മുടികൊഴിച്ചൽ കൊണ്ട് സമാധാനം പോയോ?, ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ, സ്വിച്ചിട്ട പോലെ പ്രശ്നം പരിഹരിക്കാം
കൊച്ചി: മിക്കവാറും ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. എന്നാൽ മഴക്കാലമായാൽ സാധാരണ മുടികൊഴിച്ചലിനേക്കാൾ പ്രശ്നം രൂക്ഷമായിരിക്കും. മുടികൊഴിച്ചൽ മാത്രമല്ല,തലയോട്ടി ചൊറിയുന്നത്, താരൻ എന്ന് വേണ്ട എല്ലാ മുടി പ്രശ്നങ്ങളും ഒരുമിച്ച് വന്ന് നമ്മുടെ സമാധാനം തന്നെ ഇല്ലാതാക്കും. അന്തരീക്ഷത്തിലെ ഈർപ്പം തന്നെയാണ് മഴക്കാലത്തെ ധാന വില്ലൻ. ഈർപ്പം കെട്ടി നിൽക്കുന്നത് ഫംഗസ് ബാധയ്ക്കും താരൻ കൂടാനുമെല്ലാം കാരണമാകും. അതുവഴി മുടി കൊഴിച്ചൽ ഇരട്ടിയാകുകയും ചെയ്യും.
ഇതുകൊണ്ടൊക്കെ കൂടിയാണ് പറയുന്നത് മഴക്കാലത്ത് നമ്മുടെ ശരീരത്തിന് കൊടുക്കുന്ന ശ്രദ്ധ പോലെ തന്നെ മുടിക്കും പ്രത്യേക ശ്രദ്ധയും പരിചണവും നൽകേണ്ടതുണ്ടെന്ന്. അതിനൊപ്പം കഴിക്കുന്ന ഭക്ഷണകാര്യത്തിൽ കൂടി അൽപം ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാം. അത്തരത്തിലുള്ള ഭക്ഷണങ്ങൾ അറിയാം

- ചീര-ചീര ജ്യൂസായോ അല്ലാതെയോ ഒക്കെ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചീരയിൽ ധാരാളം ഇരുമ്പ്, വിറ്റാമിൻ എ, സി , ഒമേഗ 3 ഫാറ്റി ആസിഡ് , മഗ്നേഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിക്ക് കരുത്ത് പകരുന്നു.
- പരിപ്പ്- അയ്യേ പരിപ്പോ എന്ന് അറിയാതെ പോലും ചിന്തിക്കല്ലേ, നഷ്ടം നിങ്ങളുടെ മുടിക്കായിരിക്കും. കാരണം പരിപ്പും ധാന്യങ്ങളും മുടി വളർച്ച വേഗത്തിലാക്കുന്നു. മാത്രമല്ല ഇവയിൽ പോഷകങ്ങളും അയൺ, സിങ്ക്, ബയോട്ടിൻ കൂടാതെ വിറ്റാമിൻ ബി, സി എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രധാനമാണ്.
- വാൾനട്ട്- തലച്ചോറിന് ഏറ്റവും നല്ലതാണ് വാൾനട്ടുകൾ എന്നാണ് പറയപ്പെടുന്നത്. എന്നാൽ മുടിക്കും വാൾനട്ട് കൊണ്ടുള്ള പ്രയോജനങ്ങൾ ചെറുതല്ല. വാൽനട്ടിൽ ബയോട്ടിൻ, ബി വിറ്റാമിനുകൾ (ബി 1, ബി 6, ബി 9), വിറ്റാമിൻ ഇ, ധാരാളം പ്രോട്ടീനുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയെ പരിപോഷിപ്പിക്കുകയും മുടിക്ക് കരുത്ത് പകരുകയും ചെയ്യുന്നു.
- തൈര്- തൈരിൽ വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നു. തൈര് കഴിക്കുന്നതിനോടൊപ്പം തന്നെ മുട്ട, തേൻ അല്ലെങ്കിൽ നാരങ്ങ എന്നിവ ചേർത്ത് മുടിയിൽ പുരട്ടുന്നതും ഉത്തമമാണ് .
- ഓട്സ്-ഓട്സിന്റെ ഗുണങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. ശരീരത്തിന്റെ ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ് ഓട്സ്. മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഫൈബർ, സിങ്ക്, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ ഓട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
- സ്ട്രോബറീസ്-സ്ട്രോബെറിയിൽ ഉയർന്ന അളവിൽ സിലിക്ക അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ കരുത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു.
- മധുരക്കിഴങ്ങ്-മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ വരണ്ട മുടി ഇല്ലാതാക്കുകയും തലയോട്ടിയിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications