നീണ്ടതും കറുത്തതുമായ മുടി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
നമ്മുടെ അമ്മയോ മുത്തശ്ശിയോ മുടിയിൽ എണ്ണ തേക്കുന്നതും ഉറങ്ങുന്നതിന് മുമ്പ് പിന്നിയിടുന്നതും നമ്മൾ എത്രയോ കണ്ടിരിക്കുന്നു. അവരുടെ തിളക്കമുള്ള കറുത്ത മുടിക്ക് കാരണം വിലകൂടിയ ഉൽപ്പന്നങ്ങളായിരുന്നില്ല. സ്ഥിരതയും, പഴമയുടെ അറിവും, കാലക്രമേണ ഫലം നൽകിയ ചില നല്ല ശീലങ്ങളുമായിരുന്നു.
നിങ്ങളുടെ മുടി നീട്ടാനും സ്വാഭാവികമായി കറുപ്പ് നിലനിർത്താനും ശ്രമിക്കുകയാണെങ്കിൽ, എളുപ്പത്തിലുളള പരിഹാരങ്ങൾ തേടരുത്. പതിവായി ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് വലിയ ഫലങ്ങൾ നൽകുന്നത്. അതിനായി ഈ അഞ്ച് ശീലങ്ങൾ പതിവാക്കിയാൽ മാത്രം മതി.
മുടിക്ക് എണ്ണ തേക്കുക
മുടിയിൽ എണ്ണ തേക്കുന്നത് കേവലം ഒരു സൗന്ദര്യപരിപാലനം മാത്രമല്ല, ഒരുതരം ചികിത്സകൂടിയാണ്. നല്ലൊരു തല മസാജ് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകൾ ബലപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി ഇന്ത്യൻ സ്ത്രീകൾ ഇത് പിന്തുടരുന്നത് ഇതുകൊണ്ടാണ്.

നിങ്ങളുടെ തലയോട്ടിയുടെ സ്വഭാവത്തിന് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കുക. വെളിച്ചെണ്ണ ഒരു മികച്ച തിരഞ്ഞെടുപ്പാണ്, ഇത് ആഴത്തിൽ തുളച്ചുകയറി വേരുകളെ പോഷിപ്പിക്കുന്നു. മുടി വരണ്ടതും അറ്റം പിളർന്നതുമാണെങ്കിൽ, ബദാം അല്ലെങ്കിൽ ആവണക്കെണ്ണ ഉപയോഗിക്കാം. മുടിയുടെ കറുപ്പ് നിലനിർത്താൻ കടുകെണ്ണയും നെല്ലിക്ക എണ്ണയും ഉത്തമമാണ്.
എണ്ണ ചെറുതായി ചൂടാക്കി വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ പുരട്ടി 5-10 മിനിറ്റ് മസാജ് ചെയ്യുക. ഒരു മണിക്കൂറെങ്കിലും അല്ലെങ്കിൽ സാധിക്കുമെങ്കിൽ രാത്രി മുഴുവൻ വെച്ചതിന് ശേഷം വീര്യം കുറഞ്ഞ, സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മുടി കട്ടിയുള്ളതും തിളക്കമുള്ളതും സ്വാഭാവികമായി കറുപ്പുള്ളതുമാക്കാൻ സഹായിക്കും.
മുടിക്ക് വേണ്ട ഭക്ഷണം
ആരോഗ്യകരമായ മുടിയുടെ രഹസ്യം നിങ്ങളുടെ ഭക്ഷണത്തിലാണ്. ജങ്ക് ഫുഡും ശീതളപാനീയങ്ങളും നിറഞ്ഞ ഭക്ഷണക്രമം പിന്തുടർന്നിട്ട് മുടി നീണ്ടതും ബലമുള്ളതുമാകാൻ പ്രതീക്ഷിക്കരുത്. മുടിക്ക് പോഷണം ആവശ്യമാണ്, അതിനായി ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, മുട്ട, പനീർ, പോലുള്ളവ ഉൾപ്പെടുത്തുക. കറുത്ത മുടിക്ക് നെല്ലിക്ക മികച്ചതാണ്. ഇത് മുടിയുടെ നിറം നിലനിർത്താനും അകാല നര തടയാനും സഹായിക്കുന്നു.
കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുക. വരൾച്ച മുടികൊഴിച്ചിലിനും തിളക്കം കുറയുന്നതിനും കാരണമാകും.
ചൂട് ഒഴിവാക്കുക
സ്ട്രെയ്റ്റ്നറുകൾ, കേർളറുകൾ, ബ്ലോ ഡ്രയറുകൾ എന്നിവയുടെ അമിത ഉപയോഗം മുടിയുടെ സ്വാഭാവിക ഘടനയെ നശിപ്പിക്കുന്നു. അമിതമായ ചൂട് സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കി വരൾച്ചയ്ക്കും അറ്റം പിളരുന്നതിനും കാലക്രമേണ മുടിയുടെ നിറം മങ്ങുന്നതിനും കാരണമാകും.
മുടികഴുകിയ ശേഷം, മൃദുലമായ ടവ്വലോ കോട്ടൺ ടി-ഷർട്ടോ ഉപയോഗിച്ച് അധിക വെള്ളം ഒപ്പിയെടുക്കുക. മുടി ഉരസുന്നത് ഒഴിവാക്കുക, ഇത് മുടിക്ക് അറ്റം പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകും. മുടി കാറ്റിൽ ഉണങ്ങാൻ അനുവദിക്കുക. ഡ്രയർ ഉപയോഗിക്കണമെങ്കിൽ, തണുത്തതോ കുറഞ്ഞ ചൂടിലോ ഉപയോഗിക്കുക, അതിനുമുമ്പ് ഒരു ഹീറ്റ് പ്രൊട്ടക്ടന്റ് സ്പ്രേ ഉപയോഗിക്കുക.
മുടിക്ക് തിളക്കം നൽകാൻ ആഴ്ചയിൽ ഒരിക്കൽ പ്രകൃതിദത്ത മാസ്കുകൾ ഉപയോഗിക്കുക. ചെമ്പരത്തിപ്പൊടി, കറ്റാർവാഴ ജെൽ, തൈര് എന്നിവ ചേർത്ത് ഒരു ഹെയർ പാക്ക് ഉണ്ടാക്കാം. അല്ലെങ്കിൽ നെല്ലിക്ക, റീത്ത, ഷിക്കാക്കായ് എന്നിവയുടെ മിശ്രിതം ഉപയോഗിക്കാം. ഇത് തലയോട്ടി വൃത്തിയാക്കുകയും കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
മുടി വളർത്താൻ മുടി വെട്ടുന്നത് നല്ലത്
കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും, മുടി പതിവായി വെട്ടുന്നത് അത് കൂടുതൽ നീളമുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്നു. അറ്റം പിളരുന്നത് മുകളിലേക്ക് പടർന്ന് കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുന്നതിന് മുൻപ് അവ നീക്കം ചെയ്യുക എന്നതാണ് ഇതിലെ തന്ത്രം. സെന്റീമീറ്ററുകൾ മുറിച്ചുമാറ്റേണ്ട ആവശ്യമില്ല, ഓരോ 8-10 ആഴ്ചയിലും ഒരു ചെറിയ ട്രിം മതിയാകും.
കൂടാതെ, എല്ലാ സമയത്തും മുടി വലിഞ്ഞുമുറുക്കി കെട്ടുന്നത് ഒഴിവാക്കുക. മുടി എപ്പോഴും ഇറുക്കി പോണിടെയിൽ കെട്ടുകയോ ബൺ ഉണ്ടാക്കുകയോ ചെയ്യുന്നത് തലയോട്ടിയിൽ സമ്മർദ്ദം ചെലുത്തുകയും മുടി പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യും. അയഞ്ഞ പിന്നിയിടാൻ ശ്രമിക്കുക,
ചർമ്മത്തെ പോലെ മുടിയേയും സംരക്ഷിക്കുക
നമ്മൾ പലപ്പോഴും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്, എന്നാൽ നമ്മുടെ മുടിയെയോ? മലിനീകരണം, പൊടി, സൂര്യപ്രകാശം എന്നിവ നിങ്ങളുടെ മുടിയിഴകളെയും ഒരുപോലെ ദോഷകരമായി ബാധിക്കും. അൾട്രാ വയലറ്റ് രശ്മികൾ മുടിയുടെ സ്വാഭാവിക പിഗ്മെന്റ് ഇല്ലാതാക്കുകയും നിങ്ങളുടെ മുടിക്ക് കറുപ്പ് നിറത്തിന് പകരം മങ്ങിയ തവിട്ടുനിറം നൽകുകയും ചെയ്യും.
പുറത്ത് പോകുമ്പോൾ സ്കാർഫോ ദുപ്പട്ടയോ ഉപയോഗിച്ച് മുടി മൂടുക. ഈർപ്പമുള്ളതോ മലിനമായതോ ആയ നഗരത്തിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, റോസ് വാട്ടർ, കറ്റാർവാഴ, ഏതാനും തുള്ളി ആർഗൺ ഓയിൽ എന്നിവ ഉപയോഗിച്ച് ഒരു ലളിതമായ പ്രൊട്ടക്റ്റീവ് ഹെയർ മിസ്റ്റ് ഉണ്ടാക്കുക. പുറത്ത് പോകുന്നതിന് മുമ്പ് ഇത് മുടിയിൽ അൽപ്പം സ്പ്രേ ചെയ്യുന്നത് മുടിക്ക് ഈർപ്പം നൽകുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.
നീണ്ട, കറുത്ത മുടി ഒറ്റ ദിവസംകൊണ്ട് ഉണ്ടാകുന്നതല്ല, അത് നിങ്ങൾ നിങ്ങളെ എത്ര നന്നായി പരിപാലിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. പതിവായി എണ്ണ തേക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, കഠിനമായ ചികിത്സകൾ ഒഴിവാക്കുക, ആവശ്യമുള്ളപ്പോൾ മുടി വെട്ടുക, മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക, ഇത്രയും മതി മുടിയെ സംരക്ഷിക്കാൻ.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications