Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിയില്ല, പൊട്ടില്ല, നന്നായി വളരുകയും ചെയ്യും; സ്പാ ചെയ്ത് പൈസ കളയേണ്ട, ഉപയോഗിക്കാം ഈ ഹെയർ മാസ്ക്

മുടിയുടെ ആരോഗ്യം നിലനിർത്തണോ? എങ്കിൽ കൃത്യമായ പരിചരണം ആവശ്യമാണ്. വെറുതെ എണ്ണയിട്ട് കുളിച്ചത് കൊണ്ട് മാത്രം മുടിയുടെ കരുത്ത് കൂടില്ല. മുടിക്ക് ഉള്ളിൽ നിന്നും ആരോഗ്യം ലഭിക്കാൻ നല്ല ഭക്ഷണത്തിനൊപ്പം പുറത്ത് നിന്ന് ആരോഗ്യം നൽകാൻ കഴിയുന്ന ഹെയർ മാസ്കുകളും മുടങ്ങാതെ ഉപയോഗിക്കാം. പാർലറുകളിൽ പോയി ആയിരങ്ങൾ മുടക്കി ചെയ്യുന്ന ഹെയർ മാസ്കുകളെ കുറിച്ചല്ല പറയുന്നത്. വീട്ടിൽ തന്നെ എളുപ്പം ചെയ്യാൻ സാധിക്കുന്ന മാസ്കുകളെ കുറിച്ച് അറിയാം

ചെമ്പരത്തി ഹെയർ മാസ്ക്-ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. മുടി വളരാൻ ആവശ്യമായ കെരാട്ടിൻ ഉത്പാദിപ്പിക്കാൻ ഇവ സഹായിക്കും.മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതോടൊപ്പം മുടി നരയ്ക്കുന്നത് തടയാനും ചെമ്പരത്തി മാസ്ക് സഹായിക്കും. ഇനി മാസ്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

hairnew-1

മൂന്നോ നാലോ ചെമ്പരത്തി ഇലയും ഒരു ചെമ്പരത്തി പൂവും നന്നായി അരച്ചെടുക്കാം. ഏകദേശം ഒരു കപ്പ് തൈര് ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിച്ച് തേച്ച് പിടിപ്പിക്കാം. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

കറിവേപ്പില ഹെയർ മാസ്ക്

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുടിയുടെ ആരോഗ്യവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല, കറിവേപ്പിലയിൽ പ്രോട്ടീനുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിൽ തടയുന്നു.കറിവേപ്പിലയിലും അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു.

മാസ്ക് തയ്യാറാക്കാനായി അൽപം കറിവേപ്പില നന്നായി അരച്ചെടുക്കാം. ഇതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം. യോജിപ്പിച്ച ശേഷം തലയോട്ടിയിൽ തേച്ച് വെയ്ക്കാം. 30 മിനിറ്റ് തേച്ച് വെച്ച് കഴുകിക്കളയാം.

പഴം ഹെയർ മാസ്ക്

ഇവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. വാഴപ്പഴം തലയോട്ടിയിൽ തേക്കുന്നത് തലയോട്ടി ഈർപ്പമുള്ളതാക്കുകയും അതുവഴി താരനെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. തയ്യാറാക്കാം ഇങ്ങനെ

ഒരു പഴം നന്നായി ഉടച്ചെടുക്കാം. ഇിലേക്ക് മുട്ട ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. തലയോട്ടിയിലും മുടിയുടെ അറ്റത്തും തേച്ച് വെയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ കഴുകിക്കളയാം തണുത്ത വെള്ളത്തിൽ തല കഴുകാൻ ശ്രദ്ധിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+