Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാംപൂവും പ്രോട്ടീനും വേണം, മുടിക്കൊഴിച്ചിനെ പേടിക്കേണ്ട, ഇത് മാത്രം ചെയ്താല്‍ മതി, ഗുണങ്ങള്‍ ഇങ്ങനെ

മുടിക്കൊഴിച്ചില്‍ ഇപ്പോള്‍ യുവതലമുറയുടെ ശത്രുവാണ്. ചെറുപ്പത്തിലേ മുടി കൊഴിയുന്നത് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നതുമാണ്. നമ്മുടെ മുടി വല്ലാതെ കൊഴിയുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷന്‍. പക്ഷേ ചിലത് നമുക്ക് തന്നെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. പക്ഷേ അത് എളുപ്പമുള്ള കാര്യമല്ല.

നമ്മുടെ തലയോട്ടിയോട് ചേര്‍ന്നുള്ള ചര്‍മം, അതായത് ശിരോചര്‍മം വിയര്‍ക്കുന്നത് താരന് കാരണമാകാറുണ്ട്. നമ്മള്‍ അടിമുടി മാറുകയാണ് ഇതിനെ നേരിടാനുള്ള ആദ്യ മാര്‍ഗം. ഭക്ഷണത്തിലും, ഉപയോഗിക്കുന്ന ഷാംപൂവിലുമെല്ലാം ഇത്തരം മാറ്റങ്ങള്‍ കാണണം. അത് എന്തൊക്കെയാണെന്ന് നോക്കാം.

hair-loss-tips-2023

ഡയറ്റ് ബാലന്‍സ് ചെയ്യുക

മുടിക്കൊഴിച്ചിലിനെ നേരിടാന്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഡയറ്റിനെ ബാലന്‍സ് ചെയ്യുകയാണ്. ധാരാളം വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇവയെല്ലാം മുടിയെ വളരാനും, ബലിഷ്ഠമായി നിലനിര്‍ത്താനും സഹായിക്കും.

ഹെയര്‍സ്‌റ്റൈലിലും ശ്രദ്ധിക്കണം

നമ്മുടെ ഹെയര്‍സ്‌റ്റൈലിലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വളരെ ഇറുങ്ങിയ തരത്തില്‍ മുടി ചീകി വെക്കരുത്. അത് വലിക്കുമ്പോള്‍ വേഗത്തില്‍ മുടി കൊഴിഞ്ഞുപോകാന്‍ ഇടയാക്കും. ടൈറ്റായിപോണിടെയിലുകള്‍ കെട്ടാതിരിക്കാനും ശ്രദ്ധിക്കുക. ഇതെല്ലാം മുടിയുടെ ലഘുപേശികളെ ദുര്‍ബലമാക്കുന്ന കാര്യമാണ്.

മൃദുവായ ഷാംപൂ ഉപയോഗിക്കുക

മുടിയില്‍ വളരെ കടുപ്പമേറിയ ഷാംപൂ ഒരിക്കലും ഉപയോഗിക്കരുത്. വളരെ മൃദുവായതും, സള്‍ഫേറ്റ് മുക്തവുമായ ഷാംപൂ ഉപയോഗിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ മുടിക്ക് അനുയോജ്യമായതാണെന്നും ഉറപ്പിക്കുക. സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നതും അവസാനിപ്പിക്കുക. അത് നിങ്ങളുടെ മുടിയിലെ സ്വാഭാവികയമായ എണ്ണയെ ഇല്ലാതാക്കും. അതുപോലെ നല്ലൊരു കണ്ടീഷ്ണര്‍ ഉപയോഗിക്കുക. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നതും ഇല്ലാതാക്കും.

മുടി അധികം ചൂടാക്കേണ്ട

കുളിച്ച് കഴിഞ്ഞാല്‍ ഒക്കെ നമ്മള്‍ മുടിയെ ഡ്രൈയര്‍ ഉപയോഗിച്ച് ചൂടുപിടിപ്പിക്കാറുണ്ട്. ഇത് പരിമിതപ്പെടുത്തുക. സ്‌ട്രെയിറ്റനിംഗെല്ലാം ഇത്തരത്തില്‍ ഹീറ്റിംഗിലൂടെയാണ് സാധ്യമാകുക. ഇത് മുടിയെ ദുര്‍ബലമാക്കും.

ശിരോചര്‍മത്തില്‍ മസാജ്

ശിരോചര്‍മത്തില്‍ ഇടയ്ക്കിടെ മസാജ് ചെയ്യാന്‍ ശ്രമിക്കുക. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മുടി വളരാനും അത് സഹായിക്കും. മുടി കഴുകുമ്പോള്‍ സോഫ്റ്റായിട്ടുള്ള ടവല്‍ ഉപയോഗിക്കാനും ശ്രമിക്കുക. കട്ടിയേറിയ ടവല്‍ മുടിയെ ദുര്‍ബലമാക്കും.

ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കണം

മുടിയില്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ നടത്തുന്നത് നിര്‍ത്തണം. കടുപ്പമേറിയ കെമിക്കലുകള്‍ നിര്‍ത്താം. പ്രത്യേകിച്ച് ഡൈ അടക്കമുള്ളവ കെമിക്കലുകള്‍ അടങ്ങിയതാണ്. ഇവ മുടിയെ ദുര്‍ബലമാക്കും. അതുപോലെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാതെ നോക്കണം.

ഒരു തൊപ്പി ധരിക്കുന്നത് വളരെ നല്ലതാണ്. അതിലൂടെ മുടി സംരക്ഷിക്കാനാവുക. നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന സ്‌ട്രെസ്സുകളും മുടിക്കൊഴിച്ചിലിനെ സഹായിക്കും. അതില്ലാതാക്കാന്‍ ശ്രമിക്കുക. എങ്കില്‍ മുടി വളരുന്നതും നിങ്ങള്‍ക്ക് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+