മുടി കൊഴിച്ചിലും താരനും ഒക്കെ മറന്നേക്കു, നല്ല പനങ്കുല പോലെ മുടി വളരുകയും ചെയ്യും; ഇത് മാത്രം മതി
മുടി വളരുന്നില്ല, നല്ല താരനുണ്ട്, പോരാത്തതിന് അതിഭീകരമായ മുടികൊഴിച്ചലും, എന്ത് ചെയ്തിട്ടും മുടിക്ക് തിളക്കമില്ലെന്നത് വേറെ കാര്യം...ഇതൊക്കെയാണോ നിങ്ങളുടെ പരാതി? എന്നാൽ കൂടുതൽ ആലോചിച്ച് തലപെരുക്കേണ്ട കാര്യമില്ല, ഒരു പൈനാപ്പിൾ അങ്ങ് വാങ്ങിക്കോളൂ. ജ്യൂസ് അടിച്ച് കുടിക്കാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ് ഈ പഴം. എങ്ങനെ ഉപയോഗിക്കാമെന്നും എന്തൊക്കെയാണ് ഗുണങ്ങളെന്നും വിശദമായി തന്നെ അറിയാം
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇതുവഴി രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ എത്താൻ സഹായിക്കുകയും മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും താരൻ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

താരനെ തുരത്തുന്നു
താരന് കാരണമാകുന്ന യീസ്റ്റിൻ്റെ വളർച്ച നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആൻ്റിഫംഗൽ ഗുണങ്ങൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. തലയിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കും.
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
പൈനാപ്പിളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ വീക്കം പോലുള്ള പ്രശ്നങ്ങളെ ശമിപ്പിക്കുന്നു. തലയോട്ടി ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കും. ആരോഗ്യമുള്ള തലയോട്ടിയിൽ മുടി ആരോഗ്യത്തോടെ വളരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മുടിക്ക് നല്ല തിളക്കം ലഭിക്കാനും സഹായിക്കും
പൈനാപ്പിളിൽ വിറ്റാമിൻ സിയും ആന്റി ഏക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക തിളക്കം വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്നം മുടിയെ സംരക്ഷിക്കാനും ഇവ സഹായിക്കും.
മുടിയെ കേടുപാടുകൾ പരിഹരിക്കുന്നു
പൈനാപ്പിളിൽ കാണപ്പെടുന്ന മാംഗനീസും മറ്റ് അവശ്യ ധാതുക്കളും മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നിങ്ങളുട മുടി വരണ്ടതോ അല്ലെങ്കിൽ പൊട്ടുന്നതോ പോലുള്ള പ്രശ്നം ഉള്ളവരാണെങ്കിൽ തീർച്ചയായും പൈനാപ്പിൾ ധൈര്യമായി കഴിക്കാം.
ഇനി പൈനാപ്പിൾ ഉപയോഗിച്ചുള്ള ചില ഹെയർ മാസ്കുകൾ പരിചയപ്പെടാം
പൈനാപ്പിൾ വെളിച്ചെണ്ണ മാസ്ക്
പൈനാപ്പിൽ നീര്-അരക്കപ്പ്, മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ നന്നായി യോജിപ്പിച്ചതിന് ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇളം ചൂടുവെള്ളത്തിൽ കഴുകുന്നതാണ് ഉത്തമം.
പൈനാപ്പിൾ-അവക്കാഡോ ഹെയർ മാസ്
പൈനാപ്പിൾ ജ്യൂസ് -അരക്കപ്പ്, അവക്കാഡോ-ഉടച്ചത് അരക്കപ്പ്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവയാണ് മാസ്കിനായി ആവശ്യം. ഈ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ചെടുത്ത് തലയോട്ടിൽ 10 മുതൽ 15 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് വെക്കാം. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.












Click it and Unblock the Notifications