Get Updates
Get notified of breaking news, exclusive insights, and must-see stories!

നീളമുള്ള മുടി വേണോ? മുടി വളരാൻ ചെയ്യേണ്ടത് ഇത്രമാത്രം..വീട്ടിൽ തന്നെ തയ്യാറാക്കാം ഈ മാസ്ക്

മുടിയ്ക്ക് ഏറ്റവും ഗുണപ്രദമായ വിത്തുകളിൽ ഒന്നാണ് ഫ്ലാക് സീഡ് (ചണ വിത്ത്). മുടിയുടെ കരുത്തും ആരോഗ്യവും നിലനിർത്താൻ അത്യാവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നൻസ്, ഫൈബർ എന്നിവ ഫ്ലാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്.
ചണവിത്ത് എണ്ണയിൽ വിറ്റാമിൻ ഇ, ബി എന്നിവ ഉള്ളതിനാൽ മുടി കൊഴിച്ചലിനും പരിഹാരമാണ് ഇവ. എണ്ണ പതിവായി തേക്കുന്നത് മുടിക്ക് തിളക്കം കൂട്ടാനും സഹായിക്കും.

ഫ്ളാക്സ് സീഡിൻ്റെ പ്രധാന ഗുണങ്ങളിലൊന്ന് താരനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ലിഗ്നാനുകഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു. ഫ്ളാക്സ് സീഡ് ഓയിൽ പതിവായി ഉപയോഗിക്കുന്നത് അകാല നരയെ തടയുകയും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

haircare

ചണ വിത്ത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഹെയർ മാസ്കുകൾ പരിചയപ്പെടാം

ഫ്ലാക്സ് സീഡ് മാസ്ക്

ഒരു പാത്രത്തിൽ അൽപം ഫ്ലാക്സ് സീഡ് ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. മിശ്രിതം കട്ടിയാകുന്നതുവരെ വേവിക്കുക, ജെൽ പോലെയുള്ള സ്ഥിരത വരുമ്പോൾ തീ ഓഫ് ചെയ്യാം. നന്നായി തണുപ്പിച്ചതിന് ശേഷം തലയിൽ പുരട്ടാം

ഫ്ളാക്സ് സീഡും തേനും

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, തേൻ, ഫ്ളാക്സ് സീഡ് ജെൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം എണ്ണമയമുള്ള മുടിയാണെങ്കിൽ, നനഞ്ഞ മുടിയിൽ മിശ്രിതം തുല്യമായി പുരട്ടുക. മുടിയുടെ അറ്റത്ത് പുരട്ടുന്നതാണ് നല്ലത്, തലയോട്ടിൽ തേക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഫ്ളാക്സ് സീഡും തൈരും

ഒരു പാത്രത്തിൽ കുറച്ച് തൈര്, ഒലിവ് ഓയിൽ, ഫ്ളാക്സ് സീഡ് ജെൽ എന്നിവ യോജിപ്പിച്ച് നന്നായി ഇളക്കിയെടുക്കാം. മാസ്ക് മുടിയിഴകളിൽ നന്നായി പുരട്ടിക്കൊടുക്കാം. 20 മുതൽ 30 മിനിറ്റ് വരെ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ നന്നായി കഴുകിക്കളയാം

ഫ്ളാക്സ് സീഡും കറ്റാർ വാഴയും

ഒരു പാത്രത്തിൽ, ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് ജെൽ, കറ്റാർ വാഴ ജെൽ, അർഗൻ ഓയിൽ എന്നിവ യോജിപ്പിച്ചെടുക്കാം. മുടി മുഴുവനായും ഇവ തേച്ച് പിടിപ്പിക്കാം . 30 മിനിറ്റിനു ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+