Get Updates
Get notified of breaking news, exclusive insights, and must-see stories!

താരന്‍ പമ്പ കടക്കും, മുടി മുട്ടറ്റം വളരും; മൈലാഞ്ചി കൊണ്ടുള്ള ഈ സൂത്രമറിയാമോ?

മൈലാഞ്ചി കേശസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് അറിയാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ പലര്‍ക്കും ഏതൊക്കെ തരത്തിലാണ് മൈലഞ്ചി മുടിയിഴകള്‍ക്ക് ഗുണപരമാകുന്നത് അറിയില്ല എന്നതാണ് സത്യം. നൂറ്റാണ്ടുകളായി ഹെയര്‍ കളറിംഗും കണ്ടീഷനിംഗും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി മൈലാഞ്ചി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഹെന്ന മുടിക്ക് സ്വാഭാവികവും ഊര്‍ജ്ജസ്വലവുമായ ചുവപ്പ്-ഓറഞ്ച് നിറം പ്രദാനം ചെയ്യുന്നു.

സിന്തറ്റിക് ഹെയര്‍ ഡൈകള്‍ക്ക് സുരക്ഷിതവും കെമിക്കല്‍ രഹിതവുമായ ബദലായി ഇത് ഉപയോഗിക്കാം. ഹെന്നയ്ക്ക് പ്രകൃതിദത്തമായ കണ്ടീഷനിംഗ് ഗുണങ്ങളുള്ളതിനാല്‍ തന്നെ അത് മുടിയെ മൃദുവും മിനുസമുള്ളതുമാക്കുന്നു. ഇത് ഈര്‍പ്പം നിലനിറുത്താന്‍ സഹായിക്കുന്നു. ഇത് മുടിയില്‍ ജലാംശം നിലനിര്‍ത്തി ചുളിവുകള്‍ കുറയ്ക്കുന്നു. ഭൂരിഭാഗം പേരും ഈ രണ്ട് ആവശ്യങ്ങള്‍ക്കാണ് മൈലാഞ്ചി തലയില്‍ പുരട്ടുന്നതും.

HAIR

എന്നാല്‍ ഇത് കൂടാതെ വേറെയും നിരവധി ഗുണങ്ങളാണ് മൈലാഞ്ചിയില്‍ ഉള്ളത് എന്ന് നിങ്ങള്‍ക്ക് അറിയാമോ. മുടിയെ ശക്തിപ്പെടുത്താന്‍ മൈലാഞ്ചിക്ക് സാധിക്കും. ഇത് മുടി പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത കുറക്കുന്നു. അതിനാല്‍ തന്നെ മൊത്തത്തില്‍ ആരോഗ്യമുള്ള മുടി വളരാന്‍ കാരണമാകും. മൈലാഞ്ചിയിലെ ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരന്‍ അകറ്റാനും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

മൈലാഞ്ചി തണുപ്പ് പ്രദാനം ചെയ്യും സാധിക്കും. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മൈലാഞ്ചിയുടെ കോട്ടിംഗ് ഇഫക്റ്റ് മുടിയുടെ ഇഴകള്‍ക്ക് കനം കൂട്ടും. സെന്‍സിറ്റീവ് തലയോട്ടികളോ പരമ്പരാഗത ഹെയര്‍ ഡൈകളോട് അലര്‍ജിയോ ഉള്ള വ്യക്തികള്‍ക്ക് മൈലാഞ്ചി ഉത്തമമാണ്. പരമ്പരാഗത ഹെയര്‍ ഡൈകളില്‍ കാണപ്പെടുന്ന സിന്തറ്റിക് രാസവസ്തുക്കള്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൈലാഞ്ചിയാണ് മികച്ച ബദല്‍.

അതേസമയം മൈലാഞ്ചി ചെയ്യുന്നതിന് മുമ്പ് മുടി എണ്ണരഹിതമാണെന്ന് ഉറപ്പാക്കണം. എണ്ണമയമുള്ള മുടിയില്‍ മൈലാഞ്ചിയിടുന്നത് വിപരീത ഫലങ്ങള്‍ നല്‍കിയേക്കും. എള്ളെണ്ണയും മൈലാഞ്ചി പൊടിയും ചേര്‍ത്ത മിശ്രിതം ചൂടാക്കി തണുപ്പിച്ച ശേഷം ആഴ്ചയില്‍ മൂന്ന് തവണ തേക്കുന്നത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. മുടി കൊഴിച്ചിലിന് കടുകെണ്ണയില്‍ മൈലാഞ്ചി ഇലകളോ പൊടിയോ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം നല്ലതാണ്.

ഈ എണ്ണ ഉപയോഗിച്ച് തലയോട്ടിയിലും തലമുടിയിലും ആഴ്ചയില്‍ രണ്ടുതവണ വീതം മസാജ് ചെയ്താല്‍ മുടി കൊഴിച്ചിലിന് ശമനമുണ്ടാകും. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തി വെച്ച ഉലുവ മിക്‌സിയില്‍ അരച്ചെടുത്തുണ്ടാക്കുന്ന പേസ്റ്റും .മൈലാഞ്ചി പൊടിയും കടുകെണ്ണയില്‍ ചാലിച്ച് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ചാല്‍ താരന് പോയികിട്ടും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+