽ ചേർത്ത് ചെറുതായി ചൂടാക്കി തലയിൽ തേക്കാം. തലയോട്ടിയിലാണ് നന്നായ തേച്ച് കൊടുക്കേണ്ടത്, ഇത് മികച്ച ഫലം ലഭിക്കാൻ നിങ്ങളെ സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+