Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി പിടിച്ചാൽ കിട്ടാത്തത് പോലെ വളരും, ധൈര്യമായി ഈ ഹെയർ മാസ്ക് ഉപയോഗിച്ചോളൂ

നല്ല നീളമുള്ള കറുത്ത മിനുസമാർന്ന മുടി ഇഷ്ടപ്പെടാത്തവരായി ആരാണുള്ളതല്ലേ. എന്നാൽ ഇതൊന്നും അത്ര എളുപ്പമല്ല. ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം തന്നെ മുടിക്ക് കൃത്യമായ പരിചരണവും ഉറപ്പാക്കിയാൽ മാത്രമല്ല നല്ല കട്ടിയുള്ള മുടിയൊക്കെ ലഭിക്കുകയുള്ളൂ.

മുടി വളരാനും മിനുസമാകാനുമൊക്കെ പല വിധ ഉത്പന്നങ്ങളും വിപണിയിൽ ഇന്ന് സുലഭമാണ്. എന്നാൽ ഇവയൊക്കെ ഉപയോഗിച്ചാൽ എത്രത്തോളം ഫലപ്രദമാണെന്ന കാര്യം സംശയമാണ്. ചിലതാണെങ്കിൽ വിപരീത ഫലത്തിനും കാരണമാകും. മുടിയിൽ പ്രയോഗിക്കാനാണെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെയർ മാസ്കുകളാണ് ഉത്തമം. അങ്ങനെയെങ്കിൽ മുടിക്ക് തൈര് കൊണ്ടുള്ള ഹെയർ മാസ്കുകൾ ഉപയോഗിച്ചാലോ? മാസ്കിന്റെ ഗുണങ്ങളും മാസ്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വിശദമായി അറിയാം

hair2

തൈരിൽ അസിഡിറ്റി ഉണ്ട്. മാത്രമല്ല പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങളാലും സമ്പുഷ്ടമാണ് തൈര്. മുടിയിൽ തൈര് ഉപയോഗിക്കുന്നത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടി കെട്ട് പിണഞ്ഞ് കെട്ടികിടക്കുന്നത് തടയുകയും അതോടൊപ്പം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

തൈര് ഒരു സ്വാഭാവിക കണ്ടീഷ്ണർ കൂടിയാണ്. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്നു. തലയോട്ടി മിനുസമുള്ളതാക്കാനും അതുവഴി താരനെ തുരത്താനും തൈര് ധൈര്യമായി ഉപയോഗിക്കാം. മുടികൊഴിച്ചിൽ കുറയ്ക്കാനും രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തൈര് ഉത്തമമാണ്. ഇനി എങ്ങനെയാണ് തൈര് മാസ്ക് തയ്യാറാക്കുന്നതെന്ന് നോക്കാം

താരനെ തുരത്താനാണെങ്കിൽ തൈരും മുട്ടയും ചേർന്ന് തയ്യാറാക്കുന്ന ഹെയർ മാസ്ക് ഉപയോഗിക്കാം. ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണ ഈ മാസ്ക് ഉപയോഗിക്കാം. ഹെയർ സ്പാ കഴിഞ്ഞത് പോലെ മുടിയെ തോന്നിക്കാൻ ഈ സമാസ്ക് സഹായിക്കും. മുട്ട പ്രശ്നമുള്ളവർക്ക് തൈരിൽ അൽപം ചെറുനാരങ്ങ നീര് ചേർത്ത് ഉപയോഗിക്കാം. ഇനി തൈര് നേരിട്ട് തലയിൽ തേച്ചാലും ഉത്തമമാണ്.

തൈരും തേനും യോജിപ്പിച്ചെടുത്ത് മാസ്ക് തയ്യാറാക്കാം. ഇതിനായി അരക്കപ്പ് തൈര്, രണ്ട് ടേബിൾ സ്പൂൺ തേൻ എന്നിവയാണ് ആവശ്യം. യോജിപ്പിച്ചെടുത്ത് 30 മിനിറ്റോളം തലയിൽ തേച്ച് കഴുകിക്കളയാം.

തൈരും വെളിച്ചെണ്ണയും ചേർത്ത മാസ്ക്-കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും മുടിക്ക് വളരെ ഉത്തമമാണ് ഈ മാസ്ക്. തയ്യാറാക്കാനായി അപക്കപ്പ് തൈര്, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

തൈര്-കറ്റാർവാഴ മാസ്ക്-അരക്കപ്പ് തൈര്, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് നന്നായി തലയിൽ തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

ചിലർക്ക് മുകളിൽ പറഞ്ഞ ചേരുവകൾ അലർജി ഉണ്ടാകാം. അതുകൊണ്ട് തന്നെ ഓരോരുത്തരുടേയും മുടിയ്ക്ക് അനുസരിച്ച് മാസ്കുകൾ തിരഞ്ഞെടുക്കാം. അതേസമയം മുടി പ്രശ്നങ്ങൾ നിങ്ങളെ തീവ്രമായി അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മറക്കരുത് കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+