Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ശരിയായ രീതിയിൽ തന്നെയാണോ തലയിൽ എണ്ണ തേക്കുന്നത്? എങ്ങനെയാണ് എണ്ണ തേക്കേണ്ടത്?

മുടിയുടെ സംരക്ഷണത്തിൽ ലളിതമായ ചില കാര്യങ്ങൾ പോലും വലിയ മാറ്റങ്ങളുണ്ടാക്കും. അത്തരത്തിലൊന്നാണ് പതിവായ എണ്ണ തേപ്പ്. കേടുപാടുകൾ പരിഹരിക്കുന്നതു മുതൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത് വരെ, ആഴ്ചയിലൊരിക്കലുള്ള എണ്ണ തേപ്പ് നിങ്ങളുടെ മുടിയുടെ ഭാവം തന്നെ മാറ്റിയേക്കാം.

വെറുതെ എണ്ണ തേക്കുന്നതിനപ്പുറം, ഇത് മുടിക്ക് പോഷണം നൽകാനും വേരുകളെ ബലപ്പെടുത്താനും സഹായിക്കുന്നു. മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്ന ലളിതമായ ഏഴ് ഘട്ടങ്ങളുള്ള ദിനചര്യയെക്കുറിച്ച് അറിയാം.

ആദ്യ ഘട്ടം: മുടിയുടെ തരവും പ്രശ്നങ്ങളും മനസ്സിലാക്കുക

ഏതൊരു പരിചരണ ദിനചര്യയും തുടങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ മുടിയുടെ തരം, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വ്യക്തിക്കും വ്യത്യസ്തമായ മുടിയിഴകളാണ് ഉള്ളത്. ചിലർക്ക് അമിതമായ ചുരുളും വരണ്ട അറ്റങ്ങളും പ്രശ്നമാകുമ്പോൾ, മറ്റുചിലർക്ക് എണ്ണമയമുള്ള വേരുകളായിരിക്കും വെല്ലുവിളി. നിങ്ങളുടെ പ്രധാന പ്രശ്നം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള എണ്ണയും, തേക്കുന്ന രീതിയും തിരഞ്ഞെടുക്കുക. ആവശ്യത്തിനനുസരിച്ച് വിവിധ എണ്ണകൾ കൂട്ടിക്കലർത്താനും സാധിക്കും.

hair

രണ്ടാം ഘട്ടം: ശരിയായ എണ്ണ തിരഞ്ഞെടുക്കുക

മുടിയുടെ പരിചരണത്തിൽ ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഓരോ എണ്ണയ്ക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, വെളിച്ചെണ്ണ മുടിക്ക് ആഴത്തിലുള്ള പോഷണം നൽകുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബദാം എണ്ണ മുടിക്ക് മൃദുത്വവും തിളക്കവും നൽകുമ്പോൾ, കാസ്റ്റർ ഓയിൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ചെമ്പരത്തി എണ്ണ മുടിയുടെ ചുരുളും വരൾച്ചയും കുറയ്ക്കുന്നു. നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങളും താൽപ്പര്യങ്ങളും അനുസരിച്ച് ഈ എണ്ണകൾ കൂട്ടിച്ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

മൂന്നാം ഘട്ടം: എണ്ണ ചൂടാക്കി ഉപയോഗിക്കുക

എണ്ണ തേക്കുന്നതിന് മുമ്പ് അൽപം ചൂടാക്കുന്നത് നല്ലതാണ്. ചെറുചൂടുള്ള എണ്ണ തലയോട്ടിയിലും മുടിയിഴകളിലും എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ആഴത്തിലുള്ള പോഷണം നൽകുകയും ചെയ്യും. ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്ത് അതിൽ എണ്ണയുടെ പാത്രം വെച്ച് ചൂടാക്കാം. എന്നാൽ എണ്ണയ്ക്ക് അധികം ചൂടാകരുത്. ചെറുചൂടുള്ള എണ്ണ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും. ഇത് മുടിയുടെ സൗന്ദര്യത്തിനപ്പുറം മാനസിക സമ്മർദ്ദം കുറയ്ക്കുന്ന ഒരു പ്രക്രിയ കൂടിയാണ്.

നാലാം ഘട്ടം: എണ്ണ എല്ലായിടത്തും തേച്ചുപിടിപ്പിക്കുക

എണ്ണ എങ്ങനെ തേക്കുന്നു എന്നതും പ്രധാനമാണ്. എണ്ണ തലയോട്ടിയിൽ തുല്യമായി എത്താൻ മുടിയെ ചെറിയ ഭാഗങ്ങളായി തിരിക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക. എണ്ണ വേര് മുതൽ അറ്റം വരെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. മുടിയുടെ അറ്റങ്ങൾ സാധാരണയായി വരണ്ടതും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതുമായതിനാൽ അതും ശ്രദ്ധിക്കണം. മുടിയുടെ നീളത്തിൽ മുഴുവൻ എണ്ണ തേക്കുന്നത് അറ്റം പിളരുന്നത് തടയാനും മുടി മിനുസമുള്ളതും തിളക്കമുള്ളതുമാക്കാനും സഹായിക്കും.

അഞ്ചാം ഘട്ടം: എണ്ണ ആവശ്യമായ സമയം നിലനിർത്തുക

എണ്ണ തേച്ചതിന് ശേഷം അതിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകുക. കഴുകുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എണ്ണ മുടിയിൽ നിലനിർത്തുക. കൂടുതൽ ആഴത്തിലുള്ള പോഷണം വേണമെങ്കിൽ രാത്രി മുഴുവൻ വെക്കാവുന്നതാണ്. രാത്രിയിൽ എണ്ണ വെക്കുകയാണെങ്കിൽ മുടി ഒരു ടവലിലോ ഷവർ ക്യാപ്പിലോ പൊതിയാൻ ശ്രദ്ധിക്കുക. എണ്ണ കൂടുതൽ നേരം നിലനിർത്തുന്നത് പോഷകങ്ങൾ വേരുകളിലേക്ക് ആഴത്തിൽ എത്താനും വരൾച്ച പരിഹരിച്ച് തിളക്കം വീണ്ടെടുക്കാനും സഹായിക്കും.

ആറാം ഘട്ടം: മുടി ശരിയായി കഴുകുക

എണ്ണ തേച്ചതിന് ശേഷമുള്ള കഴുകൽ വളരെ പ്രധാനമാണ്. മുടിയുടെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കാതെ അധിക എണ്ണ നീക്കം ചെയ്യുന്ന സൗമ്യമായ, സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുക. ചിലപ്പോൾ രണ്ടുതവണ കഴുകേണ്ടി വന്നേക്കാം, അത് പ്രശ്നമല്ല. അതിനുശേഷം കണ്ടീഷണർ ഉപയോഗിക്കുക. അറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുടി മൃദലവും കുടുക്കുകളില്ലാത്തതുമാക്കി നിലനിർത്തുക. ചൂടുവെള്ളം ഒഴിവാക്കുക, കാരണം അത് മുടി കൂടുതൽ വരണ്ടതും മങ്ങിയതുമാക്കും.

ഏഴാം ഘട്ടം: ദിനചര്യയിൽ സ്ഥിരത പുലർത്തുക

മുടിയെണ്ണ തേക്കുന്ന കാര്യത്തിൽ സ്ഥിരത പാലിക്കേണ്ടത് അത്യാവശ്യമാണ്. വല്ലപ്പോഴും ചെയ്യുന്നത് ശാശ്വതമായ ഫലങ്ങൾ നൽകില്ല. ആഴ്ചയിലൊരിക്കൽ എണ്ണ തേച്ച് തുടങ്ങുക, പ്രത്യേകിച്ച് മലിനമായ നഗരത്തിൽ താമസിക്കുന്നവരോ തിരക്കുള്ള ജീവിതശൈലിയുള്ളവരോ ആണെങ്കിൽ ക്രമേണ ആഴ്ചയിൽ രണ്ടുതവണയായി ഇത് വർദ്ധിപ്പിക്കുക. ഇത് ഒരു ജോലിയായി കാണാതെ, സ്വയം പരിചരിക്കുന്ന ഒരു ദിനചര്യയായി കണക്കാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+