Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി മുട്ടറ്റം വളരും, ഈ നാല് വിത്തുകൾ സ്ഥിരം കഴിച്ചാൽ മുട കൊഴിച്ചൽ പ്രശ്നവും പരിഹരിക്കാം

ആരോഗ്യമുള്ള മുടിയാണ് ആഗ്രഹിക്കുന്നതെങ്കിൽ മുടിയ്ക്ക് അകത്തും പുറത്തും കൃത്യമായ പരിചരണം ഉറപ്പാക്കണം. അകത്തെന്ന് വെച്ചാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് സാരം. ഇന്ന് മുടി വളരാൻ സഹായിക്കുന്ന ചില വിത്തുകളെ കുറിച്ചാണ് പറയുന്നത്. വായിക്കാം

ഫ്ലാക്സ് സീഡ്

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഇവ തലയോട്ടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഈ വിത്തുകളിൽ ലിഗ്നാനുകളും അടങ്ങിയിട്ടുണ്ട്, അവയ്ക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഡയറ്റിൽ ഫ്ളാക്സ് സീഡുകൾ ഉൾപ്പെടുത്തുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യും. വിറ്റാമിൻ ഇ യും ഇവയിൽ ധാരാളമുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള രോമകൂപങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് മുടിക്ക് തിളക്കവും കരുത്തും നൽകും.

hair2-1

മത്തങ്ങ വിത്തുകൾ

വിറ്റാമിൻ എ, ബി, ഇ എന്നിവയാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്യുന്നു. ഇവയിൽ സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുടിയുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഉലുവ

പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും അടങ്ങിയ ഉലുവ രോമകൂപങ്ങളെ ശക്തിപ്പെടുത്തും, അതോടൊപ്പം വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മുടികൊഴിച്ചിൽ ചെറുക്കാനും ഇവയ്ക്ക് കഴിയും. ഉലുവയിൽ അടങ്ങിയിരിക്കുന്ന ലെസിത്തിൻ മുടിക്ക് ജലാംശം നൽകുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് താരൻ, തലയോട്ടിയിലെ പ്രകോപനം എന്നിവ കുറയ്ക്കാൻ സഹായിക്കാനും ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഉലുവ ഉപയോഗിക്കുന്നതിൻ്റെ മറ്റൊരു ഗുണം മുടിയെ സ്വാഭാവികമായി കണ്ടീഷൻ ചെയ്യാനുള്ള കഴിവാണ്. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കി നേരിട്ട് തലയോട്ടിയിൽ പുരട്ടാം. ഈ പേസ്റ്റ് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു, ഇത് മുടിക്ക് മൃദുവും തിളക്കവും നൽകുന്നു.

എള്ള്

എള്ളിൽ വിറ്റാമിനുകൾ ഇ, ബി, കാൽസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും വേരുകളിൽ നിന്ന് മുടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.എള്ളെണ്ണ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട രക്തചംക്രമണം അർത്ഥമാക്കുന്നത് കൂടുതൽ ഓക്സിജനും പോഷകങ്ങളും രോമകൂപങ്ങളിൽ എത്തുകയും വളർച്ചയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് കൂടയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+