മുടി വളരാൻ മറ്റൊന്നും വേണ്ട, ഉരുളക്കിഴങ്ങ് മാത്രം മതി, എങ്ങനെയെന്നല്ലേ? അറിയാം
മനോഹരവും നീളമുള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ ജനിതകപരമായ കാരണങ്ങൾ, മോശം ജീവിതശൈലി, മലിനീകരണം, ശുദ്ധമല്ലാത്ത വെള്ളം തുടങ്ങിയ നിരവധി ഘടകങ്ങൾ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. മുടി സംരക്ഷണ ഉൽപ്പന്നങ്ങൾക്കായി പണം ചിലവഴിച്ചിട്ടും ഫലം ലഭിക്കാതെ വരുമ്പോൾ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു വീട്ടുവൈദ്യമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അടുക്കളയിലുള്ള ഉരുളക്കിഴങ്ങ് ഉപയോഗിച്ച് മുടിക്ക് തിളക്കവും ആരോഗ്യവും നൽകാമെന്ന് എത്ര പേർക്ക് അറിയാം.
മുടി വളർച്ചയ്ക്കായി ഉരുളക്കിഴങ്ങ് നീര് എങ്ങനെ ഉപയോഗിക്കാം? ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക എന്നതാണ് ഏറ്റവും പ്രധാനം. ഉരുളക്കിഴങ്ങ് നീര് നേരിട്ട് തലയോട്ടിയിൽ പുരട്ടി 15 മിനിറ്റെങ്കിലും വിരൽത്തുമ്പ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യും. ശേഷം നല്ല വെള്ളത്തിൽ കഴുകിക്കളയുക. മികച്ച ഫലങ്ങൾക്കായി ഇത് മാസത്തിൽ മൂന്ന് തവണ ഉപയോഗിക്കുക.

ഉരുളക്കിഴങ്ങ് നീര് തയ്യാറാക്കുന്ന വിധം: ആദ്യം ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്യുക. പിന്നീട് ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് എടുത്ത് നീര് പിഴിഞ്ഞെടുക്കുക. ഈ നീര് ഉടനടി ഉപയോഗിക്കണം. മറ്റൊരു രീതി, ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി മുറിച്ച് ജ്യൂസറിൽ അടിച്ചെടുക്കുക. അതിനുശേഷം ഒരു മസ്ലിൻ തുണി ഉപയോഗിച്ച് നീര് അരിച്ചെടുത്ത് മുടിയിലും തലയോട്ടിയിലും പുരട്ടാവുന്നതാണ്.
മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ് നീര്. അവശ്യ വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഇത് ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുകയും കൊളാജനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിലും മറ്റ് സംയോജക ടിഷ്യൂകളിലും കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. കൊളാജൻ്റെ അളവ് കൂടുന്നത് മുടി വളർച്ചയെ സഹായിക്കും. ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ചുള്ള മസാജ് കോശങ്ങളെ ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഉരുളക്കിഴങ്ങ് നീരിലുള്ള ഉയർന്ന അളവിലുള്ള അന്നജം തലയോട്ടിയിലെ അധിക എണ്ണമയം വലിച്ചെടുക്കുകയും, മുടിയിഴകൾക്ക് ശ്വാസം നൽകുകയും, വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മുടിയിലെ വരൾച്ച തടയുകയും മുടി കൊഴിച്ചിൽ, മുടി പൊട്ടൽ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണെങ്കിൽ ഉരുളക്കിഴങ്ങ് നീരിനൊപ്പം ചെറുനാരങ്ങാനീരും ചേർത്ത് ഉപയോഗിക്കാം. ഈ മിശ്രിതം ഓക്സിജനുമായി ചേർന്ന് ദുർബലമായ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.












Click it and Unblock the Notifications