Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി വളരാൻ പഠിച്ച പണി പതിനെട്ടും പയറ്റി മടുത്തോ; ഈ എണ്ണയെന്ന് പ്രയോഗിച്ചേ

ആരോഗ്യകരമായ മുടി എല്ലാവരുടേയും ആഗ്രഹമാണ്. അതിന് ഇത്തിരി നീളവും കട്ടിയും ഉണ്ടായാൽ കൂടുതൽ സന്തോഷിക്കുന്നവരും ഉണ്ട്. എന്ന് വെച്ച് ഇതൊക്കെ എളുപ്പം ലഭിക്കുമോ? തീർച്ചയായും ഇല്ല. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, പരിചരണം ഇതെല്ലാം മുടിയുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. പരിചരണം എന്ന് പറയുമ്പോൾ മുടിയുടെ ആവശ്യം അറിഞ്ഞ് പരിചരിക്കണം. നല്ല തിളക്കമുള്ള, ബലമുള്ള മുടിയാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഉലുവ ഓയിൽ തിരഞ്ഞെടുക്കാം.

ഉലുവ എണ്ണയിൽ പ്രോട്ടീൻ, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് തുടങ്ങി മുടിയുടെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമായ ഘടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ വേരുകളിൽ നിന്ന് തന്നെ ശക്തിപ്പെടുത്തി മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ തലയോട്ടിക്ക് ആഴത്തിൽ ഈർപ്പം പകരുകയും വരണ്ടുപോകൽ, താരൻ തുടങ്ങിയ പ്രശ്നങ്ങളും ശമിപ്പിക്കം. ഉയർന്ന അളവിൽ ലെസിത്തിൻ അടങ്ങിയിരിക്കുന്നതിനാൽ മുടികൊഴിച്ചിൽ തടയാനും സഹായിക്കും. മറ്റ് ആരോഗ്യഗുണങ്ങൾ നോക്കാം

fenugreek1

താരനെ തുരത്തും

വിറ്റാമിൻ എ, സി, കെ, പ്രോട്ടീനുകൾ, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉലുവ എണ്ണ.ഈ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന്. ഉലുവ എണ്ണയുടെ ആന്റി ഫംഗൽ ഗുണങ്ങൾ താരനെ എളുപ്പത്തിൽ തുരത്താൻ സഹായിക്കും. മാത്രമല്ല പതിവായി ഉപയോഗിക്കുന്നത് അടരുകൾ കുറക്കാനും ഉത്തമമാണ്.

തലയോട്ടി ആരോഗ്യകരമായ നിലനിർത്താൻ

തലയോട്ടിയെ പോഷിപ്പിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഉലുവ എണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, പ്രകോപനം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും

ഉലുവ എണ്ണയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും മുടിയെ വേരുകളിൽ നിന്ന് തന്നെ ശക്തിപ്പെടുത്തി മുടി വളർച്ച വേഗത്തിലാക്കുന്നു. തലയോട്ടിയിൽ ജലാംശം നിലനിർത്താനും താരനെ കുറയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ഇമോലിയൻ്റായ ലെസിത്തിലും ഇവയിൽ ഉണ്ട്. ഇത് മുടിയുടെ ഘടനയും കട്ടിയും മെച്ചപ്പെടുത്താൻ സഹായിക്കും.

പേനിനേയും ഇല്ലാതാക്കുന്നു

ഉലുവയ്ക്ക് ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഇതിനെ പേനിനെ തുരത്താൻ സഹായിക്കും. എണ്ണയിലെ സ്വാഭാവിക സംയുക്തങ്ങൾ പേൻ കടിച്ചത് മൂലമുണഅടാകുന്ന ചൊറിച്ചൽ അടക്കമുള്ള പ്രശ്നങ്ങളേയും ശമിപ്പിക്കും. ഉലുവ എണ്ണയിൽ മ്യൂസിലാജിനസ് നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+