മുടി കൊഴിച്ചിൽ നിൽക്കുമെന്ന് മാത്രമല്ല മുടി തഴച്ച് വളരുകയും ചെയ്യും; സൂര്യകാന്തി വിത്ത് ഇങ്ങനെ ഉപയോഗിക്കൂ
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭിക്കും. എന്നാൽ പാർശ്വഫലങ്ങൾ ഇല്ലാതെ, കെമിക്കലുകൾ ഇല്ലാത്തത ഉത്പന്നങ്ങൾ ലഭിക്കുക പ്രയാസമായിരിക്കും. അതിനാൽ പ്രകൃതിദത്തമായ മാർഗങ്ങളാണ് എപ്പോഴും മുടിക്ക് നല്ലത്. അത്തരത്തിലുള്ള ഒന്നാണ് സൂര്യകാന്തി വിത്ത്. മുടിക്ക് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമാണ് ഇവ. ഗുണങ്ങളും എങ്ങനെ ഇവ ഉപയോഗിക്കണമെന്നും നോക്കാം
മുടി വളരാൻ സഹായിക്കും
വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് സൂര്യകാന്തി വിത്ത്. ഈ ആന്റി ഓക്സിഡന്റ് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. അതായത് രോമകൂപങ്ങളിലേക്ക് ആവശ്യത്തിന് പോഷകങ്ങളും ഓക്സിജനുമെല്ലാം എത്താൻ സഹായിക്കുമെന്ന്. അതുവഴി മുടി തഴച്ചുവളരുകയും ചെയ്യും.

മുടികൊഴിച്ചിൽ തടയും
മുടികൊഴിച്ചിലിന് എത്രയും പെട്ടെന്നൊരു പരിഹാരമാണ് തേടുന്നതെങ്കിൽ സൂര്യകാന്തി വിത്ത് ശീലമാക്കിക്കോളൂ. മുടികൊഴിച്ചിൽ തടയാൻ ആവശ്യമായ സിങ്ക് ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രോമകൂപങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സിങ്ക് അത്യുത്തമമാണ്.
മുടിയിഴകൾക്ക് തിളക്കം നൽകുന്നു
സെലിബ്രിറ്റികളെ പോലെ തിളക്കമുള്ള മിടി വേണമെങ്കിൽ സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തുടങ്ങിക്കോളൂ. മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ഇഴകളിലേക്ക് തുളച്ചുകയറി മുടി വരണ്ട് പോകുന്നത് തടയാൻ ഈ കൊഴുപ്പുകൾ സഹായിക്കും.
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമായ ഈ വിത്തുകൾ സഹായിക്കും. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇവ ഉത്തമ പരിഹാരമാണ്
ഇനി എങ്ങനെയാണ് ഇവ ഉയോഗിക്കേണ്ടതെന്ന് നോക്കാം
സൂര്യകാന്തി എണ്ണ ഹെയർ ഓയിൽ മാസ്ക്
സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടാം. ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം
സൂര്യകാന്ത് വിത്ത് ഉപയോഗിച്ച് തലയോട്ടി സ്ക്രെബ് ചെയ്യാം
സൂര്യകാന്തി വിത്തും ബ്രൗൺ ഷുഗറും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത് തലയിൽ സ്ക്രെബ് ചെയ്ത് കൊടുക്കാം. തലയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും തലയോട്ടിയിലെ രക്തചംക്രമണം കൂട്ടാനും ഇത് സഹായിക്കും.
സൂര്യകാന്തി വിത്ത് വെള്ളം കൊണ്ട് തലകഴുകാം
ഇതിനായി ആദ്യം സൂര്യകാന്തി വിത്ത് അൽപം വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ചതിന് ശേഷം പിന്നീട് തണുക്കാൻ അനുവദിക്കാം. ഷാംപൂ ചെയ്തതിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം












Click it and Unblock the Notifications