Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിയുന്നു എന്ന് ഇനി പറയേണ്ടി വരില്ല; ഉള്ളിയില്ലേ വീട്ടിൽ, ഇങ്ങനെയൊന്ന് തലയിൽ തേച്ച് നോക്കൂ

പ്രായേഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഒരു 30 വയസ് കഴിഞ്ഞാൽ പിന്നെ ചിലർക്ക് തലയിൽ ഉള്ളതിനെക്കാൾ മുടി തറയിലായിരിക്കും. മുടിയെ പ്രത്യേകം പരിചരിച്ചില്ലെങ്കിൽ മുടി കൊഴിച്ചിൽ കൂടുകയെ ഉള്ളൂ. കൊഴിച്ചിൽ തടയാൻ ഉള്ളിനീര് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ള്ളി ജ്യൂസിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമ്മകോശങ്ങളുടെ രൂപീകരണത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്ന കൊളാജൻ ഉത്പാദനത്തിന് സർഫർ സഹായിക്കും. കൂടാതെ, ഉള്ളി നീരിൽ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിയുന്നതും പൊട്ടുന്നതും കുറയ്ക്കും.

hairgrowth-

ഉള്ളി നീര് തലയോട്ടിയിൽ പുരട്ടുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്, ഇത് രോമകൂപങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കാൻ സഹായിക്കും. ഇനി ഉള്ളി ഉപയോഗിച്ചുള്ള ഹെയർ മാസ്കുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം

ഉള്ളി ഹെയർ മാസക്

ഉള്ളി നന്നായി മിക്സിയിൽ അടിച്ചെടുത്ത് നീര് നേരിട്ട് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം

ഉള്ളി-വെളിച്ചെണ്ണ ഹെയർ മാസ്ക്

ചേരുവകൾ: 1 സവാള, 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. ഉള്ളി നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. ഇത് വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ എണ്ണ തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഉള്ളിയും തേനും ചേർത്ത ഹെയർ മാസ്ക്

: 1 ഉള്ളി, 1 ടേബിൾസ്പൂൺ തേൻ എന്നിവയാണ് മാസ്ക് തയ്യാറാക്കാനായി എടുക്കേണ്ടത്. ഉള്ളി ഒരു പേസ്റ്റ് രൂപത്തിൽ അടിച്ചെടുത്ത് അതിലേക്ക് തേൻ തേച്ച് കൊടുക്കാം. തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.

ഉള്ളി, തൈര് ഹെയർ മാസ്ക്

1 സവാള, 2 ടേബിൾസ്പൂൺ തൈര് എന്നിവയെടുക്കാം. ഉള്ളി അരച്ചെടുത്ത് അതിലേക്ക് തൈര് ചേർ്ത്ത് കൊടുക്കാം. തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് വിടുക, തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകുക.

ഉള്ളി, മുട്ട ഹെയർ മാസ്ക്

1 ഉള്ളി, 1 മുട്ട എന്നിവയാണ് മാസ്കിനായി വേണ്ടത്. ഉള്ളി ആദ്യം അടിച്ചെടുത്തതിന് ശേഷം മുട്ട കൂടി ചേർത്ത് യോജിപ്പിച്ചെടുക്കാം. തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് വിടുക, ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+