Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി നന്നായി വളരണമെങ്കിലേ ഇതൊക്കെ കഴിക്കണം; അല്ലാതെ എന്ത് വാരിത്തേച്ചാലും കാര്യമില്ല

നീളമുള്ള ,ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. ഇനി നീളമില്ലെങ്കിലും മുടിക്ക് കട്ടി വേണം എന്നായിരിക്കും ചിലർക്ക്. മുടി വളരാനായി ആദ്യം നമ്മൾ ചെയ്യുന്നത് വല്ല എണ്ണയോ അല്ലെങ്കിൽ ഹെയർ മാസ്കോ എല്ലാം മുടിയൽ പരീക്ഷിക്കലാണ്. എന്നാൽ നിങ്ങൾക്ക് തെറ്റി, മുടി വളരാൻ ആവശ്യമായ ഭക്ഷണങ്ങൾ ശരീരത്തിൽ ചെല്ലാത എന്തൊക്കെ മുടിയിൽ തേച്ചാലും മുടി വളരാൻ പോകുന്നില്ല.

ഇന്ന് മുടി വളർച്ച വേഗത്തിലാക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്. ഇവ മുടിക്ക് മാത്രമല്ല, നിങ്ങളുടെ ചർമ്മത്തിനും അത്യുത്തമമാണ്. അതിന് മാത്രം എന്താണ് ഈ ഭക്ഷണങ്ങളിൽ ഉള്ളതെന്നാണോ? മുടിക്കും ചർമ്മത്തിനും ഒക്കെ ഏറ്റവും ആവശ്യമായ പ്രോട്ടീനായ കൊളാജൻ ശരീരത്തിലെത്താൻ സഹായിക്കുന്നവയാണ് ഈ ഭക്ഷണങ്ങൾ .

hairgrowthnew

പ്രായമാകുന്തോറം സ്വന്തമായി കൊളാജൻ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷി നഷ്ടപ്പെടും. ഇത് കാരണം മുടി കൊഴിച്ചിലും ചർമ്മം ചുളിയാനൊക്കെ തുടങ്ങും. അതിനാൽ കൊളാജൻ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചേ മതിയാകു. അവ ഏതൊക്കെയാണെന്ന് നോക്കാം

എല്ല് സൂപ്പ്

കൊളാജൻ നിർമ്മിക്കാൻ ഏറ്റവും അത്യാവശ്യമായ ഗ്ലൈസിൻ, പ്രോലിൻ, ഹൈഡ്രോക്സിപ്രോലിൻ തുടങ്ങിയ അവശ്യ അമിനോ ആസിഡുകൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിക്കും മാത്രമല്ല അസ്ഥിക്കും വളരെ ഉത്തമമാണ്. സൂപ്പിൽ കൊളാജൻ മാത്രമല്ല കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ബെറീസ്

പൊതുവെ സരസഫലങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്. ഇനി ഇഷ്ടമല്ലെങ്കിൽ നിർബന്ധമായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. കാരണം സ്ട്രോബറി, ബ്ലൂബറി, റാസ്പ്ബെറി തുടങ്ങിയവയിൽ ആന്റി ഓക്സിഡന്റുകൾ വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൊളാജൻ ഉത്പാദനത്തെ ഇവ സഹായിക്കം. ചർമ്മത്തിന്റെ ഇലാസ്തിക വർധിക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

മുട്ട

കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്ന പ്രോലിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് മുട്ട. ഇവ മുടി വളർച്ചയ്ക്ക് സഹായിക്കും. മുട്ടയിലുള്ള സൾഫർ ബയോട്ടിന്റെ ഉത്പാദിപ്പിക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ് ഇവ.

സിട്രസ് പഴങ്ങൾ

ഓറഞ്ച് , ചെറുനാരങ്ങ, കിവി, നെല്ലിക്ക പോലുള്ളവയിൽ കൊളാജൻ ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഇലാസ്തിക വർധിപ്പിക്കും.

ബെൽ പെപ്പർ

സിട്രസ് പഴങ്ങളിൽ എന്ന പോലെ തന്നെ ബെൽ പെപ്പറിലും വിറ്റാമിൻ സി ധാരാളമുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്മാണ് ഇവ.

ഇലക്കറികൾ

ചീര, മുരിങ്ങയില പോലുള്ള ഇലക്കറികൾ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്.

ഇവ കൂടാതെ ബീൻസ്, നട്സ്, സോയ ഉത്പന്നങ്ങൾ എന്നിവയും കൊളാജൻ ഉത്പാദനത്തിന് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+